ചെറിയ വേഷങ്ങളിൽ നിന്ന് ഇന്ന് സൗത്ത് ഇന്ത്യയിലെ ശ്രദ്ധേയയായ നായികയായി മാറിയ മമിത ബൈജുവിന്റെ സിനിമായാത്ര. 2017ൽ തുടങ്ങിയ യാത്ര ‘ഓപ്പറേഷൻ ജാവ’, ‘സൂപ്പർ ശരണ്യ’, ‘പ്രണയവിലാസം’, ‘പ്രേമലു’ തുടങ്ങിയ സിനിമകളിലൂടെ പുതിയ ഉയരങ്ങളിലെത്തി. റീനുവായി എത്തിയ ‘പ്രേമലു’വിന് ശേഷം മലയാളവും കടന്ന് തമിഴിലും മമിത തന്റെ സാന്നിധ്യം ഉറപ്പിച്ചു. വിജയ്, ധനുഷ്, സൂര്യ, നിവിൻ പോളി തുടങ്ങിയ താരങ്ങൾക്കൊപ്പം എത്തുന്ന മമിതയുടെ വളർച്ച എങ്ങനെയായിരുന്നു? ചെറിയ അവസരങ്ങളെ വലിയ വിജയങ്ങളാക്കി മാറ്റിയ മമിത ബൈജുവിന്റെ സിനിമായാത്രയിലേക്ക് ഒരു തിരിഞ്ഞുനോട്ടം.