ഇത് ചരിത്രം; മൂന്ന് ലക്ഷത്തിലധികം ഇലക്ട്രിക് കാറുകള്‍ വിറ്റ് ടാറ്റ!

പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, ടിയാഗോ ഇവി കര്‍വ് ഇവി, ഹാരിയര്‍ ഇവി തുടങ്ങിയ ജനപ്രിയ മോഡലുകളുടെ മികച്ച വിൽപ്പനയാണ് റെക്കോർഡ് നേട്ടത്തിലേക്ക് കമ്പനിയെ എത്തിച്ചത്
ഇത് ചരിത്രം; മൂന്ന് ലക്ഷത്തിലധികം ഇലക്ട്രിക് കാറുകള്‍ വിറ്റ് ടാറ്റ!
Published on

ഇന്ത്യയിൽ ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിച്ച വാഹനബ്രാന്റാണ് ടാറ്റ. 2019 ൽ ടി​ഗോർ ഇവിയിലൂടെ ഇല്ക്ട്രിക് വാഹന രം​ഗത്തേക്കെത്തിയ കമ്പനി വളരെ പെട്ടെന്നാണ് ഇലക്ട്രിക് കാർ വിപ്ലവത്തിന് തിരി കൊളുത്തിയത്. പിന്നീടങ്ങോട്ട് ടിയാ​ഗോ, നെക്സോൺ, പഞ്ച് തുടങ്ങി ഒട്ടനവധി ജനപ്രിയ മോഡലുകൾ ടാറ്റയുടെ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി. ഇപ്പോഴിതാ രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം ഇലക്ടട്രിക് കാറുകൾ വിറ്റഴിക്കുന്ന ആദ്യ വാ​ഹന നിർമാണ കമ്പനിയെന്ന നാഴിക കല്ല് പിന്നിടുകയാണ് ടാറ്റ.

പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, ടിയാഗോ ഇവി കര്‍വ് ഇവി, ഹാരിയര്‍ ഇവി തുടങ്ങിയ ജനപ്രിയ മോഡലുകളുടെ മികച്ച വിൽപ്പനയാണ് റെക്കോർഡ് നേട്ടത്തിലേക്ക് കമ്പനിയെ എത്തിച്ചത്

തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ട പ്രത്യേക ആനിമേഷന്‍ വീഡിയോയിലൂടെയാണ് ടാറ്റ ഈ അഭിമാനകരമായ നേട്ടത്തെ കുറിച്ച് ലോകത്തെ അറിയിച്ചത്.

പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, ടിയാഗോ ഇവി കര്‍വ് ഇവി, ഹാരിയര്‍ ഇവി തുടങ്ങിയ ജനപ്രിയ മോഡലുകളുടെ മികച്ച വിൽപ്പനയാണ് റെക്കോർഡ് നേട്ടത്തിലേക്ക് കമ്പനിയെ എത്തിച്ചത്. 2026 സാമ്പത്തിക വര്‍ഷം മാത്രം 92,120 ഇലക്ട്രിക് കാറുകളാണ് ടാറ്റ വിറ്റത്. 2026 മാര്‍ച്ചോടെയാണ് 3 ലക്ഷം യൂണിറ്റ് എന്ന സുപ്രധാന നാഴിക കല്ല് കമ്പനി പിന്നിട്ടത്.

മെയ് മാസത്തില്‍ മാത്രം 10,517 ഇലക്ട്രിക് കാറുകളാണ് കമ്പനി വിറ്റഴിച്ചത്
ഇത് ചരിത്രം; മൂന്ന് ലക്ഷത്തിലധികം ഇലക്ട്രിക് കാറുകള്‍ വിറ്റ് ടാറ്റ!
10 വർഷം മുൻപ് ഉപേക്ഷിച്ചത് രാഷ്ട്രീയ കാരണങ്ങളാല്‍; ഇന്ന് നാലിരട്ടി വില, സോഴ്സ് കോഡില്ല, സ്വകാര്യ പങ്കാളികൾ; റഫാലിലെ 'റിവേഴ്‌സ് ഗിയര്‍' പ്രതിരോധ നയം

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 43 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് ടാറ്റ നേടിയത്. കൂടാതെ മെയ് മാസത്തില്‍ ചരിത്രത്തിലാദ്യമായി പ്രതിമാസ ഇവി വില്‍പ്പനയില്‍ 10000 യൂണിറ്റ് ഇലക്ട്രിക് കാറുകൾ വിൽക്കാനും കമ്പനിക്കായി. മെയ് മാസത്തില്‍ മാത്രം 10,517 ഇലക്ട്രിക് കാറുകളാണ് കമ്പനി വിറ്റഴിച്ചത്.

അത്യാധുനിക ആക്ടി ഇവി പ്ലാറ്റ്ഫോമിനെ (Acti.EV+) അടിസ്ഥാനമാക്കി വികസിപ്പിക്കുന്ന ഈ മോഡലുകള്‍ നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് ടാറ്റ

ഇവിടെയും തീരുന്നില്ല.. ടാറ്റയുടെ പ്ലാനിങ് ഇന്ത്യക്കാർ കാണാനിരിക്കുന്നതേയുള്ളൂ. അത്യാധുനിക ആക്ടി ഇവി പ്ലാറ്റ്ഫോമിനെ (Acti.EV+) അടിസ്ഥാനമാക്കി വികസിപ്പിക്കുന്ന ഈ മോഡലുകള്‍ നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് ടാറ്റ. വാഹന പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ടാറ്റ സിയറ ഇവി (Tata Sierra.ev) ഈ വരുന്ന ജൂണ്‍ 30-ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

ഇത് ചരിത്രം; മൂന്ന് ലക്ഷത്തിലധികം ഇലക്ട്രിക് കാറുകള്‍ വിറ്റ് ടാറ്റ!
ബേസ് മോഡലില്‍ തന്നെ സണ്‍റൂഫ്, ഒറ്റ ചാര്‍ജില്‍ 769 കിലോമീറ്റര്‍ റേഞ്ചും; വിപണി പിടിക്കാന്‍ XEV 9S

ക്ലോസ്ഡ്ഓഫ് ഫ്രണ്ട് ഗ്രില്ലും, പരിഷ്‌കരിച്ച ബമ്പറുകളും, എയ്‌റോ ഒപ്റ്റിമൈസ്ഡ് അലോയ് വീലുകളുമാണ് സിയറ ഇവിയുടെ പ്രധാന ആകർഷണീയത. ട്രിപ്പിള്‍-സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് ലേഔട്ട്, പനോരമിക് സണ്‍റൂഫ്, ജെബിഎല്‍ ഓഡിയോ സിസ്റ്റം, വെഹിക്കിള്‍-ടു-ലോഡ് (V2L) സാങ്കേതികവിദ്യ എന്നിവ ഇതിലുണ്ടാകും. 55 kWh, 65 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്കുകളില്‍ എത്തുന്ന ഇവിയില്‍ സിംഗിള്‍, ഡ്യുവല്‍ മോട്ടോര്‍ (AWD) വേരിയന്റുകളും കമ്പനി ഓഫര്‍ ചെയ്യും.

ഇത് ചരിത്രം; മൂന്ന് ലക്ഷത്തിലധികം ഇലക്ട്രിക് കാറുകള്‍ വിറ്റ് ടാറ്റ!
10 വർഷം മുൻപ് ഉപേക്ഷിച്ചത് രാഷ്ട്രീയ കാരണങ്ങളാല്‍; ഇന്ന് നാലിരട്ടി വില, സോഴ്സ് കോഡില്ല, സ്വകാര്യ പങ്കാളികൾ; റഫാലിലെ 'റിവേഴ്‌സ് ഗിയര്‍' പ്രതിരോധ നയം
Summary

Tata Motors is set to achieve a major milestone by becoming the first automobile manufacturer in the country to sell over 300,000 electric cars. Strong sales of popular models such as the Punch EV, Nexon EV, Tiago EV, Curvv EV, and Harrier EV have driven the company toward this record-breaking achievement.

Madism Digital
madismdigital.com