മാരുതി സുസുക്കി വീണ്ടും വില ഉയർത്തുന്നു; ഓഗസ്റ്റ് മുതൽ പുതിയ നിരക്ക്

അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വിലയും മറ്റു ഇൻപുട്ട് ചെലവുകളും അമിത ഉൽപ്പാദനചെലവിലേക്ക് നയിക്കുന്നുവെന്നു മാരുതി
മാരുതി സുസുക്കി വീണ്ടും വില ഉയർത്തുന്നു; ഓഗസ്റ്റ്  മുതൽ പുതിയ നിരക്ക്
Published on

ഇന്ത്യന്‍ വാഹന വിപണിയില്‍ ആശങ്ക സൃഷ്ടിച്ച് വീണ്ടും വില വര്‍ധന ഭീഷണി. മാരുതി സുസൂക്കിയാണ് ഇപ്പോള്‍ വിലവര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് 30,000 വരെ വില വര്‍ധിപ്പിച്ചു മാരുതി സുസുക്കി. ഓഗസ്റ്റ് 1 മുതലായിരിക്കും വിലയില്‍ വര്‍ധനവുണ്ടാവുക. ഉല്‍പ്പാദനച്ചെലവും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും ആണ് വില കൂട്ടാനുള്ള പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി. ചെറിയ കാലയളവില്‍ ഇത് രണ്ടാംതവണയാണ് മാരുതി വിലയില്‍ വര്‍ധിപ്പിക്കുന്നത്. ജൂണിലെ മാത്രം വിലവര്‍ധനവ് പരിശോധിച്ചാല്‍ ഇത് ഉപഭോക്താക്കളെ വലിയ സമ്മര്‍ദത്തിലേക്ക് നയിക്കുന്നുണ്ടെന്നു മനസിലാക്കാം.

വർധനവിന് പിന്നിലെ കാരണമെന്ത് ?

അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വിലയും മറ്റു ഇൻപുട്ട് ചെലവുകളും അമിത നിർമ്മാണ ചെലവിലേക്കു നയിക്കുന്നുവെന്നും ഈ ചിലവിന്റെ ഒരു ഭാഗം ഉപയോക്താക്കളിലേക്ക് കൈമാറാൻ നിർബന്ധിതമായതാണെന്നുമാണ് കമ്പനിയുടെ നിലപാട്. ഇപ്പോൾ പ്രഘ്യപിച്ച വില വർധനവനുസരിച്ചു വിവിധ മോഡലുകൾക്ക് 30,000 രൂപവരെയാണ് വർധനവുണ്ടാവുക. വിവിധ മോഡലുകൾക്കും വേരിയന്റുകൾക്കും അനുസരിച്ചു വിലയിലും മാറ്റം വരാം ഇതിനെകുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഓഗസ്റ്റിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കി വീണ്ടും വില ഉയർത്തുന്നു; ഓഗസ്റ്റ്  മുതൽ പുതിയ നിരക്ക്
ബാറ്ററി വേണ്ട, പെഡലുകളുമില്ല; ടെസ്‌ലയിൽ നിന്നൊരു കുഞ്ഞൻ സൈക്കിൾ, വിലയോ വെറും 19,000 രൂപ

അസംസ്കൃത വസ്തുക്കളുടെ വില വർധിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ആഴ്ചകളിലായി മുഴുവൻ ഓട്ടോ വ്യവസായവും വിലയിൽ കാര്യമായ വർധനവ് കൊണ്ടുവന്നിരുന്നു. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ബിവൈഡി തുടങ്ങിയ കമ്പനികളാണ് കഴിഞ്ഞ മാസങ്ങളിൽ വില വർധനവ് പ്രഖ്യാപിച്ച ചില വാഹന നിർമാതാക്കൾ.

മാരുതി സുസുക്കി വീണ്ടും വില ഉയർത്തുന്നു; ഓഗസ്റ്റ്  മുതൽ പുതിയ നിരക്ക്
എട്ട് വർഷത്തെ ബാറ്ററി വാറണ്ടി, 200 കിലോമീറ്റർ റേഞ്ച്; കാറിന്റെ ഫീച്ചറിൽ ഒരു ബൈക്ക്

പുതിയ വിലയിൽ മാറ്റംവരുന്നതിനു മുമ്പ് ബുക്ക് ചെയ്ത വാഹനങ്ങളും ഈ വില വർധനവിന്റെ പരിധിയിൽ ഉൾപ്പെടും. അതുകൊണ്ടുതന്നെ പുതിയ വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക്‌ ഈ സമയം വളരെ നിർണായകമാണ്. ഉപഭോക്താക്കൾ വാങ്ങാൻ ഉദ്ദേശിക്കുന്ന മോഡലിനെ ആശ്രയിച്ചായിരിക്കും വിലവർദ്ധനവ് ബാധിക്കുക. ഹാച്ബാക്സ്, സേഡൻസ് തുടങ്ങിയ മോഡലുകൾ പുതുക്കിയ വിലപരിധിയിൽ ഉൾപ്പെടും. ആൾട്ടോ കെ ടെൻ , എസ്-പ്രസ്സോ, സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ, ഫ്രോങ്ക്സ്, ബ്രെസ്സ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, ജിംനി, ഇൻവിക്റ്റോ, അടുത്തിടെ അവതരിപ്പിച്ച വിക്ടോറിസ് തുടങ്ങിയ മോഡലുകളുടെയും വില പുതുക്കും.

Summary

Maruti Suzuki has announced another price hike across its passenger vehicle lineup, effective August 1, 2026. The company said prices will increase by up to ₹62,000, depending on the model and variant, citing rising input costs and operational expenses. Maruti Suzuki stated that while it has made efforts to absorb a portion of the increased costs, a part of the burden must be passed on to customers through revised prices.The latest revision will affect several popular models, including the Alto K10, Swift, Baleno, Brezza, Fronx, Grand Vitara, and Invicto, with the extent of the hike varying by model and variant.

Madism Digital
madismdigital.com