Video

20 രൂപ കൂലിക്കാരൻ എങ്ങനെ 20 കോടി നായകനായി?

Kousalya Murugan

ഒരുകാലത്ത് 20 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ഒരാൾ. ഇന്ന് നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് കോടികൾ പ്രതിഫലം വാങ്ങുന്ന നടൻ. അതിനിടയിൽ വിശപ്പും അപമാനവും നിരാശകളും എണ്ണമറ്റ കാത്തിരിപ്പുകളുമുണ്ട്. ‘പറോട്ട സൂരി’യിൽ നിന്ന് ‘വിടുതലൈ’യിലെ കുമരേശനിലേക്കും അവിടെ നിന്ന് ‘ഗരുഡൻ’, ‘മാമൻ’, ‘മണ്ടാടി’ തുടങ്ങിയ കഥാപാത്രങ്ങളിലേക്കുമുള്ള സൂരിയുടെ വളർച്ച ഒരു സാധാരണ സിനിമായാത്രയല്ല. കോമഡി നടനായി ഒതുങ്ങാതെ, നല്ലൊരു കഥാപാത്രത്തിനായി കാത്തിരുന്ന ഒരു അഭിനേതാവിന്റെ യാത്രയാണത്.