Mini P.C
കഥാകൃത്ത്, നോവലിസ്റ്റ്. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശി. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ജോലി ചെയ്യുന്നു. എന്റെ കഥകൾ, മഞ്ഞക്കുതിര, ഒരു സ്വവർഗാനുരാഗിയോട് ചെയ്തുകൂടാത്തത്, കനകദുർഗ്ഗ, ഫ്രഞ്ച് കിസ്സ്, ബുദ്ധമയൂരി, ഉജ്ജയിനിയിലെ ഗായിക എന്നീ കഥാസമാഹാരങ്ങളും കാന്തം, ഡെവിൾടാറ്റൂ, വേര്, പറയാതെ വയ്യെന്റെ പ്രണയമേ, കൊമ്പത്തി എന്നീ നോവലുകളും കുട്യാസു അപ്പൂപ്പനും കുട്ടികളും, കുക്കുടു എലിയും തേനൂറന്മാരും, മനുക്കുട്ടനും മിനുപ്പൂച്ചയും, രാമനാഥന്റെ പാവകൾ, മാച്ചു പിച്ചു എന്നീ ബാലസാഹിത്യ കൃതികളും ഉൾപ്പെടെ 17 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017ലെ കേരളകലാകേന്ദ്രം കമല സുരയ്യ സ്പെഷ്യൽ ജൂറി പുരസ്‌കാരം മഞ്ഞക്കുതിര എന്ന കഥയ്ക്ക് ലഭിച്ചു. ഫ്രഞ്ച് കിസ്സ് എന്ന കഥാസമാഹാരം 2022ലെ എം. സുകുമാരൻ സ്മാരക പുരസ്‌കാരത്തിന് അർഹമായി.