1000 തൊഴിലാളികളെ പിരിച്ചുവിട്ട് റോബോട്ടുകളെ നിയമിച്ചു; ജനറൽ മോട്ടോഴ്സിന് വ്യാപക വിമർശനം

മനുഷ്യരുമായി ചേർന്ന് പ്രവർത്തിക്കാൻ ശേഷിയുള്ള 'കൊളബോറേറ്റീവ് റോബോട്ടുകൾ' അഥവാ കോബോട്ടുകളെയാണ് കമ്പനി ഉപയോഗപ്പെടുത്തിയിരിക്കുന്നത്
1000 തൊഴിലാളികളെ പിരിച്ചുവിട്ട് റോബോട്ടുകളെ നിയമിച്ചു; ജനറൽ മോട്ടോഴ്സിന് വ്യാപക വിമർശനം
Published on

ഫാക്ടറിയിലെ തൊഴിലാളികളെ മാറ്റി പകരം 50 റോബോട്ടുകളെ നിയമിച്ച, ലോകപ്രശസ്ത കാർ നിർമാതാക്കളായ ജനറൽ മോട്ടോഴ്‌സിന്റെ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ആയിരത്തിലധികം തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്.

ഡെട്രോയിറ്റിലുള്ള പ്രധാന അസംബ്ലി പ്ലാന്‍റിലെ 1,000-ത്തിലധികം ജോലികൾ വെട്ടിക്കുറയ്ക്കുകയും ജീവനക്കാര്‍ക്ക് പകരം 50 റോബോട്ടുകളെ ആ സ്ഥാനത്ത് ഉപയോഗപ്പെടുത്തുകയുമാണ് കമ്പനി ചെയ്തത്. ഇതോടെ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് വലിയ തോതിൽ ഇടിഞ്ഞതും, നിർമ്മാണച്ചെലവ് ചുരുക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുമാണ് മിഷിഗണിലെ ജിഎമ്മിന്റെ 'ഫാക്ടറി സീറോ' പ്ലാന്റിൽ ഈ മാറ്റങ്ങൾക്ക് വഴിവെച്ചത്. മനുഷ്യരുമായി ചേർന്ന് പ്രവർത്തിക്കാൻ ശേഷിയുള്ള "കൊളബോറേറ്റീവ് റോബോട്ടുകൾ" അഥവാ "കോബോട്ടുകൾ" ആണ് ഇവിടെ അസംബ്ലി ലൈനിൽ സ്ഥാപിച്ചിരിക്കുന്നത്.

നിലവിലെ അവസ്ഥ

'ഓട്ടോബ്ലോഗ്' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ട്രാക്കിലൂടെ നീങ്ങുന്ന വാഹനങ്ങളിൽ ബോഡി പാനലുകൾ ഘടിപ്പിക്കുന്ന ജോലിയിലാണ് നിലവിൽ കോബോട്ടുകളുള്ളത്. പ്ലാന്റിൽ ബാക്കിയുള്ള മനുഷ്യ തൊഴിലാളികളോടൊപ്പം ചേർന്നാണ് ഇവയുടെ പ്രവർത്തനം.

1000 തൊഴിലാളികളെ പിരിച്ചുവിട്ട് റോബോട്ടുകളെ നിയമിച്ചു; ജനറൽ മോട്ടോഴ്സിന് വ്യാപക വിമർശനം
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് എല്ലാവരുടെയും അവകാശമല്ലേ? ഇന്ത്യയിലെ ഈ മനുഷ്യര്‍ക്ക് അതിന് വില ജാതിയാണ്!

വിപണിയിലെ മത്സരക്ഷമത നിലനിർത്താൻ ഈ കോബോട്ടുകൾ അത്യാവശ്യമാണെന്നാണ് ജിഎം വാദിക്കുന്നത്.

എന്നാൽ യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് ലോക്കൽ 22 പ്രസിഡന്റ് ജെയിംസ് കോട്ടൺ ഈ വാദം അംഗീകരിക്കാൻ തയ്യാറല്ല. തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുന്ന വെറുമൊരു ചെലവ് ചുരുക്കൽ നടപടി മാത്രമാണ് ഈ മെഷീനുകൾ എന്നാണ് അദ്ദേഹം പറയുന്നത്.

പ്ലാന്റുകളിൽ കോബോട്ടുകളെ എത്തിച്ചതിൽ മുകളിൽ ഉള്ളവർ മുതൽ താഴെ തട്ടിലുള്ളവർ വരെ വലിയ അമർഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സാങ്കേതികവിദ്യ, സാഹചര്യങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നു എന്ന കമ്പനിയുടെ അവകാശവാദം നിലനിൽക്കുന്നുണ്ടെങ്കിലും, മനുഷ്യർക്കൊപ്പം റോബോട്ടുകൾ ജോലി ചെയ്യുന്നതിൽ തനിക്ക് സുരക്ഷാ ആശങ്കകളുണ്ടെന്നാണ് കോട്ടൺ പറയുന്നത്. കോബോട്ടുകളുടെ കാര്യത്തിൽ യൂണിയൻ ഇതിനകം തന്നെ ജിഎമ്മിനെതിരെ പരാതികൾ ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർന്ന നിർമ്മാണച്ചെലവ് കാരണം ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവ് ജിഎമ്മിന് വലിയ തിരിച്ചടിയാകുന്ന സമയത്താണ് ഈ കോബോട്ടുകളുടെ വരവ്. ഇതേത്തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ പലതവണ ഫാക്ടറി സീറോയിലെ ഉത്പാദനം കമ്പനിക്ക് നിർത്തിവെക്കേണ്ടി വന്നിരുന്നു

1000 തൊഴിലാളികളെ പിരിച്ചുവിട്ട് റോബോട്ടുകളെ നിയമിച്ചു; ജനറൽ മോട്ടോഴ്സിന് വ്യാപക വിമർശനം
100 മീറ്റര്‍ 'കുരുക്ക്', ഖനന മാഫിയയുടെ കണ്ണുകള്‍; ഇന്ത്യയുടെ കാവല്‍ക്കോട്ടയായ ആരവല്ലിയില്‍ സംഭവിക്കുന്നത് എന്ത്?

എന്നാൽ 'യാഹൂ ഫിനാൻസ്' വ്യക്തമാക്കുന്നതനുസരിച്ച്, 2026-ലെ ഒന്നാം പാദത്തിൽ ജിഎം 4.25 ബില്യൺ ഡോളർ ലാഭം റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഇത് 22 ശതമാനം കൂടുതലാണ്.

Summary

The action of world-renowned automaker General Motors, which replaced factory workers with 50 robots, has triggered major controversies. More than a thousand workers have lost their jobs. The company cut over 1,000 jobs at its main assembly plant in Detroit and utilized 50 robots in place of those employees. With this, protests erupted.

Madism Digital
madismdigital.com