കേരളത്തിലെ ക്യുഎസ് ഐ-ഗേജ്‌ ഡയമണ്ട് റേറ്റിംഗ് നേടുന്ന ആദ്യ സ്ഥാപനം; ചരിത്രനേട്ടം സ്വന്തമാക്കി കെഎംസിടി ഡെന്റൽ കോളേജും നാഷണൽ കോളേജ് ഓഫ് ഫാർമസിയും

പഠന നിലവാരം, അധ്യാപകരുടെ വൈദഗ്ധ്യം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണ-നവീകരണ പ്രവർത്തനങ്ങൾ, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥി പിന്തുണ, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ വിവിധ തലങ്ങളിലെ മികവ് പുലർത്തിയാണ് സ്ഥാപനങ്ങൾ അംഗീകാരം സ്വന്തമാക്കിയത്
KMCT Dental College and National College of Pharmacy
KMCT Dental College and National College of Pharmacy
Published on

മുക്കം: അക്കാദമിക മികവിനും ആഗോള നിലവാരത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരമായ 'ക്യുഎസ് ഐ-ഗേജ്' ഡയമണ്ട് റേറ്റിംഗ് കെഎംസിടി ഡെന്റൽ കോളേജും നാഷണൽ കോളേജ് ഓഫ് ഫാർമസിയും കരസ്ഥമാക്കി. കേരളത്തിലെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഇതുവരെ കൈവരിക്കാൻ കഴിയാത്ത അപൂർവ്വ നേട്ടമാണിത്. വിദ്യാഭ്യാസ മേഖലയിലെ ഉന്നത നിലവാരത്തിനുള്ള ആഗോള അംഗീകാരമാണ് ഈ നേട്ടം.

KMCT Dental College and National College of Pharmacy
സ്‌പേസ് എക്സ്: ഇലോൺ മസ്കിന്റെ സ്വകാര്യ 'എടിഎം' കൗണ്ടറോ? ശതകോടീശ്വരന്റെ സാമ്രാജ്യത്തിലെ ഞെട്ടിക്കുന്ന സാമ്പത്തിക ഇടപാടുകൾ പുറത്ത്!

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് വിലയിരുത്തുന്ന ഇന്ത്യയിലെ പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്യുഎസ് ഐ-ഗേജ്, കർശനമായ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ഈ റേറ്റിംഗ് നൽകുന്നത്. പഠന നിലവാരം, അധ്യാപകരുടെ വൈദഗ്ധ്യം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണ-നവീകരണ പ്രവർത്തനങ്ങൾ, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥി പിന്തുണ, സാമൂഹിക പ്രതിബദ്ധത, ഭരണനിർവ്വഹണ കാര്യക്ഷമത തുടങ്ങിയ വിവിധ തലങ്ങളിലെ മികവ് പരിഗണിച്ചാണ് സ്ഥാപനങ്ങളെ ഈ നേട്ടത്തിനായി തിരഞ്ഞെടുത്തത്.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളരുന്ന കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (www.kmct.org) യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിത്. വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും മികച്ച പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിൽ സ്ഥാപനങ്ങൾ പുലർത്തുന്ന പ്രതിബദ്ധതയ്ക്കുള്ള തെളിവുകൂടിയാണ് ഈ അംഗീകാരമെന്ന് അധികൃതർ അറിയിച്ചു.

English Summary: KMCT Group of Institutions —KMCT Dental College and National College of Pharmacy—have secured the prestigious QS I-Gauge Diamond rating, becoming the first in Kerala to achieve this global benchmark in academic excellence, infrastructure, research and student outcomes

Madism Digital
madismdigital.com