ഇന്ത്യയില്‍ ഓരോ 24 മിനിറ്റിലും ഒരാള്‍ വാങ്ങുന്ന കാര്‍; ചരിത്രം കുറിച്ച് ഫോക്‌സ്‌വാഗൺ വെർട്ടിസ്

വെർട്ടിസ് എന്ന ഒരേയൊരു മോഡലിലൂടെയാണ് കമ്പനി ഇന്ത്യയിലെ ഒരു സെ​ഗ്മെന്റെിനെയൊന്നാകെ നിലനിർത്തുന്നത്
ഇന്ത്യയില്‍ ഓരോ 24 മിനിറ്റിലും ഒരാള്‍ വാങ്ങുന്ന കാര്‍; ചരിത്രം കുറിച്ച് ഫോക്‌സ്‌വാഗൺ വെർട്ടിസ്
Published on

ഇന്ത്യയിലിപ്പോൾ എസ്‌യുവികളുടെ കാലമാണ്. ഫുൾസൈസ് എസ്‌യുവി മുതൽ മൈക്രൊ സൈസ് എസ്‌യുവികൾ വരെ പല ഡിസൈനുകളിലായി ഇപ്പോൾ നിരത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ മാർക്കറ്റിൽ നിന്നും മറ്റു സെ​ഗ്മെന്റിലെ വാഹങ്ങൾ പതിയെ ഔട്ടായിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ അങ്ങനെ തീർത്തുപറയാൻ വരട്ടെ. ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ അതിനൊരു അപവാദമാണെന്നാണ് വാഹനലോകത്തെ വിദ​ഗ്ധർ പറയുന്നത്. വെർട്ടിസ് എന്ന ഒരേയൊരു മോഡലിലൂടെയാണ് കമ്പനി ഇന്ത്യയിലെ ഒരു സെ​ഗ്മെന്റെിനെയൊന്നാകെ നിലനിർത്തുന്നത്. ത്രീ ബോക്‌സ് ടൈപ്പ് വാഹനങ്ങൾ വാങ്ങാൻ ഇനിയും ഇവിടെ ആളുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് കമ്പനി. 2022-ലാണ് ഫോക്‌സ്‌വാഗൺ ആദ്യമായി വെർട്ടിസ് സെഡാൻ കാർ ഇന്ത്യയിൽ അവതരിപ്പിച്ചത്. MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണിതിറക്കിയ സെഡാൻ അക്കാലത്ത് സെഗ്‌മെന്റിലെ ഏറ്റവും മികച്ച സേഫ്റ്റിയുള്ള കാർ കൂടിയായിരുന്നു.

ഇന്ത്യയില്‍ ഓരോ 24 മിനിറ്റിലും ഒരാള്‍ വാങ്ങുന്ന കാര്‍; ചരിത്രം കുറിച്ച് ഫോക്‌സ്‌വാഗൺ വെർട്ടിസ്
ബേസ് മോഡലില്‍ തന്നെ സണ്‍റൂഫ്, ഒറ്റ ചാര്‍ജില്‍ 769 കിലോമീറ്റര്‍ റേഞ്ചും; വിപണി പിടിക്കാന്‍ XEV 9S

ഇപ്പോഴിതാ കമ്പനിക്ക് ഇന്ത്യക്കാർക്കിടയിലുള്ള സ്വാധീനം ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഫോക്‌സ്‌വാഗൺ ഇന്ത്യ ശരാശരി ഓരോ 24 മിനിറ്റിലും ഒരു വെർട്ടിസ് സെഡാൻ വിൽക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ പ്രീമിയം എക്സിക്യൂട്ടീവ് സി സെ​ഗ്മെന്റാണ് കാറാണ് ഫോക്സവാ​ഗൺ വെർട്ടിസ്. ഇന്ത്യയിൽ ജിടി വേരിയന്റുകൾക്കും ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കുമാണ് കൂടുതൽ പ്രിയമെന്നാണ് കണക്കുകൾ പറയുന്നത്. വിപണിയിലെത്തിയ നാൾ മുതൽ മികച്ച വിൽപ്പനയാണ് വെറിട്ടിസ്‍ നേടിയത്.

ഇന്ത്യയില്‍ ഓരോ 24 മിനിറ്റിലും ഒരാള്‍ വാങ്ങുന്ന കാര്‍; ചരിത്രം കുറിച്ച് ഫോക്‌സ്‌വാഗൺ വെർട്ടിസ്
കളമറിഞ്ഞുള്ള കളി... ഇന്ത്യയ്ക്ക് എസ്‌യുവി മതി; വിപണി പിടിയ്ക്കാനുറച്ച് ഹോണ്ടയും

1.0 ലിറ്റർ TSI ടർബോ-പെട്രോൾ എൻജിനും കൂടുതൽ കരുത്തുള്ള 1.5 ലിറ്റർ TSI ടർബോ-പെട്രോൾ എൻജിനുമാണ് ഇപ്പോൾ വിപണിയിലുള്ളത്. 1.0 ലിറ്റർ എഞ്ചിന്‍ ഓപ്ഷനിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുകളാണുള്ളത്. 7-സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് 1.5 ലിറ്റർ എൻജിൻ എത്തുന്നത്. മികച്ച ​ഗിയർഷിഫ്റ്റിങ്ങും പെർഫോമെൻസും ആ​ഗ്രഹിക്കുന്നവർക്കായി സെ​ഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഈ DSG യൂണിറ്റുമാണ് വെർട്ടിസിലുള്ളത്. 10.70 ലക്ഷം രൂപ മുതൽ 19.19 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില.

Summary

Volkswagen has emerged as a rare success story in India's SUV-dominated market by keeping the sedan segment relevant with the Virtus. Introduced in 2022 on the MQB A0 IN platform, the Virtus has continued to attract buyers who prefer traditional three-box sedans. Its combination of premium design, strong performance, and top-tier safety credentials helped it stand out, proving that there is still healthy demand for sedans despite the overwhelming popularity of SUVs.

Madism Digital
madismdigital.com