Video

നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് പകരമായി മിശിഹ തിരിച്ചടിച്ച കൊടുങ്കാറ്റ്

Ali Thurakkal

ഓസ്ട്രിയയ്‌ക്കെതിരെ മത്സരം തുടങ്ങി ഒൻപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി... അലസമായ മെസിയുടെ കിക്ക് ലക്ഷ്യം കണ്ടില്ല. എന്നാൽ അതിൽ അയാൾക്ക് അൽപ്പം മാത്രമേ നിരാശയുണ്ടായിരുന്നുള്ളൂ. മെസ്സിക്കറിയാം തന്റെ ഇടുതുകാലിൽനിന്ന് ഇനിയും ഇതേ മത്സരത്തിൽ അത്ഭുതം പിറക്കുമെന്ന്. മത്സരത്തിന്റെ 38-ാം മിനിറ്റിൽ മെസി അത് നടപ്പാക്കുന്നു. ലോകകപ്പ് ചരിത്രത്തിലെ മെസിയുടെ 17-ാം ഗോളായിരുന്നു അത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡിൽ 'ലയണൽ മെസി' എന്ന് എഴുതിച്ചേർക്കപ്പെട്ടു. ഫൈനൽ വിസിലിനു തൊട്ടുമുൻപ് ഒരു ഗോൾ കൂടി മെസിയിൽനിന്ന്. അവിടെയും ഓസ്ട്രിയയുടെ പ്രതിരോധനിരയും ഗോൾകീപ്പറും മുഖത്തോടു മുഖം നോക്കി ആശ്ചര്യപ്പെടുന്നുണ്ട്. 'ഇയാൾ മനുഷ്യനോ ദൈവമോ' എന്ന അർത്ഥാശങ്കയിൽ നിൽക്കുമ്പോൾ ഫൈനൽ വിസിൽ...!