ലോറെസ്താനിലെ സഗ്രോസ് മലനിരകളില്‍ ആടുകളെ മേയ്ച്ചുനടന്ന ഒരു നാടോടി കുര്‍ദിഷ് ലക് കുടുംബത്തിലാണ് അലിറേസ ജനിച്ചത്. കുടുംബത്തിലെ മൂത്തമകനായതുകൊണ്ട് തന്നെ ചെറുപ്പകാലം മുതലേ കഠിനമായ ജോലികളില്‍ ഏര്‍പ്പെടേണ്ടി വന്നു. ഒഴിവുസമയങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുമായിരുന്ന അലിറേസ തുടക്കത്തില്‍ ഒരു സ്‌ട്രൈക്കറായിരുന്നു. എന്നാല്‍ ഒരിക്കല്‍ സ്ഥിരം ഗോളിമാര്‍ക്ക് പരിക്കേറ്റപ്പോഴാണ് അവന്‍ അപ്രതീക്ഷിതമായി ഗോള്‍പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്നത്