ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും SIR നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് ആസാദി കേരളവും സ്റ്റുഡന്റ്സ് ആൻഡ് യൂത്ത് കളക്ടീവ് എറണാകുളവും സംയുക്തമായി കൊച്ചി തൃക്കാക്കരയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വോട്ടർ പട്ടികയിൽ നിന്ന് കോടിക്കണക്കിന് ഇന്ത്യക്കാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതിന്റെ ആശങ്കയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കെടുകാര്യസ്ഥതയും ഉയർത്തിക്കാട്ടി. രാജ്യത്തിന്റെ വിവിധ മേഖലകളിലെ പ്രതിസന്ധികളും ജനാധിപത്യ സംവിധാനത്തിന് നേരിടേണ്ടിവരുന്ന വെല്ലുവിളികളും ചർച്ചയാകുന്ന സാഹചര്യത്തിൽ, രാജ്യത്തെ പൗരന്മാർക്കും യുവാക്കൾക്കും ഇതേക്കുറിച്ച് പറയാനുള്ളത് എന്താണ്?