ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വൈദ്യുതി കേരളത്തിലില്ല എന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ഈ മാസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,000 മെഗാവാട്ടിന് മുകളിലെത്തി. ആഭ്യന്തര ഉത്പാദനം, കേന്ദ്ര വിഹിതം, ദീര്‍ഘകാല കരാറുകള്‍ എന്നിവയില്‍ നിന്നുള്ള വൈദ്യുതി ലഭ്യത എന്നിവയിലൂടെ സംസ്ഥാനത്തിന്റെ ആവശ്യം നിറവേറ്റാന്‍ കഴിയാതെ വന്നതോടെ രാത്രികാല വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. പ്രതിസന്ധി സെപ്റ്റംബര്‍ പകുതിയോടെ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാവാനിടയായ കാരണങ്ങള്‍ അറിയാം.