സംസാരശേഷിയില്ലാത്ത ഒരാളുടെ മനസിലുള്ളത് സ്‌ക്രീനില്‍ തെളിഞ്ഞാല്‍, അല്ലെങ്കില്‍ ശബ്ദമായാല്‍... ചിന്തയിലുള്ളത് സാങ്കേതിക വിദ്യയുടെ സഹായതത്തോടെ പുറത്തുവരുത്താന്‍ കഴിയുമോ... കഴിയുമെന്ന് പറയുകയാണ് ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനി. ന്യൂറാലിങ്ക് തങ്ങളുടെ പേജിലൂടെ പുറത്തുവിട്ട പുതിയ വിഡിയോ ആണ് ചര്‍ച്ചയുടെ അടിസ്ഥാനം. സംസാരിക്കാൻ പ്രയാസം നേരിടുന്ന ഒരു വ്യക്തി തന്റെ മനസ്സുകൊണ്ട് പങ്കാളിയോട് സംസാരിക്കുന്നു എന്നതാണ് 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ പ്രത്യേകത.
മനുഷ്യ മസ്തിഷ്‌കത്തെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന അള്‍ട്രാ-ഹൈ-ബാന്‍ഡ്വിഡ്ത്ത് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ച് എങ്ങനെ തടസ്സമില്ലാതെ സംസാരിക്കാന്‍ സഹായിക്കുമെന്നാണ് വിഡിയോയിലൂടെ കമ്പനി വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. വ്യക്തി മനസ്സില്‍ കരുതിയ ചിന്തകളെ മുന്നിലിരുന്ന കമ്പ്യൂട്ടര്‍ ശബ്ദവും അക്ഷരങ്ങളുമാക്കി മാറ്റുന്നതാണ് വിഡിയോയിലുള്ളത്. 'I love you' എന്നായിരുന്നു അയാള്‍ മനസ്സുകൊണ്ട് ആദ്യം പറഞ്ഞ വാക്കുകള്‍.
'A beautiful surprise' എന്ന കുറിപ്പോടെയാണ് ന്യൂറാലിങ്ക് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയിലുള്ള വ്യക്തിയുടെ പേരോ രോഗാവസ്ഥയുടെ കൃത്യമായ വിവരങ്ങളോ കമ്പനി പുറത്തുവിട്ടിട്ടില്ല.
സംസാരിക്കാന്‍ സാധിക്കാത്തവര്‍ക്കും കാഴ്ചശേഷി നഷ്ടപ്പെട്ടവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് ഈ മുന്നേറ്റം. തലച്ചോറിൽ നിന്നുള്ള വൈദ്യുത സിഗ്നലുകൾ വായിച്ച് അവയെ കമ്പ്യൂട്ടറിന് മനസ്സിലാകുന്ന കമാൻഡുകളാക്കി മാറ്റുന്ന സംവിധാനം.
എന്നാല്‍ നിലവില്‍ സംവിധാനം പരീക്ഷണഘട്ടത്തിലാണെന്നും എഫ്ഡിഎയുടേയോ മറ്റ് ഏതെങ്കിലും അതോറിറ്റികളുടേയോ അംഗീകാരം ലഭിച്ചിട്ടില്ലെന്നും ന്യൂറാലിങ്ക് വ്യക്തമാക്കുന്നു. സാങ്കേതിക വിദ്യ ഭാവിയിലും എല്ലാവരിലും വിജയകരമാകണമെന്നില്ലെന്നും കമ്പനി പറയുന്നു.
ചിന്തകള്‍ കൊണ്ട് സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന സംവിധാനം കൊണ്ട് നേരത്തെയും ന്യൂറാലിങ്ക് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ കഴ്‌സറുകള്‍ ചലിപ്പിക്കുന്ന പരീക്ഷണങ്ങള്‍ ന്യൂറാലിങ്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിവരുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നട്ടെല്ലിന് പരിക്കേറ്റ് കഴുത്തിന് താഴോട്ട് തളര്‍ന്നുപോയ ജോണ്‍ എല്‍. നോബിള്‍ എന്ന ബ്രിട്ടീഷ് സൈനിക വെറ്ററന്‍, എന്‍1 ഇംപ്ലാന്റ് വഴി ചിന്തകള്‍ കൊണ്ട് മാക്ബുക്കിന്റെ കഴ്‌സര്‍ ചലിപ്പിച്ചതും വാര്‍ത്തയായിരുന്നു.
A video shared by Elon Musk’s Neuralink is drawing widespread attention after a speech-impaired clinical trial participant used a brain implant to tell his partner, “I love you.” The brain-computer interface decoded his intended speech and converted it into a synthetic voice using AI, prompting an emotional reaction from his partner. Neuralink described the clip as a “beautiful surprise” and cautioned that the demonstration may not reflect the experience or future outcomes of all participants. The technology remains investigational and is not yet approved for general public use.