സിറ്റി ഓഫ് ലിറ്ററേച്ചര്‍' പദവി നേടിയ കോഴിക്കോടിന്റെ അഭിമാനമായി പുതു തലമുറ ഈ ലൈബ്രറി. വായനയുടേയും സംസ്കാരത്തിന്റെയും തെളിച്ചത്തിലേക്ക് സ്ത്രീകളെ എത്തിക്കാനാരംഭിച്ച അന്വേഷിയുടെ പെണ്ലൈബ്രറിയെ കുറിച്ച് കെ അജിത. മന്ദാകിനി നാരായണന്റെ പേരിലുള്ള ഗ്രന്ഥാലയത്തെ കുറിച്ച് അവരുടെ ജന്മദിനത്തിലാണ് കെ അജിത മനസുതുറന്നത്.
വായിക്കണം എന്ന് ആഗ്രഹിക്കുന്ന കുട്ടികള്‍. പെണ്‍കുട്ടികള്‍ ലൈബ്രറിയില്‍ പോയി വായിക്കുന്നത് അനുവദനീയമല്ലാത്ത കാലം ഉണ്ടായിരുന്നു. പുരുഷാധിപത്യം സാംസ്കാരിക മേഖലയിലും ഉണ്ടായിരുന്നു. അതിന്റെ ഭാഗമാണ് സ്ത്രീകളെ അകറ്റി നിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തെ മറികടക്കാന്‍ ആയിരുന്നു ഈ ലൈബ്രറിയുടെ പ്രവര്‍ത്തനം തുടങ്ങിയത്.
മനുഷ്യാവകാശ ദിനമായ ഒരു ഡിസംബര്‍ 10 ന് 2012 ല്‍ ആയിരുന്നു ലൈബ്രറി സാറ ജോസഫ് ഉദ്ഘാടനം ചെയ്തത്. അന്ന് ആളുകള്‍ സംഭാവന ചെയ്ത 100 പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. സാമ്പത്തിക പ്രതിസന്ധി വലിയ വിഷയമായിരുന്നു. ഗ്രാന്റുകള്‍ കിട്ടാന്‍ തുടങ്ങിയത് 2000 മുതല്ക്കായിരുന്നു. അക്കാലം മുതല്‍ തന്നെ സാംസ്കാരിക സാമൂഹിക വിഷയങ്ങളില്‍ അന്വേഷി ഇടപെട്ടിരുന്നു അജിത പറയുന്നു.
Kozhikode’s women’s library, established by Anweshi to promote reading and cultural participation among women and girls, stands as a symbol of the city’s literary heritage. K. Ajitha reflects on the library named after Mandakini Narayanan on the occasion of her birth anniversary. Inaugurated by writer Sara Joseph on December 10, 2012, the library began with just 100 books donated by well-wishers. It was established to challenge patriarchal barriers that restricted women and girls from accessing libraries and participating in cultural spaces.