Entertainments

'ശ്വേതയ്ക്ക് അധികാരക്കൊതി, പിഷാരടിയുമായുള്ള സംഭാഷണം പുറത്തുവിട്ടത് ക്രിമിനിൽ കുറ്റം'; ശ്വേത മേനോനെതിരെ തുറന്നടിച്ച് ഉഷ ഹസീന

ശ്വേത ഇനിയും അധികാരത്തിൽ വന്നാൽ താനടക്കമുള്ളവർ സംഘടനയിലുണ്ടാകില്ലെന്നും ഉഷ ഹസീന പറഞ്ഞു

Entertainment Desk

താരസംഘടന അമ്മയിൽ അം​ഗങ്ങൾ തമ്മിലുള്ള പോര് തുടരുന്നു. നടി ശ്വേത മേനോനെതിരെ ശക്തമായ പ്രതികരണവുമായി നടി ഉഷ ഹസീന രം​ഗത്തെത്തി. രജിവെച്ചിട്ട് പിന്നെയും പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങുന്ന ശ്വേതയ്ക്ക് അധികാരക്കൊതിയാണെന്ന് ഉഷ ഹസീന ആരോപിച്ചു. രമേശ് പിഷാരടിയുമായുള്ള സംഭാഷണം പുറത്തുവിട്ടത് ക്രിമിനൽ കുറ്റമാണ്. പാവപെട്ട അംഗങ്ങളുടെ ശാപം ശ്വേതക്ക് കിട്ടും. സംഘടനയെ ശ്വേത പ്രതിസന്ധിയിലാക്കി. അവർ വീണ്ടും അധികാരത്തിൽ വന്നാൽ താനടക്കമുള്ള അം​ഗങ്ങൾ അമ്മയിൽ ഉണ്ടാകില്ലെന്നും ഉഷ ഹസീന പറഞ്ഞു. ഇന്നലെയാണ് ശ്വേതയും പിഷാരടിയുമായുള്ള ഫോൺ സംഭഷണത്തിന്റെ ഓഡിയോ പുറത്തുവന്നത്.

അതേസമയം അമ്മ സംഘടനയുമായി പരസ്യമായി ഏറ്റുമുട്ടിയ നടി ശ്വേതാ മേനോൻ പിന്നോട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശ്വേത പുറത്തുവിടാൻ സാധ്യതയുണ്ടെന്നാണ് സൂചന. അഞ്ചിലേറെ ക്ലയന്റുകളിൽ നിന്ന് പണം വാങ്ങിയ കാര്യം തനിക്ക് അറിയാമെന്ന് ശ്വേത പറയുന്നത് പുറത്തുവന്ന ഓഡിയോ ഓഡിയോയിലുണ്ട്.

ഇതിനിടെ, അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് നടൻ രമേഷ് പിഷാരടി രാജിവെച്ചു. താരസംഘടനയെ കോടതിവഴക്കിലേക്ക് വലിച്ചിഴക്കാൻ തനിക്ക് താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "ഓഡിയോ ലീക്കായതല്ല, മനപ്പൂർവം റിലീസ് ചെയ്തതാണ്. അതിന്റെ ക്ലാരിറ്റി കേട്ടാൽ തന്നെ അത് മനസ്സിലാകും. സംഭവം ഏറെ വേദനിപ്പിച്ചു," എന്നായിരുന്നു പിഷാരടിയുടെ പ്രതികരണം.

ഏതാണെങ്കിലും അധികാരസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം നിലവിൽ ആരോപണം മാത്രമാണെന്നും, അത് കേട്ടവരും ബന്ധപ്പെട്ടവരും തെളിയിക്കട്ടെയെന്നും പിഷാരടി കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാ​ദങ്ങൾക്കുപിന്നാലെ ഇന്നലെ കൈലാഷും ജോയ് മാത്യുവും ജയൻ ചേർത്തലയും സംഘടനയിൽ നിന്ന് ഔദ്യോ​ഗികമായി രാജിവെച്ചിരുന്നു. അംഗങ്ങളുടെ സൂം മീറ്റിങ് അവസാനിച്ചതിന് പിന്നാലയായിരുന്നു മുൻ ഭരണസമിതി അംഗങ്ങളായ മൂവരും തങ്ങളുടെ ഔദ്യോഗിക രാജിക്കത്ത് സംഘടനയുടെ ഇ-മെയിലിലേക്ക് അയച്ചത്.

നേരത്തെ രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും, അഡ്ഹോക്ക് സമിതി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് അവർ രാജിയിൽ ഉറച്ചുനിന്ന് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്. രാജിക്കത്തിൽ, സംഘടന ഇന്ന് പൊതുജനങ്ങൾക്കുമുന്നിൽ അപഹാസ്യമായ നിലയിലാകാൻ പ്രധാന കാരണം താനടക്കമുള്ള പുതിയ ഭരണസമിതിയുടെ വീഴ്ചകളാണെന്ന് ജോയ് മാത്യു കടുത്ത ഭാഷയിൽ വിമർശിച്ചു. നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധവും പരസ്പര ബഹുമാനവും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, മുൻ ഭാരവാഹികളായ ലക്ഷ്മിപ്രിയയും ഉണ്ണി ശിവപാലും സൂം യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

Actresses in the film body AMMA remain locked in a bitter internal dispute, with actress Usha Haseena launching a strong attack on actress Shweta Menon.

Usha Haseena alleged that despite resigning, Shweta is still clinging to the president's post out of a desire for power. She also claimed that leaking Shweta's phone conversation with Ramesh Pisharody was a criminal offence, but added that Shweta would face the wrath of ordinary members for putting the organisation in crisis.

Usha further said that if Shweta returns to power, she and several other members would quit AMMA.

The controversy intensified after the audio of a phone conversation between Shweta Menon and Ramesh Pisharody surfaced on Thursday.