Video

സ്പെയിനിനെതിരെ ഒറ്റക്ക് യുദ്ധം ചെയ്ത വൊസീഞ്ഞ; ലോകകപ്പിലെ കന്നിയങ്കത്തിൽ മാൻ ഓഫ് ദി മാച്ച് നേടിയ നാൽപതുകാരൻ

Sports Desk

സ്പെയിനിനെതിരെ നടന്ന പോരാട്ടത്തിൽ എടുത്തു പറയേണ്ടത് കേപ് വെർഡെയുടെ ടീമിന്റെ ​ഗോൾകീപ്പർ വൊസീഞ്ഞയെന്ന ജോസിമാർ ജോസെ എവോറ ഡയസിനേയാണ്. ഒരു നാൽപതുകാരൻ. മുപ്പതുകളുടെ അവസാനങ്ങളിൽ പല ഇന്റർനാഷണൽ താരങ്ങളും ബൂട്ടയിക്കുമ്പോൾ അയാൾ ലോകകപ്പലേക്ക് ആദ്യ അങ്കത്തിനുവരുന്നതുതന്നെ തന്റെ നാൽപതുകളി‍ൽ. സ്പെയിനും വൊസീഞ്ഞയും തമ്മിലാണോ മത്സരമെന്നു തോന്നിപ്പോയ പോരാട്ടം. രാജ്യത്തിനായി ഏഴ് ടാർജറ്റ് സേവുകളാണ് ആ നാൽപതുകാരിൽ പിറന്നത്. ബോക്‌സിനുള്ളിൽനിന്ന് തട്ടിമാറ്റിയത് ആറ് തവണ, 27 ഷോട്ടുകൾ നേരിട്ടതിൽ ബോൾ റിക്കവറീസ് 15 എണ്ണം. കൂടെ കൊണ്ടു പോയത് മാൻ ഓഫ് ദി മാച്ച് കിരീടവും.