

E20 പെട്രോൾ നിറച്ചതിനെ തുടർന്ന് കാർ തകരാറിലായെന്ന പരാതിയിൽ റായ്പൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നൽകിയ ഉത്തരവിനെതിരെ മാരുതി സുസുക്കി രംഗത്ത്. പരാതിക്കാരന്റെ വാഹനം E20 പെട്രോളിന് കോംപാക്ടബിള്‍ മോഡലാണെന്നും ഇത് ഓണേഴ്‌സ് മാന്വലിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ഉപഭോക്താവിന്റെ വാഹനത്തിൽ നിന്ന് ശേഖരിച്ച ഇന്ധനത്തിൽ മായം കലർന്നതിന്റെ തെളിവുകൾ കണ്ടെത്തിയതായും, കേസിലെ മറ്റ് നിരവധി സുപ്രധാന വസ്തുതകൾ കമ്മീഷന്റെ ഉത്തരവിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും മാരുതി സുസുക്കി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഉത്തരവിനെതിരെ തുടർനിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഉത്തരവിനെതിരെ മേൽക്കോടതികളെ സമീപിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഗുണനിലവാരം, സുരക്ഷ, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ മാരുതി സുസുക്കി എപ്പോഴും പൂർണ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
എഥനോൾ കലർത്തിയ E20 പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ ഛത്തീസ്ഗഡിലെ റായ്പൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പുതിയ വാഹനം നൽകാൻ കഴിയാത്ത പക്ഷം, മാനസിക പീഡനവും മറ്റ് നഷ്ടങ്ങളും പരിഗണിച്ച് 21.60 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്കും ബന്ധപ്പെട്ട ഡീലർമാർക്കുമാണ് കമ്മീഷൻ നിർദേശം നൽകിയത്.
എഥനോൾ പെട്രോളിനെ കേന്ദ്രം പരമാവധി പ്രോത്സാഹിപ്പിക്കുമ്പോൾ ഉപഭോക്താക്കളുടെ ആശങ്ക ശരിവെക്കുന്ന സംഭവമാണ് റായ്പൂരിൽ നടന്നത്. ഡോ. പ്രേംരാജ് ദേവത് 2023ൽ വാങ്ങിയ മാരുതി ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് കാറിൽ എഥനോൾ പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് എഞ്ചിൻ തകരാറിലായെന്നായിരുന്നു പരാതി.
ഇരുപത്തിയൊന്നായിരത്തോളം കിലോമീറ്റർ ഓടിയ ശേഷം എഞ്ചിൻ നിരന്തരം ഓഫാകാൻ തുടങ്ങി. എഞ്ചിനിലും പൈപ്പിലും വെളുത്ത ജെല്ലി പോലുള്ള പദാർതഥം അടിഞ്ഞ് ഫ്യൂവൽ തടസ്സപ്പെട്ടതായും കണ്ടെത്തി. ഉപഭോക്തൃ കമ്മീഷനിൽ എത്തിയ പരാതിയിൽ ആരോപണം നിഷേധിച്ച മാരുതി സുസുക്കി, വാഹന നിർമ്മാണത്തിൽ തകരാറില്ലെന്നും ഗുണനിലവാരം ഇല്ലാത്ത ഇന്ധനം ഉപയോഗിച്ചതാകാം കാരണമെന്നും സുസുക്കി വാദിച്ചു.
എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഇന്ധനം കൃത്യമായി ഉപയോഗിക്കും വിധം സാങ്കേതിവിദ്യയോടെ വാഹനങ്ങളിൽ എത്തിക്കുക എന്നത് നിർമ്മാതാക്കളുടെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. നിരന്തരം സർവീസ് സെൻ്ററിൽ കയറ്റിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്തതും വീഴ്ചയായി കണ്ടെത്തി. തുടർന്ന് ഇ20 പെട്രോളിന് അനുയോജ്യമായ എഞ്ചിനുള്ള വാഹനം പകരം നൽകാൻ കമ്മീഷൻ നിർദേശിക്കുകയായിരുന്നു. കാർ മാറ്റിനൽകിയില്ലെങ്കിൽ വിലയായ 20,50,000 രൂപ നൽകണം. മാനസ്സിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് ഒരുലക്ഷം രൂപയും കോടതി ചെലവുകൾക്കായി 10,000 രൂപ നൽകാനുമാണ് കമ്മീഷൻ ഉത്തരവിട്ടത്.
Maruti Suzuki has responded to the Raipur Consumer Disputes Redressal Commission's order, which was issued following a complaint alleging that a car developed faults after being fueled with E20 petrol.
The company stated that the complainant's vehicle is fully compatible with E20 petrol and that this is clearly mentioned in the owner's manual. Maruti Suzuki also claimed that tests conducted on the fuel collected from the customer's vehicle found evidence of fuel contamination. The company further said that several other crucial facts in the case were not taken into account in the Commission's order.
Maruti Suzuki announced that it will pursue further legal action and challenge the order before a higher court. The company added that it remains fully committed to maintaining the highest standards of quality, safety, and customer satisfaction.