ഇന്ത്യയുടെ പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ്; കഴിഞ്ഞ വര്‍ഷം കൊയ്തത് 48,800 കോടി

2014- 15 കാലഘട്ടത്തില്‍ 14.8 ലക്ഷം കോടി ടണ്‍ പോത്തിറച്ചിയാണ് കയറ്റുമതി ചെയ്തത്. 2024-25 ല്‍ കയറ്റുമതിയില്‍ നേരിയ കുറവുണ്ടായെങ്കിലും വരുമാനത്തില്‍ കുറവുണ്ടായില്ല.
ഇന്ത്യയുടെ പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ്; കഴിഞ്ഞ വര്‍ഷം കൊയ്തത് 48,800 കോടി
Published on

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം ഏതിനാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, അത് പോത്തിറച്ചിയാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 25.6 ശതമാനം വര്‍ധനവോടെ 48,800 കോടി രൂപയുടെ കയറ്റുമതിയാണ് ഈ മേഖലയില്‍ നടന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഈ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ 8,587.30 കോടി രൂപയില്‍ നിന്ന് 66.6 ശതമാനം വര്‍ധിച്ച് കയറ്റുമതി വരുമാനം 14,360.6775 കോടി രൂപയിലെത്തി. 'കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് കയറ്റുമതി വരുമാനം ആദ്യമായി 5 ശതകോടി ഡോളര്‍ (4,78,717.75 കോടി രൂപ) കടന്നത്. 2026-27-ല്‍ ഇത് 6 ശതകോടി ഡോളറി (57,446.13 കോടി രൂപ) ലെത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ', കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

കയറ്റുമതി ചെയ്യുന്ന അളവില്‍ മാത്രമല്ല, ഓരോ ടണ്ണിനും ലഭിക്കുന്ന ശരാശരി വിലയിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2014-15 കാലയളവില്‍ ഒരു ടണ്‍ പോത്തിറച്ചിക്ക് ശരാശരി 3,10,00 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത്, 2026 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ അത് 4,20,00 ഡോളറായി ഉയര്‍ന്നു. വിപണിയില്‍ ഇന്ത്യന്‍ പോത്തിറച്ചിയുടെ സ്വീകാര്യത കൂടിയതാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. 2014- 15 കാലഘട്ടത്തില്‍ 14.8 ലക്ഷം കോടി ടണ്‍ പോത്തിറച്ചിയാണ് കയറ്റുമതി ചെയ്തത്. 2024-25 ല്‍ കയറ്റുമതിയില്‍ നേരിയ കുറവുണ്ടായെങ്കിലും വരുമാനത്തില്‍ കുറവുണ്ടായില്ല. 2024-25 ല്‍ ടണ്ണിന് 3,43, 00 രൂപ വെച്ച് 12.55 ലക്ഷം ടണ്‍ പോത്തിറച്ചിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്സ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എപിഇഡിഎ) കര്‍ശനമായ സുരക്ഷാ-ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്ലാന്റുകള്‍ക്ക് മാത്രമാണ് നിലവില്‍ കയറ്റുമതി അനുമതിയുള്ളത്. നിലവില്‍, പ്രതിദിനം 500 മുതല്‍ 2,000 വരെ മൃഗങ്ങളെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള 83 സംയോജിത സംസ്‌കരണ ശാലകളും മറ്റ് 15 പ്ലാന്റുകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയുടെ പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ്; കഴിഞ്ഞ വര്‍ഷം കൊയ്തത് 48,800 കോടി
കുറഞ്ഞ ശമ്പളവും ചൂഷണവും; പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ ശുചീകരണ തൊഴിലാളികളുടെ പോരാട്ടം

ആഗോള വിപണിയിലെ സ്വാധീനം

ബ്രസീലിയന്‍ മാട്ടിറച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍പ് ഇന്ത്യന്‍ പോത്തിറച്ചിക്ക് ലഭിച്ചിരുന്ന വിലക്കുറവ് ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആഗോളതലത്തില്‍ ബോവിന്‍ ഇറച്ചി കയറ്റുമതിയില്‍ ബ്രസീലിനും ഓസ്‌ട്രേലിയക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുമ്പ് ബ്രസീലിയന്‍ മാട്ടിറച്ചിക്ക് ടണ്ണിന് 5,000 ഡോളര്‍ ലഭിച്ചപ്പോള്‍ ഇന്ത്യന്‍ പോത്തിറച്ചിക്ക് 3,000 ഡോളറാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഈ വില വ്യത്യാസം വെറും 500-700 ഡോളറായി കുറഞ്ഞിട്ടുണ്ട്. യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ കണക്കനുസരിച്ച് 2026-ല്‍ ഇന്ത്യയുടെ കയറ്റുമതി 17 ലക്ഷം ടണ്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രസീല്‍ (42.8 ലക്ഷം ടണ്‍), ഓസ്ട്രേലിയ (21.6 ലക്ഷം ടണ്‍) എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മുംബൈ ആസ്ഥാനമായുള്ള അല്ലാനസണ്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ ഫെയര്‍ എക്സ്പോര്‍ട്ട്സ് ഇന്ത്യ, ആഗ്രയിലെ എച്ച്.എം.എ അഗ്രോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ത്യയിലെ മുന്‍നിര കയറ്റുമതിക്കാര്‍.

ഇന്ത്യന്‍ പോത്തിറച്ചി പ്രധാനമായും വ്യവസായിക ആവശ്യങ്ങള്‍ക്കാണ് അന്താരാഷ്ട്ര തലത്തില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ 20-30 കിലോഗ്രാം വരുന്ന വലിയ പാക്കറ്റുകള്‍ക്ക് പകരം ചില്ലറ വിപണിയെ ലക്ഷ്യമിട്ട് ഒരു കിലോഗ്രാമോ അതില്‍ കുറവോ ഉള്ള പാക്കറ്റുകളാക്കി വില്‍പ്പന നടത്തി കൂടുതല്‍ ലാഭം നേടാനുള്ള ശ്രമങ്ങളിലാണ് കയറ്റുമതിക്കാര്‍ ഇപ്പോള്‍. 2014-15-ല്‍ ഇന്ത്യയുടെ 4.8 ശതകോടിയുടെ കയറ്റുമതിയില്‍ 45 ശതമാനവും വിയറ്റ്‌നാമിലേയ്ക്കായിരുന്നു. കൂടാതെ മലേഷ്യ, ഈജിപ്ത്, തായ്ലന്‍ഡ്, സൗദി അറേബ്യ, യു.എ.ഇ, അല്‍ജീരിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെയ്ക്കായിരുന്നു മറ്റു കയറ്റുമതി. എന്നാല്‍ 2025-26 ആകുമ്പോഴേക്കും ഉസ്‌ബെക്കിസ്ഥാന്‍, റഷ്യ, ജോര്‍ജിയ, ഒമാന്‍, സെനഗല്‍, ഇന്തോനേഷ്യ തുടങ്ങിയ പുതിയ വിപണികളിലേക്കും കയറ്റുമതി വ്യാപിച്ചിട്ടുണ്ട്.

ക്ഷീരമേഖലയ്ക്കുള്ള പിന്തുണ

ഇന്ത്യയില്‍ പശുക്കളുടെയോ മറ്റ് കന്നുകാലികളുടെയോ ഇറച്ചി കയറ്റുമതി ചെയ്യാന്‍ നിയമപരമായി അനുമതിയില്ല. കറവ വറ്റിയതോ, പ്രജനന ശേഷി നഷ്ടപ്പെട്ടതോ ആയ എരുമകളെ മാത്രമാണ് സംസ്‌കരണത്തിനായി ഉപയോഗിക്കുന്നത്. ഇത് രാജ്യത്തെ ക്ഷീരകര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ആശ്വാസമാകുന്നു എന്നാണ് ഇന്ത്യ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്ന 14-15 ലക്ഷം ടണ്‍ ഇറച്ചിക്കായി ഏകദേശം 1.4-1.5 കോടി മൃഗങ്ങളാണ് ആവശ്യമായി വരുന്നത്. 2019 ലെ കന്നുകാലി സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ആകെ 11 കോടി എരുമകളാണുള്ളത്. കര്‍ഷകര്‍ കശാപ്പിനായി നല്‍കുന്ന എരുമകള്‍ക്ക് ഒന്നിനു 57,000 മുതല്‍ 60,800 രൂപ വരെയാണ് ലഭിക്കുക. ഇങ്ങനെ ലഭിക്കുന്ന തുക പുതിയ മൃഗങ്ങളെ വാങ്ങാന്‍ കര്‍ഷകരെ സഹായിക്കുന്നു എന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍.

Summary

India’s buffalo meat exports have emerged as the country’s leading agricultural commodity export by value, with exports rising 25.6% to around ₹48,800 crore in FY 2025–26. The momentum has continued into FY 2026–27, with first-quarter export earnings reportedly increasing 66.6% year-on-year to ₹14,360.68 crore. The Centre expects buffalo meat export earnings to reach around $6 billion in FY 2026–27. India has also seen an increase in the average value received per tonne, reflecting stronger international acceptance of Indian buffalo meat. India is currently the world’s third-largest bovine meat exporter, behind Brazil and Australia. The USDA expects India to export around 1.7 million tonnes in 2026.

Madism Digital
madismdigital.com