

ഇന്ത്യൻ വാഹനവിപണിയിലിപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ അതിപ്രസരമാണിപ്പോൾ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ബ്രാന്റുകൾ തങ്ങളുടെ ഇലക്ട്രിക് പതിപ്പിനെ അവരിപ്പിക്കുന്ന തിരക്കിലാണിപ്പോൾ. ആ നിരയിൽ ഏറ്റവുമൊടുവിൽ തങ്ങളുടെ ഓറ്റവും പുതിയ ഇവിയെ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണിപ്പോൾ ടാറ്റാ മോട്ടോഴ്സ്. 26 മിനിറ്റ് ചാർജ് ചെയ്താൽ 260 കിലോമീറ്റർ ഓടാനുള്ള ചാർജ് ലഭിക്കുന്ന സൂപ്പർ മെഷ്യനാണ് പുതിയ സിയേറ ഇവി. അതും ആജീവനാന്ത ബാറ്ററി വാറണ്ടിയോട് കൂടി. റേഞ്ചിന്റെ കാര്യത്തിലും കാര്യത്തിലും ഒട്ടും ടെൻഷൻ വേണ്ട. 75kWh ബാറ്ററി പായ്ക്കുള്ള സിയറ ഇവിക്ക് ഒറ്റ ചാർജിൽ 665 കിലോമീറ്റർ വരെ ഓടാനുള്ള ചാർജാണ് MIDC വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 63 kWh ബാറ്ററിയുള്ള മോഡലിന് 565 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത റേഞ്ചും ഉണ്ട്.
കൂടാതെ 120kW DC ഫാസ്റ്റ് ചാർജർ ചാർജിംഗ് സപ്പോർട്ടും വാഹനത്തിനുണ്ട്. അതുകൊണ്ട് തന്നെ വെറും 15 മിനിറ്റിനുള്ളിൽ 263 കിലോമീറ്റർ വരെ ഓടാനുള്ള റേഞ്ചും സിയേറ ഇവി നൽകും. 20% മുതൽ 80% വരെ ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം 26 മിനിറ്റാണ് എടുക്കുക. 15 വർഷത്തെ ബാറ്ററി വാറന്റി വാഗ്ദാനമാണ് കമ്പനി നൽകിയിരിക്കുന്നത്. ഡിസൈൻ പാറ്റേണിൽ കാര്യമായ മറ്റങ്ങളില്ലാതെയാണ് സിയേറ ഇവി എത്തുന്നത്. ബോക്സി ഡിസൈൻ തന്നെയാണ് ഇവിയിലും കമ്പനി കൊടുത്തിരിക്കുന്നത്. എന്നിരുന്നാലും ഇലക്ട് വകഭേതത്തിന് അനുസൃതമായ ചില മാറ്റങ്ങൾ വാഹനത്തിന് വരുത്തിയിട്ടുണ്ട്.
ഐസിഇ മോഡലിൽ കാണുന്ന ലൈറ്റ് ബാറിനും ഹെഡ്‌ലാമ്പുകൾക്കും ഇടയിലുള്ള കറുത്ത പാനൽ ഇവി മോഡലിൽ മുൻവശത്തില്ല. ടാറ്റ ലോഗോയ്ക്ക് മുകളിലുള്ള 'SIERRA' ബ്രാൻഡിംഗും കാണുന്നില്ല. കൂടുതൽ തിളങ്ങുന്ന കറുത്ത ഫിനിഷുള്ള ഒരു പുതിയ ഡിസൈനും മുൻ ബമ്പറിൽ ഉണ്ട്. സൈഡ് പ്രൊഫൈലും പിൻ രൂപകൽപ്പനയും ഐസിഇ മോഡലിന് സമാനമാണ്, പക്ഷെ ഇവി ബാഡ്‍ജിങ് നൽകിയിട്ടുണ്ട്. 205 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് ഇവി മോഡലിന് കമ്പനി നൽകിയിരിക്കുന്നത്.
ഡീസൽ, പെട്രോൾ സിയറ മോഡലുകൾക്ക് സമാനമാണ് ഇവിയുടെയും ക്യാബിൻ ഡിസൈൻ. എങ്കിലും ഇലക്ട്രിക് വാഹനത്തിന് വേണ്ട രീതിയിൽ ചെറിയ മാറ്റങ്ങൾ കമ്പനി വാഹനത്തിൽ കൊണ്ടുവന്നിട്ടുണ്ട്. 622 ലിറ്ററാണ് ബൂട്ട് സ്പെയിസ്. പിൻ സീറ്റുകൾ കൂടി മടയ്ക്കി വെക്കുമ്പോൾ ഇത് മൊത്തം 1,257 ലിറ്ററായി വർധിക്കും. ട്രിപ്പിൾ-സ്ക്രീൻ സെറ്റ്അപ്പ് ആംബിയന്റ് ലൈറ്റിംഗ്, 12-സ്പീക്കർ JBL ബ്ലാക്ക് സൗണ്ട് സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു പനോരമിക് സൺറൂഫ്, ബോസ് മോഡ്, ഒരു ക്യാബിൻ എയർ പ്യൂരിഫയർ, പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒരു പവർഡ് ടെയിൽഗേറ്റ്, ലെവൽ-2 ADAS, കണക്റ്റഡ് കാർ ടെക്നോളജി, ഓട്ടോ പാർക്ക് അസിസ്റ്റ്, ഒരു ഹെഡ്‍സ്-അപ്പ് ഡിസ്പ്ലേ, ഒരു ഡിജിറ്റൽ കീ, ഒടിഎ അപ്‌ഡേറ്റുകൾ, സ്റ്റാൻഡേർഡ് ആറ് എയർബാഗുകൾ, V2L, V2V സാങ്കേതികവിദ്യ തുടങ്ങി സവിശേഷതകൾ ഏറെയാണ് പുതിയ സിയേറ ഇവിക്ക്. 18.79 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 25.99 ലക്ഷമാണ് വില.
Tata Motors has unveiled the all-new Sierra EV, offering a claimed MIDC range of up to 665 km, 260 km of range with just 26 minutes of fast charging, and a lifetime battery warranty. Available with 63 kWh and 75 kWh battery packs, the electric SUV combines long-range capability, rapid charging, and premium features, making it one of Tata's most advanced EVs to date.