Video

തമിഴകം തേടിയെത്തിയ സുരാജ്

Aravind Joshi S

വെഞ്ഞാറമൂട്ടിലെ മിമിക്രി വേദികളിൽ നിന്ന് മലയാള സിനിമയിലെ മുൻനിര നടനിലേക്കും അവിടെ നിന്ന് തമിഴ് സിനിമയിലേക്കുമുള്ള സുരാജ് വെഞ്ഞാറമൂടിന്റെ യാത്ര എങ്ങനെയായിരുന്നു? ഒരുകാലത്ത് തിരുവനന്തപുരം ഭാഷയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സുരാജ്, പിന്നീട് ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഗൗരവമുള്ള നടനായി മാറി. ‘രാജമാണിക്യം’, ‘ചട്ടമ്പിനാട്’, ‘ആക്ഷൻ ഹീറോ ബിജു’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ തുടങ്ങി വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുവന്ന ആ അഭിനയയാത്ര ഇപ്പോൾ തമിഴ് സിനിമയിലും പുതിയ വേഷങ്ങളിലേക്ക് നീളുകയാണ്. മിമിക്രിക്കാരനിൽ നിന്ന് ദേശീയ പുരസ്കാര ജേതാവിലേക്കും, മലയാളത്തിൽ നിന്ന് തമിഴിലേക്കുമുള്ള സുരാജിന്റെ ഈ മാറ്റത്തിന്റെ കഥയാണ് ഇത്