

പശ്ചിമേഷ്യൻ സംഘർഷം അവസാനിച്ചതോടെ സ്വർണ്ണ വിപണിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് കണ്ണുനട്ടിരിക്കുകയാണ് നിക്ഷേപകർ. ലോകത്തിലെ റിസർവ് ബാങ്കുകൾ വ്യാപകമായി സ്വർണ്ണം നിക്ഷേപമായി സ്വീകരിച്ചാൽ വിപണിയിലെ നഷ്ടത്തിൽ കരകയറാമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഇന്ന് സംസ്ഥാനത്തെ സ്വർണവില കുതിപ്പ് തുടങ്ങിയിട്ടുണ്ട്. രാവിലെ ഗ്രാമിന് 75 രൂപ വർധിച്ച് 14,280 രൂപയായി. പവൻവില 600 രൂപ ഉയർന്ന് 1,14,240 രൂപ. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്. ഹോർമുസ് കടലിടുക്ക് ‘താൽക്കാലികമായി’ തുറക്കാനുള്ള ഇറാന്റെ തീരുമാനമാണ് ഈ മാറ്റത്തിന് പിന്നിലെങ്കിലും വിലക്കയറ്റം നിൽക്കില്ലെന്ന വിലയിരുത്തലിലാണ് വിപണി.
എണ്ണവില കുറയുന്നത് പണപ്പെരുപ്പപ്പേടിയെ അകറ്റുമെന്ന പ്രതീക്ഷയിലാണ് ആഗോള സമ്പദ്ഘടന. ക്രൂഡ് ഓയിൽ വിലയിടിയുന്നതോടെ സുലഭമായി സ്വർണ്ണം വാങ്ങാൻ നിക്ഷേപകരെത്തുമെന്നും ഇതുവഴി വൻ ഉണ്ടായ നഷ്ടം നികത്താനാവുമെന്നും വിപണി പ്രതീക്ഷവെച്ചു പുലർത്തുന്നുണ്ട്. സ്വർണത്തിനും സ്വർണ നിക്ഷേപ പദ്ധതികൾക്കും സ്വീകാര്യത വർധിക്കാൻ ഹോർമൂസ് തുറന്നുതന്നെ കിടക്കണമെന്നാണ് വിഗദ്ധരുടെ വിലയിരുത്തൽ. ഏതെങ്കിലും സാഹചര്യത്തിൽ ഇറാൻ വീണ്ടും കടലിടുക്ക് അടച്ചാൽ ക്രൂഡ് ഓയിൽ വില ഉയരുകയും സ്വർണ്ണം തകർന്നടിയുകയും ചെയ്യും. നാളെ അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങണോയെന്ന നിക്ഷേപരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതും ഈ കാരണങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം അക്ഷതൃതീയ്ക്ക് കേരളത്തിൽ സ്വർണ്ണവിലയേക്കാൾ 40,000 രൂപയിലധികം വർധനവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ നിക്ഷേപം കനത്ത നഷ്ടങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പിക്കാനും സാധിക്കും.
രാജ്യാന്തരവില ഔൺസിന് 45 ഡോളർ ഉയർന്ന് 4831 ഡോളറിലെത്തി നിൽക്കുകയാണ്. പെട്രോ ഡോളർ വില ഇടിയുകയും, യുദ്ധം അവസാനിക്കുകയും ചെയ്താൽ ഇത് 5000 ഡോളറിലെത്താൻ യാതൊരു തടസ്സവുമുണ്ടാവില്ല. ഇതോടെ കേരളത്തിലെ വിപണിയും ഉണരും. രാജ്യാന്തരവില ഔൺസിന് 5000 ഡോളറിലെത്തിയാൽ കേരളത്തിൽ പവൻവില വീണ്ടും 1.20 ലക്ഷം രൂപയും കടന്ന് മുന്നേറും. ഈ സാധ്യത ഉപയോഗപ്പെടുത്താൻ നാളെ നിക്ഷേപകർ ശ്രമിക്കുമെന്ന് സ്വർണ്ണ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. അതേസമയം വില ഉയരുന്നത് ആഭരണ മേഖലയിൽ കനത്ത പ്രത്യാഘാതം സൃഷ്ടിക്കാനും സാധ്യതയുണ്ട്.
English Summary: Gold prices in Kerala have surged amid West Asian tensions and oil price fluctuations. Experts say Akshaya Tritiya gold buying may still depend on global geopolitical and economic trends.