Video

ഇതൊക്കെ എങ്ങനെ മറക്കാനാ!

Kousalya Murugan

ഒരു കാലത്ത് ടിവിയിൽ കണ്ടുതുടങ്ങിയാൽ ചാനൽ മാറ്റാതെ നമ്മൾ ആസ്വദിച്ചിരുന്ന പരസ്യങ്ങൾ! Cycle Pure Agarbathies, Parle Kaccha Mango Bite, MCR, Sunlight, Five Star, Jos Alukkas, Seematti തുടങ്ങി മലയാളികളുടെ കുട്ടിക്കാലത്തെയും ഓർമ്മകളെയും ഒരുപോലെ തൊട്ടുണർത്തിയ എത്രയോ പരസ്യങ്ങൾ. മനസ്സിൽ ഇന്നും തങ്ങിനിൽക്കുന്ന ആ പാട്ടുകളും സംഭാഷണങ്ങളും ദൃശ്യങ്ങളും വീണ്ടും ഓർത്തെടുക്കാം. വെറും 30 സെക്കൻഡിൽ കഥ പറഞ്ഞും ചിരിപ്പിച്ചും കൗതുകം ജനിപ്പിച്ചും ഒരു തലമുറയുടെ ഓർമ്മകളിൽ ഇടംപിടിച്ച ഈ പരസ്യങ്ങൾ ഇന്നും ഒരു നൊസ്റ്റാൾജിയ ഹിറ്റാണ്. കാലം മാറിയെങ്കിലും അവ സമ്മാനിച്ച വികാരങ്ങൾ ഇന്നും മായുന്നില്ല!