കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക (AQI) 188 മുതൽ 248 വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊച്ചിയിലെ മലിനമായ വായു ശ്വസിക്കുന്നത് ദിവസവും എട്ട് സിഗററ്റുകൾ വലിക്കുന്നതിന് തുല്യമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കുട്ടികളെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരെയും ഇത് ഗുരുതരമായി ബാധിച്ചേക്കാം. വായു മലിനീകരണം കൊച്ചിക്കാരുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു? ജനങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും നേരിട്ട് അറിയാം.