ഡി യേശുദാസ്
കവിയും പരിഭാഷകനും അധ്യാപകനും. തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം മണക്കാല സ്വദേശി. ‘ബാക്കി’, ‘ഞാൻ വായിച്ചറിയാൻ നിനക്ക്’, ‘അപ്പനുമൊത്തുള്ള കാർയാത്രകൾ’, ‘പ്രണയത്തിന്റെ പാർപ്പുകൾ’, ‘നടന്നു നീങ്ങുന്ന കടുവ’ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങൾ. ‘കവിതകെട്ടൽ’ എന്ന കൃതിയിൽ കവിതാപഠനങ്ങളാണ് ഉൾക്കൊള്ളുന്നത്. ‘ഗീതാഞ്ജലി’, ‘നെരൂദയുടെ പ്രണയകവിതകൾ’, അണ്ണമയ്യയുടെ കവിതകളുടെ പരിഭാഷയായ ‘മലമുകളിലെ ദൈവവും അലമേലുമങ്കയും’ എന്നിവ പ്രധാന പരിഭാഷാകൃതികളാണ്. കായിക്കര ആശാൻ സ്മാരക യുവകവി പുരസ്‌കാരം, ബി.സി.വി. പുരസ്‌കാരം, KL44 സാംസ്‌കാരികവേദി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. നിലവിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.