എന്തോ ഇഷ്ടമാണ് ഇന്ത്യക്കാര്‍ക്ക്... റെക്കോര്‍ഡ് വരുമാനം നേടി ആപ്പിള്‍

അടുത്തിടെ പുറത്തിറങ്ങിയ ആപ്പിളിന്റെ അപ്‌ഗ്രേഡ് മോഡലുകള്‍, മാക് സര്‍വീസുകള്‍ എന്നിവയും വലിയ മുന്നേറ്റം കൈവരിച്ചു
എന്തോ ഇഷ്ടമാണ് ഇന്ത്യക്കാര്‍ക്ക്... റെക്കോര്‍ഡ് വരുമാനം നേടി ആപ്പിള്‍
Published on: 

ഇന്ത്യന്‍ വിപണിയില്‍ വന്‍കുതിപ്പുമായി ആപ്പിള്‍. വരുമാനത്തില്‍ എക്കാലത്തെയും മികച്ച റെക്കോര്‍ഡ് ആണ് ആപ്പിള്‍ സ്വന്തമാക്കിയത്. സെപ്റ്റംബര്‍ പാദത്തിലെ കണക്കുകളിലാണ് ആപ്പിള്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ ആപ്പിളിന്റെ അപ്‌ഗ്രേഡ് മോഡലുകള്‍, മാക് സര്‍വീസുകള്‍ എന്നിവയും വലിയ മുന്നേറ്റം കൈവരിച്ചു.

സെപ്റ്റംബര്‍ പാദത്തിലെ ആകെ വരുമാനം 114.5 ബില്യണ്‍ ഡോളര്‍ ആയി ഉര്‍ന്നു. മുന്‍ പാദത്തിലേക്കാള്‍ ആകെ 12% വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്. ആപ്പിളിന്റെ ആഗോള ഐഫോണ്‍ വരുമാനം ഈ പാദത്തില്‍ 17 ശതമാനം വര്‍ധിച്ച് 57.6 ബില്യണ്‍ യുഎസ് ഡോളറിലെത്തി. വിതരണത്തിലെ വെല്ലുവിളികള്‍, വിദേശനാണ്യ പ്രതിസന്ധി എന്നിവ മറികടന്നാണ് ആപ്പിളിന്റെ നേട്ടം. മാക് വരുമാനം 10.8 ബില്യണ്‍ ഡോളറായും ഉയര്‍ന്നു.

എന്തോ ഇഷ്ടമാണ് ഇന്ത്യക്കാര്‍ക്ക്... റെക്കോര്‍ഡ് വരുമാനം നേടി ആപ്പിള്‍
ഓഹരി വിപണിയില്‍ ജിയോയുടെ മാസ് എന്‍ട്രി; ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനി

ഐഫോണ്‍ 18 പ്രോ എന്ന പുതിയ മോഡലിന്റെ പ്രാരംഭ വില്‍പ്പന മുന്‍തലമുറ മോഡലിനേക്കാള്‍ ഏകദേശം 20 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. പുതിയ ഐഫോണുകളിലേക്ക് മാറുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും ഇന്ത്യയില്‍ റെക്കോര്‍ഡ് നേട്ടം. ഇന്ത്യയില്‍ മാക് കമ്പ്യൂട്ടറുകളുടെ വരുമാനം സര്‍വകാല റെക്കോര്‍ഡിലെത്തി. ആപ്പ് സ്റ്റോര്‍, സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയ സര്‍വീസ് സേവനങ്ങളില്‍ റെക്കോര്‍ഡ് വരുമാനം. ഇന്ത്യയില്‍ മികച്ച വില്‍പ്പനയുള്ള സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലൊന്നായി ഐഫോണ്‍ തുടരുകയാണെന്നും കണക്കുകള്‍ പറയുന്നു.

സെപ്റ്റംബര്‍ പാദത്തിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ആപ്പിളിന്റെ വലിയ വിപണയില്‍ ഒന്നായി ഇന്ത്യമാറി. ഇന്ത്യക്ക് പുറമെ അമേരിക്ക, യൂറോപ്പ്, ഗ്രേറ്റര്‍ ചൈന, ഏഷ്യ-പസഫിക് എന്നിവയുടെ മറ്റ് ഭാഗങ്ങളിലും സെപ്റ്റംബര്‍ പാദത്തിലെ കണക്കുകളില്‍ വളര്‍ച്ച നേടിയതായി സിഇഒ ജോണ്‍ ടെര്‍നസ് പറഞ്ഞു.

എന്തോ ഇഷ്ടമാണ് ഇന്ത്യക്കാര്‍ക്ക്... റെക്കോര്‍ഡ് വരുമാനം നേടി ആപ്പിള്‍
മഹീന്ദ്രയെ മറികടന്ന് രണ്ടാം സ്ഥാനത്ത്, ഇവി വിപണിയിലും കുതിപ്പ്; ഒക്ടോബറിൽ ടാറ്റയ്ക്ക് റെക്കോർഡ് വിൽപ്പന

ഇന്ത്യയില്‍ ഐഫോണ്‍ അപ്ഗ്രേഡ് വേര്‍ഷനുകളുടെ വിപണികളില്‍ കമ്പനി സെപ്റ്റംബര്‍ പാദത്തിലെ ഉയര്‍ന്ന നിരക്കും രേഖപ്പെടുത്തി. ആഗോളതലത്തില്‍ അപ്ഗ്രേഡറുകള്‍ക്കുള്ള എക്കാലത്തെയും മികച്ച സാമ്പത്തിക വര്‍ഷത്തിന് കരുത്ത് പകരുന്നതാണ് ഇന്ത്യയിലെ വളര്‍ച്ച. സെപ്റ്റംബര്‍ പാദ വരുമാന റെക്കോര്‍ഡുകള്‍ കൈവരിക്കുന്നതിനായി യുഎസിലും ചൈനയിലും ഇരട്ട അക്ക വളര്‍ച്ചയും ആപ്പിള്‍ കൈവരിച്ചു.

Summary

Apple recorded its highest-ever revenue in India during the September quarter of 2026 (July–September), highlighting the company's growing presence in one of its key markets. CEO John Ternus announced the achievement during the company's quarterly earnings review. iPhone sales remained a major growth driver, with India witnessing record customer upgrades during the quarter. The newly launched iPhone 18 Pro series also reportedly recorded stronger initial sales compared to its predecessor. Apple's Mac business achieved its highest-ever revenue in India, while its services segment, including the App Store and subscriptions, continued to perform strongly. Globally, Apple reported quarterly revenue of $114.5 billion, marking a 12 per cent year-on-year increase. iPhone revenue reached $57.6 billion, up 17 per cent, while Mac revenue grew 24 per cent to $10.8 billion. However, Apple has not disclosed the exact revenue or year-on-year growth percentage for India separately.