തേനും നെയ്യും തേങ്ങാപ്പാലും നൂറു ശതമാനം ശുദ്ധമല്ല; ഡാബറിന്റെ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി എഫ്എസ്എസ്എഐ

ഡാബറിന്റെ ഉൽപ്പന്നങ്ങൾ 100 ശതമാനം ശുദ്ധമാണെന്ന അവകാശവാദത്തോടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്എസ്എസ്എഐയുടെ നടപടി
തേനും നെയ്യും തേങ്ങാപ്പാലും നൂറു ശതമാനം ശുദ്ധമല്ല; ഡാബറിന്റെ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി എഫ്എസ്എസ്എഐ
Published on

142 വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയാണ് ഡാബർ ഇന്ത്യ ലിമിറ്റഡ്. ആരോ​ഗ്യം, ഭക്ഷണം എന്നിവ കേന്ദ്രീകരിച്ച് നിരവധി ഉൽപ്പന്നങ്ങളാണ് കമ്പനി വിപണിയിലേക്ക് എത്തിക്കുന്നത്. നൂറ് ശതമാനം ശുദ്ധമാണെന്ന അവകാശവാദത്തോടെ നിരവധി ഉൽപ്പന്നങ്ങളാണ് കമ്പനി ഇറക്കുന്നത്. എന്നാൽ ഡാബറിന്റെ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).

ഡാബറിന്റെ ഉൽപ്പന്നങ്ങൾ നൂറുശതമാനം ശുദ്ധമാണെന അവകാശവാദം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്എസ്എസ്എഐയുടെ നടപടി. ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്താതെയാണ് ഇത്തരം ലേബലുകൾ നൽകുന്നതെന്നും എഫ്എസ്എസ്എഐ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.

നൂറുശതമാനം ശുദ്ധമാണെന്ന അവകാശവാദത്തോടെ വിപണിയിലെത്തിച്ച തേൻ, ആപ്പിൾ സിഡെർ വിനെ​ഗർ, വെർജിൻ കോക്കനട്ട് ഓയിൽ, എള്ളെണ്ണ, പശുവിൻ നെയ്യ്, കരിക്ക് വെള്ളം, തേങ്ങാപ്പാൽ എന്നീ പ്രൊഡക്ടുകൾക്കെതിരെയാണ് എഫ്എസ്എസ്എഐ നിരോധന ഉത്തരവ് ഇറക്കിയത്.

തേനും നെയ്യും തേങ്ങാപ്പാലും നൂറു ശതമാനം ശുദ്ധമല്ല; ഡാബറിന്റെ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി എഫ്എസ്എസ്എഐ
'മത്സരശേഷി' എന്ന മായാജാലം; രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ മറച്ചുവയ്ക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഡാബറിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നൂറുശതമാനം പ്രകൃതിദത്തം, നൂറുശതമാനം ശുദ്ധമായത് തുടങ്ങിയ അവകാശവാദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. ഇത്തരം അവകാശവാദങ്ങൾ 2018-ലെ ഭക്ഷ്യ സുരക്ഷയും നിലവാരവും സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

ഡാബർ ഹിമാലയൻ ഓർ​ഗാനിക് ആപ്പിൾ സിഡെർ വിന​ഗറും ഡാബർ ഓർ​ഗാനിക് ഹണിയും എഫ്എസ്എസ്എഐയുടെ അം​ഗീകാരം ഇല്ലാതെയാണ് 'ജൈവിക് ഭാരത്' എന്ന ലോ​ഗോ പ്രൊഡക്ടുകളിൽ ഉൾപ്പെടുത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി.

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേയും ഡാബറിന് ഫുഡ് സേഫ്റ്റി അതോറിറ്റി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കമ്പനി അതിൽ തൃപ്തികരമായ നടപടി എടുത്തില്ലെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനം നിർത്താൻ ഡാബറിനോട് നിർദേശിച്ചത്.

തേനും നെയ്യും തേങ്ങാപ്പാലും നൂറു ശതമാനം ശുദ്ധമല്ല; ഡാബറിന്റെ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി എഫ്എസ്എസ്എഐ
കേരളത്തിലെ ആശുപത്രികള്‍ ആരുടെ കൈകളില്‍? സ്വകാര്യ ഇക്വിറ്റി നിക്ഷപങ്ങളും ആരോഗ്യ രംഗത്തെ ആശങ്കകളും

അതോടൊപ്പം, ഉത്തരവ് പാലിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, എഫ്എസ്എസ്എഐയുടെ നോട്ടീസ് ലഭിച്ചതായി ഡാബർ സ്ഥിരീകരിച്ചു. നോട്ടീസിൽ ചൂണ്ടിക്കാട്ടിയ വെബ്സൈറ്റിലെ ഉള്ളടക്കം പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് കമ്പനി അറിയിച്ചത്.

ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ബിസിനസുകാർക്കും ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കുന്ന ഇ കൊമേഴ്‌സ് കമ്പനികൾക്കുമെതിരായ നടപടികളെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി എഫ്എസ്എസ്എഐ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. അടുത്തിടെ, നിരവധി ലഹരിപാനീയ നിർമാതാക്കൾക്കെതിരെയും എനർജി ഡ്രിങ്ക് നിർമാതാക്കൾക്കെതിരെയും ഇത്തരം തെറ്റായ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടി എഫ്എസ്എസ്എഐ നടപടിയെടുത്തിട്ടുണ്ട്. അതിന് പിന്നാലെയാണ് ഡാബറിനെതിരെയും നടപടി വന്നത്.

Summary

The Food Safety and Standards Authority of India (FSSAI) has directed Dabur India Ltd. to stop marketing several food products with 100% pure claims, stating that such claims are misleading, unverifiable, and violate the Food Safety and Standards (Advertising and Claims) Regulations, 2018. The action covers products including honey, apple cider vinegar, virgin coconut oil, sesame oil, cow ghee, coconut water, and coconut milk. FSSAI also found that some Dabur products displayed the "Jaivik Bharat" logo without the required certification.

Madism Digital
madismdigital.com