ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആരെന്ന ചർച്ചയിൽ പല പേരുകളും ഉയർന്നുവരുമ്പോഴും, ഹിറ്റുകളുടെ എണ്ണത്തിൽ പ്രേം നസീറിന്റെ റെക്കോർഡ് ഇന്നും വേറിട്ടുനിൽക്കുന്നു. ആയിരത്തോളം സിനിമകളിൽ അഭിനയിച്ച നസീർ 700ലേറെ ചിത്രങ്ങളിൽ നായകനായെത്തിയിട്ടുണ്ട്. ഇതിൽ 400ലേറെ സിനിമകൾ ഹിറ്റുകളായെന്നാണ് കണക്കുകൾ. മറ്റ് ഇന്ത്യൻ സൂപ്പർതാരങ്ങളുടെ റെക്കോർഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ നേട്ടം എത്ര വലുതാണെന്ന് വ്യക്തമാകും. അതുകൊണ്ടുതന്നെ ഹിറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ പ്രേം നസീർ ഇന്നും ഇന്ത്യൻ സിനിമയിലെ അപൂർവ റെക്കോർഡ് ഉടമയാണ്