ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ വൻ കുതിപ്പ്; ഒക്ടോബറിൽ വിൽപ്പനയിൽ 76% വർധന, ഒന്നാമതായി ടാറ്റ

മുൻവർഷത്തെ അപേക്ഷിച്ച് 76.47 ശതമാനത്തിന്റെ മികച്ച വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ വൻ കുതിപ്പ്; ഒക്ടോബറിൽ വിൽപ്പനയിൽ 76% വർധന, ഒന്നാമതായി ടാറ്റ
Published on: 

ഇന്ത്യയിലെ ഇലക്ട്രിക പാസഞ്ചർ വാഹന വിപണിയിൽ വൻ കുതിപ്പ്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഈ വർഷം ഒക്ടോബറിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 76.47 ശതമാനത്തിന്റെ മികച്ച വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2025 ഒക്ടോബറിലെ 20,995 യൂണിറ്റുകളിൽ നിന്ന് ഈ വർഷം ഒക്ടോബറിൽ മൊത്തം വിൽപ്പന 37,049 യൂണിറ്റുകളായി ഉയർന്നു. രാജ്യത്തെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ 7.3 ശതമാനവും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളാണ് കൈയ്യടക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് വെറും 3.5 ശതമാനം മാത്രമായിരുന്നു എന്നത് ഇവി വിപണിയുടെ അതിവേഗ വളർച്ചയെ സൂചിപ്പിക്കുന്നു.

ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ വൻ കുതിപ്പ്; ഒക്ടോബറിൽ വിൽപ്പനയിൽ 76% വർധന, ഒന്നാമതായി ടാറ്റ
മഹീന്ദ്രയെ മറികടന്ന് രണ്ടാം സ്ഥാനത്ത്, ഇവി വിപണിയിലും കുതിപ്പ്; ഒക്ടോബറിൽ ടാറ്റയ്ക്ക് റെക്കോർഡ് വിൽപ്പന

ഇലക്ട്രിക വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്സിന്റെ ആധിപത്യം തുടരുകയാണ്. ഒക്ടോബറിൽ 14,669 യൂണിറ്റുകൾ വിറ്റഴിച്ച് ടാറ്റ ഒന്നാം സ്ഥാനം നിലനിർത്തി. മുൻവർഷത്തെ അപേക്ഷിച്ച് 77.61 ശതമാനത്തിന്റെ വമ്പൻ വളർച്ചയാണ് കമ്പനി സ്വന്തമാക്കിയത്. 8,538 യൂണിറ്റുകൾ വിറ്റഴിച്ച മഹീന്ദ്രയാണ് വിപണിയിലെ രണ്ടാമന്മാർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 85.65 ശതമാനം വർധനവാണ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഉണ്ടായത്. മൂന്നാം സ്ഥാനത്തുള്ള ജെഎസ്ഡബ്ല്യു എം ജി മോട്ടോർ ഇന്ത്യ 5,939 കാറുകൾ വിറ്റഴിച്ചു.

വിയറ്റ്നാമീസ് കമ്പനിയായ വിൻഫാസ്റ്റ് 2,571 യൂണിറ്റുകൾ വിറ്റഴിച്ച് ഇന്ത്യയിലെ നാലാമത്തെ വലിയ ഇവി നിർമ്മാതാക്കളായി മാറി. കഴിഞ്ഞ വർഷം ഒക്ടോബറിൽ വെറും 142 കാറുകൾ മാത്രം വിറ്റിരുന്ന സ്ഥാനത്ത് നിന്നാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്. കിയ 1,395 ഇലക്ട്രിക് വാഹനങ്ങളും മാരുതി സുസുക്കി 1,200 യൂണിറ്റുകളും വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഈ വിഭാഗത്തിൽ റീട്ടെയിൽ വിൽപ്പന ഇല്ലാതിരുന്ന മാരുതിയെ സംബന്ധിച്ചിടത്തോളം ഇത് മികച്ച മുന്നേറ്റമാണ്. ഹ്യുണ്ടായ് (760), ബി.വൈ.ഡി (737), ബിഎംഡബ്ല്യു (462), ടെസ്‌ല (291), ടൊയോട്ട (190), മെഴ്‌സിഡസ് ബെൻസ് (62), സ്റ്റെല്ലാന്റിസ് (60), വോൾവോ (37) എന്നീ കമ്പനികളാണ് വിൽപ്പനയിൽ പിന്നിലുള്ള മറ്റ് പ്രധാന ബ്രാൻഡുകൾ.

ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ വൻ കുതിപ്പ്; ഒക്ടോബറിൽ വിൽപ്പനയിൽ 76% വർധന, ഒന്നാമതായി ടാറ്റ
ഇവി വിട്ടൊരു കളിയില്ല, മഹീന്ദ്ര ബിഇ-7 വരുന്നു; മുംബൈയിൽ പരീക്ഷയോട്ടം ആരംഭിച്ചു

നവംബർ നാലിന് രാജ്യത്തെ 1,468 ആർടിഒകളിൽ നിന്നായി ഫാഡ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം പാസഞ്ചർ വാഹന വിപണി വിഹിതത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, വാർഷികാടിസ്ഥാനത്തിൽ ഇന്ത്യൻ ഇവി വിപണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.

Summary

India's electric passenger vehicle market saw a massive 76.47% year-on-year growth in October 2026, with total retail sales reaching 37,049 units. Tata Motors retained its top spot by selling 14,669 units, followed by Mahindra (8,538 units) and JSW MG Motor (5,939 units). Vietnamese automaker VinFast emerged as the fourth-largest EV manufacturer in India with a staggering 1,710% growth, while brands like Kia and Maruti Suzuki also recorded strong sales figures.