Video

സുവര്‍ണ ദിനത്തില്‍ ഇന്ത്യ; ഏഷ്യന്‍ ഗെയിംസ് വേദിയില്‍ നിന്ന് അഞ്ജന ശശി

Sports Desk

ജപ്പാനിലെ ഐച്ചി - നഗോയ നഗരങ്ങളില്‍ നടക്കുന്ന ഇരുപതാം ഏഷ്യന്‍ ഗെയിംസില്‍ നിന്ന് മാഡിസം ഡിജിറ്റലിന് വേണ്ടി അഞ്ജന ശശി തയ്യാറാക്കിയ റിപ്പോര്‍ട്ട്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയുടെ സുവര്‍ണ ദിവസമാണ്. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടി നീരു ദണ്ഡയാണ് ഇന്നത്തെ സ്വര്‍ണവേട്ട തുടങ്ങിവെച്ചത്. പിന്നാലെ വനിതകളുടെ 4x400 മീറ്റര്‍ റിലേയിലും രാജ്യം സ്വര്‍ണം നേടി. ആറ് സ്വര്‍ണമാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. 21 വെള്ളിയും 25 വെങ്കലവും ഉള്‍പ്പെടെ 52 മെഡലുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ.