Video

'അയാൾ ഒരേകവചനമല്ല, ബഹുവചനമാണ്'; എൻ പ്രഭാകരന്റെ 'മഹാനടനം'

സജയ് കെ വി

ഒരാള്‍ ഒരു ജന സഞ്ചയമായി മാറുന്ന മുഖരതയെയാണെഴുതുന്നത് എന്‍ പ്രഭാകരന്‍ തന്റെ ഏറ്റവും പുതിയ നോവലായ 'മഹാനടന'ത്തില്‍. ആരു നീയെന്ന്, ഇരുട്ടിലിരുന്നു കൊണ്ട് പരസ്പരമാരായുന്ന രണ്ടു പേരെ സങ്കല്പിക്കാമെങ്കില്‍, ഇരുവരുടെയും പ്രതിവാക്യം 'ഞാന്‍' എന്ന ഉത്തമപുരുഷസര്‍വ്വനാമമായതുകൊണ്ട് അദ്വൈതം ഒരനുഭവസത്യമാണെന്ന് നാരായണ ഗുരു. ഇതിനെ ഒരു സാമൂഹ്യാദ്വൈതമായി പടരാനനുവദിക്കുകയാണ് നോവലിസ്റ്റ് 'ഗഗന്‍' എന്ന തന്റെ നായക കഥാപാത്രത്തിന്റെ നടശരീരത്തിലൂടെ. അയാള്‍ ഒരേകവചനമല്ല, ബഹുവചനമാണ്. ഈ ബഹുവചനത്വം ഗഗനെ ഭ്രാന്തോളമെത്തിക്കുന്നതിന്റെ ആഖ്യാനമാണ് നോവലില്‍.

ഒരാള്‍ ഒരു ജന സഞ്ചയമായി മാറുന്ന മുഖരതയെയാണെഴുതുന്നത് എന്‍ പ്രഭാകരന്‍ തന്റെ ഏറ്റവും പുതിയ നോവലായ 'മഹാനടന'ത്തില്‍. ബുക്കോsphere ല്‍ സജയ് കെ വി മഹാനടനത്തെ കുറിച്ച് സംസാരിക്കുന്നു.