Video

ഗഡ്കരി പിടിച്ച പുളിങ്കൊമ്പ്

Ali Thurakkal

37 ദിവസം.. 37 ദിവസമാണ് കോക്രോച്ച് ജനതാ പാര്‍ട്ടി രാജ്യ തലസ്ഥാനത്തെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചത്. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ശ്രദ്ധേയമായ സമരം. ഒന്നിനും കൊള്ളില്ലെന്ന് പൊതുസമൂഹം വിധി എഴുതിയ ജെന്‍സികള്‍, ബിജെപിയെ പോലൊരു പ്രബല രാഷ്ട്രീയ പാര്‍ട്ടിയിലെ കേന്ദ്രമന്ത്രിയെ രാജിവെപ്പിച്ച പ്രതിഷേധജ്വല. സമാനമായൊരു കനല്‍ രാജ്യത്ത് വീണ്ടും ഊതിക്കാച്ചുന്നുണ്ട്. E20.... E20 ജനതാ പാർട്ടി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'E20 ജനതാ പാർട്ടി, 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്‍റെയും അവകാശത്തിനായി പോരാടുന്നു. അവരവരുടെ ഇന്ധന ടാങ്കുകളിലേക്ക് എന്ത് പോകണമെന്ന് ഉപഭോക്താക്കൾ തീരുമാനിക്കട്ടെ' എന്നാണ് എക്സ് അക്കൗണ്ടിൻറെ ബയോയിൽ പറയുന്നത്.