കരിമ്പ് കർഷകരുടെ അഭിവൃദ്ധിക്കെന്ന് വാദം; ഗഡ്കരിയുടെ ഇ20 മോഹങ്ങള്‍ക്കു പിന്നിലെന്ത്?

ബിജെപി അധികാരത്തിൽ വന്ന് വെറും ഒരു മാസത്തിനുള്ളിൽ ​ഗഡ്കരിയുടെ ഉടമസ്തതയിലുള്ള പുർത്തി ഗ്രൂപ്പ് എഥനോൾ മേക്കിങ് ഫാക്ടറി തുടങ്ങി. അക്കാലത്താണ് രാജ്യം അഞ്ച് ശതമാനം എഥനോളിൽനിന്ന് 10 ശതമാനം എഥനോളിലേക്കു മറിയത്
കരിമ്പ് കർഷകരുടെ  അഭിവൃദ്ധിക്കെന്ന് വാദം; ഗഡ്കരിയുടെ ഇ20 മോഹങ്ങള്‍ക്കു പിന്നിലെന്ത്?
Published on

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ശ്രദ്ധേയമായ സമരങ്ങളിലൊന്നായിരുന്നു കോക്രോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധം. പൊതുസമൂഹം ഗൗരവമായി കാണാതിരുന്ന ഒരു കൂട്ടായ്മ, ശക്തമായ സമരത്തിലൂടെ കേന്ദ്രമന്ത്രിയുടെ രാജിയിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചതാണ് ശ്രദ്ധേയമായ കാര്യം. ഇതിനു പിന്നാലെസോഷ്യൽ മീഡിയയിൽ ‘E20 ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ അക്കൗണ്ടും പ്രത്യക്ഷപ്പെട്ടു.

100 ശതമാനം ശുദ്ധമായ പെട്രോൾ ലഭിക്കാനുള്ള ഓരോ പൗരന്റെയും അവകാശത്തിനായി പോരാടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അക്കൗണ്ടിന്റെ ബയോയിൽ വ്യക്തമാക്കുന്നു.“തങ്ങളുടെ വാഹനങ്ങളുടെ ഇന്ധന ടാങ്കിൽ എന്ത് നിറയ്ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കുണ്ടാകണം” എന്നാണ് ഇവരുടെ നിലപാട്. E20 ഇന്ധനവുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് പുതിയ കൂട്ടായ്മയുടെ ആവശ്യം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ജനശ്രദ്ധ നേടാൻ ഈ ക്യാമ്പയിന് സാധിച്ചു.

എക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലാണ് ക്യാമ്പയിന്‍ പ്രത്യക്ഷപ്പെട്ടത്. 'വെറും 4 മണിക്കൂറിനുള്ളിൽ 4,000 ഫോളോവേഴ്സാണ് പ്രൊഫൈലിന് ലഭിച്ചത്. ഈ പോക്കാണെങ്കിൽ നിതിൻ ഗഡ്കരിക്ക് പോലും ശ്രദ്ധിക്കേണ്ടി വരും'- എന്നാണ് E20 ജനതാ പാർട്ടിയുടെ എക്സില്‍ വന്നൊരു പോസ്റ്റ്. ഇന്‍സ്റ്റഗ്രാമിലും ഫോളോവേഴ്സ് കുതിച്ചുയരുകയാണ്. ഈ പോക്കാണെങ്കില്‍ വരും ദിവസങ്ങളിൽ ക്യാമ്പയിൻ ഇനിയും ചൂടേറമെന്നാണ് സോഷ്യല്‍ മീഡിയ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. E20 പെട്രോളിനെതിരെ രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാവുകയാണ്. വാഹനങ്ങൾക്കുണ്ടാകുന്ന സാങ്കേതിക തകരാറുകൾ, മൈലേജ് കുറയൽ, കൂടിയ മെയിന്‍റനന്‍സ് കോസ്റ്റ് എന്നിവ ചൂണ്ടിക്കാട്ടി വാഹന ഉടമകളും ടാക്സി-ട്രാൻസ്പോർട്ട് സംഘടനകളും രംഗത്തുണ്ട്.

കരിമ്പ് കർഷകരുടെ  അഭിവൃദ്ധിക്കെന്ന് വാദം; ഗഡ്കരിയുടെ ഇ20 മോഹങ്ങള്‍ക്കു പിന്നിലെന്ത്?
യുവാക്കളുടേത് അഹങ്കാരമല്ല, ആത്മവിശ്വാസം: ജാഗരൂകരാകണം മോദി സർക്കാർ, കാരണങ്ങളേറെ!

ഡൽഹി ടാക്സി ആന്‍ഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 4ന് പാർലമെൻ്റിലേക്ക് പ്രതിഷേധ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ കേന്ദ്രം തങ്ങളുടെ നിലപാടില്‍ നിന്നും ഒരടിപോലും പിന്നോട്ടില്ല. എഥനോള്‍ ചേര്‍ത്ത ഇ20 പെട്രോള്‍ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും ടെക്നോളജിക്കലി അഡ്വാന്‍സ് കേന്ദ്രം അവകാശപ്പെടുന്നത്. രാജ്യം ഇ20 പെട്രോളിൽനിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞത്. E20 പെട്രോൾ അടിച്ചാൽ വാഹനത്തിന് മൈലേജ് കുറയും, കംപ്ലെയിന്റ് വരും തുടങ്ങി നിരവധി പ്രശ്‌നങ്ങൾ സോഷ്യൽമീഡിയ സജീവമായി ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് കൂട്ടായ്മ.

എന്താണ് E20 പെട്രോള്‍?

എന്താണ് E20 പെട്രോൾ, E20 പെട്രോൾ അടിച്ചാൽ വാഹനം തകരാറിലാകുമോ? നമുക്ക് പരിശോധിക്കാം. ആദ്യം എന്താണ് E20 പെട്രോൾ എന്ന് നോക്കാം. പേര് സൂചിപ്പിക്കുന്നപോലെ തന്നെ 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ. ബേസിക്കലി ഇത് ആൽക്കഹോൾ തന്നെയാണ്. ഏതാണ്ട് പെട്രോളിനോളം തന്നെ ബേണിങ് കപ്പാസിറ്റിയുള്ള ഇന്ധനം. പക്ഷെ അവിടെയും ചില കുഴപ്പങ്ങളുണ്ട്. പരിസ്ഥിതി സൗഹൃദമെന്നാണ് ആദ്യ വാദം. എഥനോൾ കത്തുമ്പോൾ താരതമ്യേന മലിനീകരണം കുറവായതിനാൽ പരിസ്ഥിതി മലിനീകരണം കുറവായിരിക്കും.

കരിമ്പ് കർഷകരുടെ  അഭിവൃദ്ധിക്കെന്ന് വാദം; ഗഡ്കരിയുടെ ഇ20 മോഹങ്ങള്‍ക്കു പിന്നിലെന്ത്?
'എഥനോൾ കാരണം നശിച്ച ഒരു വണ്ടിയെങ്കിലും കാണിക്കാമോ? നടക്കുന്നത് ആസൂത്രിത ​ഗൂഢാലോചന'; എഥനോൾ വിവാദത്തിൽ നിതിൻ ​ഗഡ്കരി

രണ്ടാമതായി, പെട്രോൾ ഇറക്കുമതി കുറയ്ക്കാം. അതുവഴി രാജ്യത്തിന് കോടികളുടെ ലാഭമുണ്ടാക്കാമെന്നാണ് കേന്ദ്രം പറയുന്നത്. കരിമ്പ് കർഷകർക്കു നേട്ടമാകുമെന്നാണ് അടുത്ത വാദം. എഥനോൾ ഉണ്ടാക്കുന്നത് പ്രധാനമായും കരിമ്പില്‍ നിന്നാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ കരിമ്പ് കർഷകർക്ക് ഇ20 പെട്രോളിന്റെ ഉത്പാദനം സഹായകരമാകും. ഇതൊക്കെ കേൾക്കുമ്പോൾ എല്ലാം നല്ലതിനാണല്ലോ തോന്നാമെങ്കിലും വിശദ പരിശോധനയിൽ ചില പ്രശ്നങ്ങളുണ്ട്.

യാഥാർഥത്തിൽ പ്രശ്‌നങ്ങൾ തുടുങ്ങുന്നത് നിങ്ങളുടെ വാഹനത്തിന്റെ എൻജിനിൽനിന്നാണ്. എഥനോൾ അന്തരീക്ഷത്തിൽനിന്ന് ജലാംശം വലിച്ചെടുക്കുന്ന സ്വഭാവമുണ്ട്. അത് എങ്ങനെ വാഹനത്തെ തകരാറിലാക്കുകയെന്നല്ലേ? പ്രശ്‌നം തുടങ്ങുന്നത് ഇന്ധനം സംഭരിക്കുന്ന പമ്പിൽ നിന്നാണ്. അന്തരീക്ഷത്തിൽനിന്ന് വലിച്ചെടുക്കുന്ന ജലാംശം അടങ്ങിയ എഥനോൾ വാഹനത്തിന്റെ ഇന്ധനടാങ്കിന്റെ അടിയിലാണ് അടിയുന്നത്.

കരിമ്പ് കർഷകരുടെ  അഭിവൃദ്ധിക്കെന്ന് വാദം; ഗഡ്കരിയുടെ ഇ20 മോഹങ്ങള്‍ക്കു പിന്നിലെന്ത്?
എഞ്ചിൻ തകരാറുകളും ഇടിയുന്ന മൈലേജും; E20 പെട്രോൾ വിവാദവും വാഹന ഉടമകളുടെ ആശങ്കകളും

ഇത് പിന്നീട് ടാങ്കിന് തുരമ്പ്, കമ്പ്രഷൻ ചേംബറിലെ ക്രാക്ക് തുടങ്ങി പിന്നീടങ്ങോട്ട് പ്രശ്‌നങ്ങളുടെ റാലിയാണ്. വാഹനത്തിന്റെ റബ്ബർ, പ്ലാസ്റ്റിക്, ഫൈബർ പാർട്‌സുകൾ ദ്രവിക്കാൻ തുടങ്ങും. കാര്യങ്ങൾ ഇവിടം കൊണ്ടും തീർന്നില്ല. പ്രെട്രോളിനെ അപേക്ഷിച്ച് എഥനോളിൽ വാഹനത്തിന്റെ പവറും പെർഫോമെൻസും കാര്യമായി കുറയും. ഇ20 പെട്രോൾ നിലവിൽ വരുന്നതിന് മുമ്പ് നിർമിച്ച വാഹനങ്ങളാണ് നമ്മളിൽ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എന്നാൽ പിന്നെ നിലവിൽ ഇ20 പെട്രോളിന് അനുയോജ്യമാകുന്ന തരത്തിൽ വാഹനത്തെ റീഡിസൈൻ ചെയ്താൽ പ്രശ്‌നങ്ങളെല്ലാം തീരുമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്.

അതിന് ആദ്യം പെട്രോൾ ടാങ്ക് മുതൽ ഫ്യൂവൽ ഹോസുകൾ, ഇൻലെറ്റ് മാനിഫോൾഡ്, കമ്പ്രഷൻ ചേമ്പർ, ത്രോട്ടിൽ ബോഡി തുടങ്ങി എഞ്ചിൻ സമ്പന്ധമായ സകലതും മാറ്റേണ്ടിവരും. ഇതിന് വാഹനത്തിന്റെ വിലയുടെ പകുതിയിലധികം ചെലവാക്കേണ്ടിവരും. ചുരുക്കത്തിൽ വാഹനത്തിന്റെ ബോഡി ഷെൽ ഒഴിച്ച് സകലതും മാറ്റണം. കാര്യങ്ങൾ ഇവിടംകൊണ്ടും തീർന്നില്ല. ഇ 20 പെട്രോൾ അടിച്ച് നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനി അഞ്ച് പൈസ തരില്ല. തെറ്റായ ഇന്ധനം നിറച്ച് വാഹനത്തിന് എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ ക്ലെയിം നൽകാൻ സാധിക്കില്ലെന്ന് ആദ്യമേ തന്നെ അവരുടെ മാനുവലിൽ പറഞ്ഞിട്ടുണ്ടാകും. ഇതു മാത്രമല്ല. ഇത്തരത്തിലുള്ള കംപ്ലെയിന്റുകൾക്കു വാഹന കമ്പനികളും വാറന്റി നൽകില്ല. കാരണം മാലിന്യം കലർന്ന ഇന്ധനം നിറച്ച് വാഹനങ്ങൾ തകരാറിലായാൽ വാറണ്ടി നൽകില്ലെന്ന് ഓരോ വാഹന നിർമാതാക്കളും ഓണേഴ്‌സ് മാനുവലിൽ തന്നെ പറയുന്നുണ്ട്.

നീക്കം കരിമ്പ് കർഷകരെ സംരംക്ഷിക്കാനോ?

ഇത്രയൊക്കെ കഷ്ടപ്പെട്ട് കയ്യിലുള്ള പൈസ മുടക്കി വാങ്ങിക്കുന്ന വാഹനങ്ങളിൽ E20 പെട്രോൾ അടിച്ച് തകരാറിലാക്കുന്നത് രാജ്യത്തെ കരിമ്പ് കർഷകരെ സംരക്ഷിക്കാൻ ആണെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. അതിന്റെ സത്യാവസ്ഥകൂടി ഒന്ന് നോക്കാം. ഇ20 പെട്രോൾ ഇന്ത്യയിൽ ലിറ്ററിന് 50 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന് നമ്മളോട് ആദ്യം പറഞ്ഞത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ്. അതിന്റെ സത്യാവസ്ഥ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ? ഇനി പെട്രോളിൽ കലർത്താനുള്ള കരിമ്പ് നൽകുന്ന കർഷകർ ആരാണെന്ന് അറിയണ്ടേ... കരിമ്പിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കുന്ന ആദ്യ ഫാക്ടറി അങ്ങ് മഹാരാഷ്ട്രയിലാണ്. പുർത്തി ഗ്രൂപ്പ്.

ഇതിന്റെ സ്ഥാപകൻ ആരാണെന്ന് കേൾക്കണോ? സാക്ഷാൽ നിതിൻ ഗഡ്കരി. ഇന്ത്യയിൽ ബിജെപി അധികാരത്തിൽ വന്ന് വെറും ഒരു മാസത്തിനുള്ള പുർത്തി ഗ്രൂപ്പ് എഥനോൾ മേക്കിങ് ഫാക്ടറി തുടങ്ങി. അക്കാലത്താണ് രാജ്യം അഞ്ച് ശതമാനം എഥനോളിൽ നിന്ന് 10 ശതമാനം എഥനോളിലേക്കു മറിയത്. പിന്നീട് പുർത്തി ഗ്രൂപ്പിനു കീഴിൽ രണ്ട് പുതിയ കമ്പനികൾ കൂടി തുടങ്ങി. മാനസ് അഗ്രോ ൻഡസ്ട്രീസ്, സിയാൻ അഗ്രോ ഇന്റസ്ട്രീസ്. ഇതിന്റെ രണ്ടിന്റെയും തലപ്പത്ത് നിതിൻ ഗഡ്കരിയുടെ മക്കളാണ്. സാരംഗ് ഗഡ്കരിയും നിഖിൽ ഗഡ്കരിയും. ഇപ്പോൾ കാര്യങ്ങളുടെ ഒരു കിടപ്പുവശം ഏകദേശം എല്ലാവർക്കും മനസ്സിലായില്ലേ? e20 പെട്രോൾ അടിക്കുന്നതിലൂടെ ആറ് ശതമാനത്തോളം ഇന്ധനക്ഷമത കുറയുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഒരു ലിറ്റർ പെട്രോളിനാണ് നമ്മൾ പണം കൊടുക്കുന്നത്. അല്ലാതെ 80 മില്ലി ലിറ്ററിനല്ല. ഇ20 അല്ലാതെ മറ്റൊരു ഒപ്ഷനും ഇപ്പോൾ രാജ്യത്ത് ഇല്ലെന്നതാണ് പേടിപ്പെടുത്തുന്ന വസ്തുത.

Summary

The protest organized by the Cockroach Janata Party at Delhi’s Jantar Mantar was one of the most notable demonstrations witnessed by the country in recent times. A group that was initially ignored by the public managed to draw significant attention through its strong protest, even leading to demands for the resignation of a Union Minister.

Following this, a new social media account named “E20 Janata Party” has emerged. The account states that its goal is to fight for every citizen’s right to access 100% pure petrol.

The group’s stance is that “consumers should have the right to decide what goes into their vehicle’s fuel tank.” Raising concerns over E20 fuel, the new campaign is demanding that the central government ensure the availability of pure petrol.

Within a short span of time, the campaign has managed to attract significant public attention.

Madism Digital
madismdigital.com