ഇനി കളി മാറും, കളമറിഞ്ഞ് കളിച്ച് ബെനെല്ലി; പുതിയ അഡ്വഞ്ചർ ബൈക്കുകൾ ലോഞ്ച് ചെയ്തു

TRK 552, TRK 552X എന്നീ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്
ഇനി കളി മാറും, കളമറിഞ്ഞ് കളിച്ച് ബെനെല്ലി; പുതിയ അഡ്വഞ്ചർ ബൈക്കുകൾ ലോഞ്ച് ചെയ്തു
Published on: 

ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാനുറച്ച് പ്രമുഖ ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ ബെനെല്ലി. കമ്പനിയുടെ പുതിയ TRK 552, TRK 552X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അദീശ്വർ ഓട്ടോ റൈഡ് ഇന്ത്യയുടെ (AARI) കീഴിൽ പ്രവർത്തിക്കുന്ന ബെനെല്ലി ഇന്ത്യ, 2026 ഒക്ടോബർ 22-നാണ് പുതിയ മോഡലുകൾ പുറത്തിറക്കിയത്. യഥാക്രമം 7.22 ലക്ഷം രൂപയും 7.74 ലക്ഷം രൂപയുമാണ് ബൈക്കുകളുടെ എക്സ്-ഷോറൂം വില. കൂടുതൽ കരുത്തുള്ള 554 സിസി ട്വിൻ സിലിണ്ടർ എൻജിൻ, ടൂറിംഗ് സൗകര്യങ്ങൾ, ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവയാണ് പുതിയ മോഡലുകളുടെ പ്രധാന ആകർഷണങ്ങൾ. രാജ്യത്തെ ബെനെല്ലി-കീവേ ഡീലർഷിപ്പുകൾ വഴി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

കരുത്തിലും സാങ്കേതികവിദ്യയിലും മാറ്റങ്ങൾ

പുതിയ TRK 552 സീരീസിൽ രൂപകൽപ്പനയിലെ മാറ്റങ്ങൾക്കൊപ്പം എൻജിൻ, സസ്പെൻഷൻ, റൈഡിങ് സൗകര്യങ്ങൾ എന്നിവയിലും പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. 554 സിസി എൻജിൻ പരമാവധി 52 ബിഎച്ച്പി കരുത്തും 49 എൻഎം ടോർക്കുമാണ് ഉൽപ്പാദിപ്പിക്കുന്നത്. മാർസോച്ചി 50 എംഎം ഫ്രണ്ട് ഫോർക്കുകളും അലുമിനിയം സ്വിങ് ആമും ബൈക്കുകളുടെ പ്രധാന മെക്കാനിക്കൽ സവിശേഷതകളാണ്.

ഓഫ്‌ലൈൻ മാപ്പുകൾ പിന്തുണയ്ക്കുന്ന അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. ദീർഘദൂര യാത്രകളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിനായി ഹീറ്റഡ് ഗ്രിപ്പുകൾ, ഹീറ്റഡ് റൈഡർ സീറ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) എന്നിവയും നൽകിയിട്ടുണ്ട്. രണ്ട് മോഡലുകൾക്കും 235 കിലോഗ്രാമാണ് ഭാരം.

ഇനി കളി മാറും, കളമറിഞ്ഞ് കളിച്ച് ബെനെല്ലി; പുതിയ അഡ്വഞ്ചർ ബൈക്കുകൾ ലോഞ്ച് ചെയ്തു
വിപണി കീഴടക്കാൻ ട്രയംഫ് ബോണവിൽ T40, T40 ബ്ലാക്ക്; വില 2.54 ലക്ഷം മുതൽ

വീൽ സംവിധാനത്തിലാണ് TRK 552-ഉം TRK 552X-ഉം തമ്മിലുള്ള പ്രധാന വ്യത്യാസം. സാധാരണ TRK 552-ൽ 17 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ ഓഫ്‌റോഡ് ശേഷി ലക്ഷ്യമിടുന്ന TRK 552X-ൽ മുന്നിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചുമുള്ള സ്പോക്ക് വീലുകളും മെറ്റ്സലർ ടയറുകളുമുണ്ട്.

സ്റ്റാൻഡേർഡ് TRK 552X-നെക്കാൾ 16,000 രൂപ അധികം നൽകിയാൽ ഗോൾഡൻ റിമ്മുകളുള്ള യെല്ലോ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാം. ഒക്ടോബർ 22-ന് പ്രഖ്യാപിച്ച വിലകളാണിവ.

Summary

Italian motorcycle manufacturer Benelli has launched the new TRK 552 and TRK 552X models in the Indian market. Featuring a 554cc engine, touring-friendly comfort and advanced electronic systems, the bikes are priced between ₹7.22 lakh and ₹7.74 lakh. They also come with features such as heated seats and a Tyre Pressure Monitoring System (TPMS) for long-distance touring.

Madism Digital
madismdigital.com