

ഇന്ത്യയിലെ ഓഫ് റോഡ് റേസിങ് പ്രമേികളുടെ ആവേശമായ യുവ റേസിങ് താരം 18 വയസ്സുകാരൻ ശ്ലോക് ഘോർപാഡെയെ ടീമിൽ ഉൾപ്പെടുത്തി ഹീറോ മോട്ടോസ്പോർട്സ് ടീം റാലി. ഇന്ത്യയിൽ നിന്നുള്ള റാലി-റെയ്ഡ് റേസർമാരെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുകയെന്ന ദീർഘകാല പദ്ധതിയുടെ ഭാഗമാണ് തീരുമാനം. (INDH) അഥവാ ഇന്ത്യാസ് നെക്സ്റ്റ് ഡാകാർ ഹീറോ എന്ന വികസന പരിപാടിയുടെ തുടക്കമായാണ് പ്രഖ്യാപനം.
ഇന്ത്യൻ സൂപ്പർക്രോസ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ശ്ലോക് ഘോർപാഡെ മഹാരാഷ്ട്രയിലെ സത്താര സ്വദേശിയാണ്. ദേശീയ തലത്തിലുള്ള പ്രധാന മത്സരങ്ങളിലടക്കം മികച്ച വിജയം കാഴ്ച്ച വെച്ചതോടെ താരമായി മാറിയിരിക്കുകയാണ് 18കാരനായ ശ്ലോക് ഘോർപാഡെ.
2024 ലെ FIM വേൾഡ് റാലി-റെയ്ഡ് ചാമ്പ്യനായ റോസ് ബ്രാൻഷ് ഉൾപ്പെടെയുള്ള ഫാക്ടറി ടീമിലെ പരിചയസമ്പന്നരായ റൈഡർമാരോടൊപ്പമാണ് അദ്ദേഹം പരിശീലനം നടത്തുന്നത്.
കൂടാതെ ഇന്ത്യ സൂപ്പർക്രോസ് ലീഗിൽ ഏറ്റവും വേഗമേറിയ ഇന്ത്യൻ റൈഡറായി മാറിയതും ശ്ലോക് ഘോർപാഡെയെ സൂപ്പർ താരമാക്കി. ഇതിനോടകം തന്നെ ഘോർപാഡെ അന്താരാഷ്ട്ര തലത്തിലുള്ള പരിശീലനത്തിലേക്ക് കടന്നിട്ടുണ്ടെന്നാണ് ഹീറോ മോട്ടോസ്പോർട്സ് ടീം പറയുന്നത്. 2024 ലെ FIM വേൾഡ് റാലി-റെയ്ഡ് ചാമ്പ്യനായ റോസ് ബ്രാൻഷ് ഉൾപ്പെടെയുള്ള ഫാക്ടറി ടീമിലെ പരിചയസമ്പന്നരായ റൈഡർമാരോടൊപ്പമാണ് അദ്ദേഹം പരിശീലനം നടത്തുന്നത്.
റാലി-റെയ്ഡ് മത്സരങ്ങൾക്കാവശ്യമായ നാവിഗേഷൻ സ്കിൽ, ദീർഘദൂര റൈഡിങ്ങിനാവിശ്യമായ സഹിഷ്‍ണുത, മരുഭൂമിയിലൂടെ റൈഡ് ചെയ്യാനാവശ്യമായ എക്സ്പീരിയൻസ് നേടിയെടുക്കുക എന്നിവയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഇന്ത്യയിൽ നിന്നുള്ള റൈഡർമാർക്ക് അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ അവസരമൊരുക്കുകയാണ് കമ്പനിയുടെ ദീർഘകാല ലക്ഷ്യമെന്ന് ഹീറോ മോട്ടോകോർപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ പവൻ മഞ്ജൽ പറഞ്ഞു.
അതിന്റെ ആദ്യ പടിയാണ് ശ്ലോക് ഘോർപാഡെയുടെ ടീമിലേക്കുള്ള എൻട്രി. ഇതോടെ ഇന്ത്യൻ ഓഫ്-റോഡ് റേസിങ്ങിന് അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള ശക്തമായ എൻട്രിയായിരിക്കുമെന്നാണ് പ്രതീക്ഷ. പരീശീലനം കൂടുതൽ പുരോഗമിക്കുമ്പോൾ ഡകാർ റാലിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പോലും കഴിയുന്ന പ്രതിഭയായി ശ്ലോക് ഘോർപാഡെ വളരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയിലൂടെ, പുതിയ ദിശയും അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള ശക്തമായ പ്രവേശനവഴിയും തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പരിശീലനം പുരോഗമിക്കുമ്പോൾ, ഭാവിയിലെ ഡാകാർ റാലിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധ്യതയുള്ള ശക്തമായ പ്രതിഭയായി ശ്ലോക് ഘോർപാഡെ മാറുമെന്ന പ്രതീക്ഷയും ഉയരുന്നു.
Hero Racing has signed 18-year-old Shlok Ghorpade as part of its long-term strategy to develop Indian rally-raid talent and help riders compete on the international stage. The deal marks a significant milestone in the young racer's career.