'XUV 3XO ഷോറുമിൽ തിരിച്ചെത്തിക്കണം'; ഉപഭോക്താക്കളെ ഫോൺകോളിൽ ഞെട്ടിച്ച് മഹീന്ദ്ര

ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ തകരാറുകൾ നേരത്തെ കണ്ടെത്തി ഒഴിവാക്കുന്നതിനും വാഹനത്തിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനുമാണ് ഈ പരിശോധനയെന്നാണ് വിവരം
'XUV 3XO ഷോറുമിൽ തിരിച്ചെത്തിക്കണം'; ഉപഭോക്താക്കളെ ഫോൺകോളിൽ ഞെട്ടിച്ച് മഹീന്ദ്ര
Published on

ഡീലർമാരിൽ നിന്ന് അപ്രതീക്ഷിത കോളുകൾ ലഭിക്കുന്നതിന്റെ ഞെട്ടലിലാണ് മഹീന്ദ്ര XUV 3XO ഉടമകൾക്ക്. വാഹനത്തിൽ മുൻകരുതൽ പരിശോധന നടത്തുന്നതിനായി സർവീസ് സെന്ററിലെത്തിക്കണമെന്നാണ് ഷോപ്പ് ജീവനക്കാർ ആവശ്യപ്പെടുന്നത്. പെട്രോൾ, ഡീസൽ മോഡലുകൾക്ക് ഒരുപോലെ ബാധകമായ പരിശോധനയാണിത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ തകരാറുകൾ നേരത്തെ കണ്ടെത്തി ഒഴിവാക്കുന്നതിനും വാഹനത്തിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനുമാണ് ഈ പരിശോധനയെന്നാണ് വിവരം.

'XUV 3XO ഷോറുമിൽ തിരിച്ചെത്തിക്കണം'; ഉപഭോക്താക്കളെ ഫോൺകോളിൽ ഞെട്ടിച്ച് മഹീന്ദ്ര
കരിമ്പ് കർഷകരുടെ അഭിവൃദ്ധിക്കെന്ന് വാദം; ഗഡ്കരിയുടെ ഇ20 മോഹങ്ങള്‍ക്കു പിന്നിലെന്ത്?

അതേസമയം, കമ്പനിയിൽ നിന്ന് ഔദ്യോഗിക ഇമെയിലോ സന്ദേശമോ ലഭിക്കാത്തത് പല ഉടമകളിലും ആശയക്കുഴപ്പമുണ്ടാക്കുന്നുമുണ്ട്. എയർ ഫിൽട്ടറും ഫ്യുവൽ വാട്ടർ സെപ്പറേറ്ററും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങൾ സർവീസ് സെന്ററുകളിലേക്ക് എത്തിക്കാൻ ആവശ്യപ്പെടുന്നതെന്നാണ് പ്രാദേശിക സർവീസ് സെന്ററുകൾ നൽകുന്ന വിവരം. വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ പരിശോധിച്ചാൽ നിങ്ങളുടെ വാഹനം ഈ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടോ എന്ന് അറിയാൻ സാധിക്കും.

മഹീന്ദ്ര XUV 3XO-യുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വാഹനത്തിന്റെ റീകോൾ വിവരങ്ങൾ പരിശോധിക്കാം. റീകോൾ സംബന്ധിച്ച വിവരങ്ങൾ ഈ ലിസ്റ്റിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്യാറുണ്ട്. ഇതിനു പുറമെ, മഹീന്ദ്രയുടെ ഔദ്യോഗിക സർവീസ് വെബ്‌സൈറ്റ് വഴിയും വാഹനത്തിന്റെ റീകോൾ സ്റ്റാറ്റസ് പരിശോധിക്കാനാകും. വാഹനത്തിന്റെ 17 അക്ക വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ ബന്ധപ്പെട്ട വെബ്‌സൈറ്റിൽ നൽകിയാൽ, വാഹനത്തിന് പരിശോധനയോ സർവീസ് നടപടികളോ ആവശ്യമുണ്ടോ എന്നും എളുപ്പത്തിൽ മനസ്സിലാക്കാം.

'XUV 3XO ഷോറുമിൽ തിരിച്ചെത്തിക്കണം'; ഉപഭോക്താക്കളെ ഫോൺകോളിൽ ഞെട്ടിച്ച് മഹീന്ദ്ര
വാഹനം തനിയെ ഉരുണ്ടുനീങ്ങാൻ സാധ്യത; കാറുകൾ തിരിച്ചുവിളിച്ച് മെഴ്സിഡസ് ബെൻസ്

വാ​ഹംനം സർവീസിന് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡീലറിൽ നിന്ന് ഫോൺ ലഭിച്ചാൽ, ആദ്യം തന്നെ വാഹനത്തിനായി നൽകിയിരിക്കുന്ന സർവീസ് ക്യാമ്പയിൻ കോഡ് കൃത്യമായി ചോദിച്ചറിയുക. വാഹനം വർക്ക്‌ഷോപ്പിൽ എത്തിച്ച ശേഷം സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ഔദ്യോഗിക ജോബ് കാർഡ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. പരിശോധനയ്ക്കും മാറ്റിസ്ഥാപിക്കലിനുമായി നിർദേശിച്ചിരിക്കുന്ന ഭാഗങ്ങൾ ഏതൊക്കെയാണെന്നും അവയുടെ ആവശ്യകത എന്താണെന്നും സർവീസ് അഡ്വൈസറോട് വ്യക്തമായി ചോദിക്കുക. കൂടാതെ, കൃത്യമായ കാരണം രേഖാമൂലം വ്യക്തമാക്കാതെ വാഹനം രാത്രി മുഴുവൻ സർവീസ് സെന്ററിൽ നിർത്തിയിടാൻ അനുവദിക്കാതിരിക്കുന്നതും ഉചിതമാണ്.

അറ്റകുറ്റപ്പണികൾക്ക് വാഹനം നൽകുന്നതിന് മുമ്പ് കേടുപാടുകളുടെയും വാഹനത്തിന്റെ നിലവിലെ അവസ്ഥയുടെയും ചിത്രങ്ങൾ എടുത്ത് സൂക്ഷിക്കുന്നത് പിന്നീട് ഉപകാരപ്പെടും. സർവീസ് പൂർത്തിയായ ശേഷവും ചിത്രങ്ങൾ പകർത്തി രേഖയായി വെക്കാം. വാറന്റിയുടെ കീഴിൽ സൗജന്യമായി ചെയ്ത ജോലികൾ സീറോ കോസ്റ്റ് ഇൻവോയ്സിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ഈ ബില്ലുകളും സർവീസ് രേഖകളും സൂക്ഷിക്കുകയും വേണം. ഭാവിയിൽ വാഹനം വിൽക്കുമ്പോൾ സർവീസ് ഹിസ്റ്ററി വ്യക്തമാക്കാനും മികച്ച റീസെയിൽ വാല്യൂ ഉറപ്പാക്കാനും ഇത്തരം രേഖകൾ സഹായിക്കും.

മഹീന്ദ്ര XUV 3XO-യുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

മഹീന്ദ്ര XUV 3XO ഉടമകൾക്കിടയിൽ പരിശോധനയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, രാജ്യത്തെ വിവിധ ഡീലർഷിപ്പുകളിൽ പരിശോധനാ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. അംഗീകൃത സർവീസ് സെന്ററുകളിൽ സൗജന്യമായി നടത്തുന്ന പരിശോധനയ്ക്ക് സാധാരണയായി രണ്ട് മണിക്കൂറിൽ താഴെ സമയം മാത്രമാണ് വേണ്ടിവരുന്നതെന്നാണ് ഉടമകളുടെ പ്രതികരണം. നിങ്ങളുടെ വാഹനവും ഈ പരിശോധനയുടെ പരിധിയിൽ വരുന്നതാണോ എന്ന് ഉറപ്പാക്കാൻ VIN നമ്പർ പരിശോധിക്കുകയോ അടുത്തുള്ള മഹീന്ദ്ര സർവീസ് സെന്ററുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.

Summary

Mahindra XUV 3XO owners are being left shocked by unexpected calls from dealers. Dealership staff are asking them to bring their vehicles to service centres for a precautionary inspection. The inspection applies to both petrol and diesel variants. According to reports, the check is intended to identify and prevent potentially major issues in the future and ensure smoother vehicle operation.

Madism Digital
madismdigital.com