Video

തുറിച്ചുനോട്ടംകൊണ്ട് മെൈതാനങ്ങളെ മെരുക്കിയ കൊളീന; ലൈനപ്പ് നോക്കുന്നതിനേക്കാൾ ആരാധകർ റഫറിയെ ചികഞ്ഞിരുന്ന കാലം

Irshad Thalakap

പിയർലൂജി കൊളീന. അതാണയാളുടെ പേര്. വിശ്വവിഖ്യാതമായ 2002 ലോകകപ്പ് ഫൈനൽ നിയന്തിച്ചതും അയാളായിരുന്നു. ഇതിന് കൊളീനയെ തിരഞ്ഞെടുക്കാനായി ഫിഫക്കന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രതീക്ഷച്ചുപോലെ ഒരാക്ഷേപങ്ങൾക്കും വഴിവെക്കാതെ അയാളത് പൂർത്തിയാക്കി. അക്കാലത്ത് ടീമുകളുടെ ലൈനപ്പ് നോക്കുന്നതിനേക്കാൾ കൂടുതൽ ആരാധകർ റഫറി ആരെന്ന് ആകാംക്ഷയോടെ ചികഞ്ഞിരുന്ന കാലം.

മാ‍ഞ്ചസ്റ്റർ യുണൈറ്റഡിന്റെ റോയ് കീൻ, ഇറ്റലിയുടെ ജെന്നാരോ ഗട്ടൂസോ, ഫ്രാൻസ് താരം പാട്രിക് വിയേര, ഹോളണ്ടിന്റെ എഡ്ഗാർ ഡേവിഡ്സ്, ഒലിവർകാൻ, തുടങ്ങി ലോക ഫുട്ബോളിൽ അ​ഗ്രസീവ്താരങ്ങളെ തന്റെ നീലക്കണ്ണുകൊണ്ട് പത്തിമടക്കിച്ച കൊളീന. അയാളുടെ വിരമിക്കലിന്റെ അവസാന നാളുകളിൽ കയ്യിൽ കിട്ടിയതുകൊണ്ട്മാത്രം ആ നീല ചൂടൻ നാേട്ടത്തിന്റെ രുചി അൽപംമാത്രം അറിഞ്ഞവരാണ് സെർജിയോ റാമോസ്, പെപെ, വെയ്ൻ റൂണി.