റിപ്പീറ്റർ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട! കൂടെയുണ്ട് ഫ്യൂച്ചറിന്റെ EC NEET 2027

കേരളം പഠിക്കട്ടെ, ആത്മവിശ്വാസത്തോടെ... അമിത ഭാരങ്ങളില്ലാതെ...
റിപ്പീറ്റർ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട! കൂടെയുണ്ട് ഫ്യൂച്ചറിന്റെ EC NEET 2027
Published on: 

2027ലെ നീറ്റ് പരീക്ഷയ്ക്ക് വേണ്ടി റിപ്പീറ്റ് ചെയ്യുന്ന കുട്ടികൾക്കായി ഫ്യൂച്ചർ ഒരുക്കുന്നു EC NEET 2027. ക്ലാസ്റൂം പരിശീലനത്തിനിടെ നടക്കുന്ന പരീക്ഷകളിലെ മാർക്ക് കുറവുകളും പഠിച്ചു തീർക്കാൻ കഴിയാതെ പോയ ചാപ്റ്ററുകളുടെ എണ്ണക്കൂടുതലും മൂലം ഒരു വർഷം പോയി എന്ന നിരാശ വേണ്ട.

കുട്ടികളെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ അടിയന്തര പ്രാധാന്യത്തോടെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് ഫ്യൂച്ചർ പവേർഡ് ബൈ ഗോകുലം. ഇനിയുള്ള സമയം കൊണ്ട് നീറ്റിനായി പഠിക്കാം EC NEET 2027 എന്ന കർമപദ്ധതിയിലൂടെ. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായാണ് ഒരു കോച്ചിംഗ് സ്ഥാപനം ഇത്തരമൊരു ദൌത്യം ഏറ്റെടുത്ത് മുന്നോട്ട് വരുന്നത്.

റിപ്പീറ്റർ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട! കൂടെയുണ്ട് ഫ്യൂച്ചറിന്റെ EC NEET 2027
ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച അധ്യാപകർ; നീറ്റ് - ജെ.ഇ.ഇ കോച്ചിങ്ങിന് ഇനി ഫ്യൂച്ചർ

2027ലെ നീറ്റ് എക്സാമിനേഷൻ ഈസിയായി എഴുതാം എന്ന ആശയത്തോടെയാണ് ഫ്യൂച്ചർ EC NEET 2027 അവതരിപ്പിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ നിന്നായി ആകെ 81 ചാപ്റ്ററുകളാണ് നീറ്റ് എക്സാമിനേഷനിലുള്ളത്. ഫ്യൂച്ചർ EC NEET 2027ലൂടെ ഒരു ദിവസം ഒരു ചാപ്റ്റർ എന്ന രീതിയിൽ 81 ദിവസം കൊണ്ട് ഇത് പഠിച്ചു തീർക്കാം.

ഓരോ നാല് ദിവസം കഴിയുമ്പോഴും സെൽഫ് പ്രിപ്പറേഷനുള്ള കൃത്യമായ ഇടവേളകൾ സെറ്റ് ചെയ്ത് ഒട്ടും സമ്മർദങ്ങളില്ലാതെ പഠിക്കാവുന്ന രീതിയിലാണ് EC NEET 2027ന്ർറെ കരിക്കുലം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. അതിന് വേണ്ടി ഒരു റൂട്ട് MAP (manual for academic practice) പുസ്തക രൂപത്തിൽ കുട്ടികൾക്ക് ലഭ്യമാക്കും. ലെവൽ വൺ, ലെവൽ ടു, ലെവൽ ത്രീ കാറ്റഗറികളാക്കി പ്രധാനപ്പെട്ട ചോദ്യങ്ങളെല്ലാം MAPൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഴ്ചയിൽ നാലു ദിവസമാണ് ക്യാമ്പസിലെ ക്ലാസ് മുറിയിൽ തിയറി പരിശീലനം ഉണ്ടാവുക. കേരളത്തിലെ ഏറ്റവും മികച്ച എൻട്രൻസ് പരിശീലകർ ഓരോ ചാപ്റ്ററുകളുടെ തീയറികളും മുഴുവൻ കോൺസെപ്റ്റുകളും അതിനെ ആധാരമാക്കിയുള്ള ക്വസ്റ്റ്യനുകളും ഈ നാല് ദിവസങ്ങളിലായി ക്ലാസിൽ വർക്ക് ഔട്ട് ചെയ്യും. അവശേഷിക്കുന്ന ദിവസങ്ങളിൽ സ്വയം റിവൈസ് ചെയ്യാനും MAPൽ തന്നിട്ടുള്ള ചോദ്യങ്ങൾ വർക്ക് ഔട്ട് ചെയ്ത്, സ്റ്റഡി മെറ്റീരിയലിന്റെ കൂടെ ലഭ്യമാക്കുന്ന വർക്ക് ബുക്കിൽ എഴുതി, പഠിച്ചു തീർത്ത് ക്ലാസ് മുറിയിലേക്ക് തിരിച്ചു വരുന്ന രൂപത്തിലാണ് EC NEET 2027ന്ർറെ ഘടന.

റിപ്പീറ്റർ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ട! കൂടെയുണ്ട് ഫ്യൂച്ചറിന്റെ EC NEET 2027
ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച് 'ജെയിൻ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2026'

മുഴുവൻ ചാപ്റ്ററുകളുടേതുമായി 81 എക്സാമുകളും ഇതിനിടയിൽ നടക്കും. എല്ലാം പഠിച്ചു തീർത്ത ശേഷം പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ഒന്നര മാസക്കാലം കൊണ്ട് മുപ്പതോളം മോഡൽ പരീക്ഷകളും എഴുതിയാണ് കുട്ടി NEET എക്സാമിനെത്തുക.

ഫ്യൂച്ചറിന്ർറെ കോഴിക്കോട്, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ക്യാമ്പസുകളിലെല്ലാം EC NEET 2027 നടക്കും. ഹോസ്റ്റൽ സൌകര്യം വേണ്ടവർക്ക് അതും ലഭ്യമാണ്.

കേരളത്തിലെ മറ്റ് കോച്ചിംഗ് സെന്ർറുകളിൽ ഒരു റിപ്പീറ്റ് കോഴ്സിന് കുട്ടി അടയ്ക്കേണ്ട ഫീസിന്റെ നാലിലൊന്നിൽ താഴെ മാത്രം ഫ്യൂച്ചർ EC NEET 2027ന് ഫീസായി ഈടാക്കുന്നുള്ളൂ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. EC NEET 2027നായി വിളിക്കാം- 9995 200 700

Summary

EC NEET 2027 is preparing the way forward for students repeating the NEET exam in 2027. Students need not feel that they have lost an entire year due to low scores in classroom tests or a growing number of chapters they could not complete.

Future, powered by Gokulam, is taking responsibility for listening to students and addressing their concerns with urgency. Through the initiative “EC NEET 2027 ,” students can make the most of the remaining time to prepare for the exam.

For the first time in Kerala’s educational history, a coaching institute is taking up such an initiative and moving forward with this mission.

Madism Digital
madismdigital.com