Video

പൃഥ്വിരാജ്; മലയാള സിനിമയുടെ NECESSITY

anusha Andrews

പൃഥ്വിരാജ് ഇന്ന് ഒരു നടൻ മാത്രമല്ല, രാജ്യത്തിനുമപ്പുറം ലോകം ശ്രദ്ധിക്കുന്ന ചലച്ചിത്ര സംവിധായകനും നിർമാതാവുമാണ്. ഇൻഡസ്ട്രിയുടെ പരിമിതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അദ്ദേഹത്തിന് നന്നായറിയാം. അതുകൊണ്ട് തന്നെ മോളിവുഡിന്റെ ടോർച്ച് ബേററായി പൃഥ്വിരാജ് മുന്നിലുള്ളത് ഒരു പ്രതീക്ഷയാണ്. ഭാഷ, സംസ്കാരം, രാജ്യം എന്നീ അതിരുകളില്ലാതെ സിനിമ സഞ്ചരിക്കുന്ന സങ്കീർണമായ വഴികളിലൂടെ, ദീർഘവീക്ഷണമുള്ള ഏതൊരു സിനിമാപ്രേമിക്കും ധൈര്യത്തോടെ സഞ്ചരിക്കാം എന്നുള്ള വലിയ പ്രതീക്ഷ.