സി എസ് മീനാക്ഷി
തദ്ദേശഭരണ വകുപ്പില്‍നിന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി വിരമിച്ചു. ആനുകാലികങ്ങളില്‍ ശാസ്ത്രം, സംഗീതം, ചരിത്രം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 'ഭൗമചാപം', 'പെണ്‍പാട്ടു താരകള്‍', 'പി ഭാസ്‌കരന്‍, അന്‍പേന്തിയ വില്ലാളി' എന്നീ പുസ്തകങ്ങളുടെ രചയിതാവ്. തമിഴ് കവിതകളും കഥയും പ്രഭാഷണങ്ങളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഒ വി വിജയന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി ജി എന്‍ പിള്ള എന്‍ഡോവ്‌മെന്റ് പുരസ്‌കാരം, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ജനപ്രിയരചനയ്ക്കുള്ള പുരസ്‌കാരം, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ചലച്ചിത്ര അക്കാദമി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പുരസ്‌കാരം എന്നിവ ലഭിച്ചു