Video

സഞ്ജു സാംസണെന്ന പ്രതിഭയെ കൃത്യമായി നനച്ചു വളർത്തേണ്ടത് ഇന്ത്യൻ ക്രിക്കറ്റിന്റെ ആവശ്യം

Shilpa Dinesh

അയർലണ്ട് മത്സരങ്ങളിൽ രണ്ടിലും ഫോം കണ്ടെത്താനാകാതെ സഞ്ജു കളം വിട്ടതിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഐപിഎല്ലിൽ തിളങ്ങുന്ന സഞ്ജുവിന് നീലക്കുപ്പാത്തിൽ സ്ഥിരതയില്ലെന്നാണ് പ്രധാന വാദം. കഴിയില്ലെങ്കിൽ വൈഭവ് സൂര്യവൻശിയെ വിളിക്കൂ എന്നും വിമർശകർ പറയുണ്ട്. ദേശീയ കുപ്പായത്തിൽ 64 ട്വന്റി ട്വന്റി മത്സരങ്ങളിൽ ബോൾ പറത്തിയ സഞ്ജു 1404 റൺസ് ഇന്ത്യക്കായി നേടിയിട്ടുണ്ട്. 16 ഏകദിനത്തിൽനിന്നായി 510 റൺസും. 2014 ഓ​ഗസ്റ്റിൽ ഇന്ത്യൻ ടീമിലിടം പിടിച്ചെങ്കിലും സഞ്ജുവിന് പിന്നീട് അവ​ഗണനയുടെ കാലങ്ങളായിരുന്നു. 12 വർഷത്തെ ​ദേശീയ കരിയറിൽ ആ 31കാരന് വെറും 80 മത്സരങ്ങളിൽ മാത്രമാണ് അവസരം നൽകിയത്. ഏകദിനത്തിൽ ആദ്യമായി കളിപ്പിച്ചതാകട്ടെ, 2021ലും. തുടക്ക മത്സരത്തിൽതന്നെ ശ്രീലങ്കക്കെതിരെ 46 റൺസ് വാരിക്കൂട്ടിയാണ് സഞ്ജു അതിനു മറുപടി നൽകിയതും.