Video

വിദ്യാർത്ഥികളുടെ നീതി കാലടിയിലോ?

Kousalya Murugan

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥി സമരം തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി നാടകത്തിലൂടെ പ്രതിഷേധിച്ച 16 വിദ്യാർത്ഥികളെ 60 ദിവസത്തിലേറെയായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വൈസ് ചാൻസലറെ അപമാനിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടി. സസ്പെൻഷൻ കാരണം പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ. വിഷയം ഇപ്പോൾ ഹൈക്കോടതിയിലും എത്തിയിരിക്കുകയാണ്. സമരത്തെക്കുറിച്ചും സസ്പെൻഷൻ നടപടികളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് എന്താണ് പറയാനുള്ളത്? അവരുടെ പ്രതികരണങ്ങൾ അറിയാം.