കേരളത്തില്‍ നിന്ന് മാത്രം 5200 മെട്രിക് ടണ്‍; ജിസിസിയിലേക്ക് കാര്‍ഷികോത്പ്പന്ന കയറ്റുമതിയില്‍ നേട്ടം കൊയ്ത് ലുലു ഗ്രൂപ്പ്

നാഷണല്‍ എയര്‍വേസിന്റെ പ്രത്യേക ചാര്‍ട്ടേഡ് വിമാനമാണ് ലുലു സര്‍വീസ് നടത്തുന്നത്.
കേരളത്തില്‍ നിന്ന് മാത്രം 5200 മെട്രിക് ടണ്‍;  ജിസിസിയിലേക്ക് കാര്‍ഷികോത്പ്പന്ന കയറ്റുമതിയില്‍ നേട്ടം കൊയ്ത് ലുലു ഗ്രൂപ്പ്
Published on: 

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ജിസിസി മേഖലയിലേക്കുള്ള കയറ്റുമതിയില്‍ നേട്ടം കൈവരിച്ച് ലുലു ഗ്രൂപ്പ്. പ്രതിമാസം നാല് ചര്‍ട്ടേഡ് വിമാന സര്‍വീസുകളാണ് ലുലു ഗ്രൂപ്പ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മാത്രം ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിലൂടെ പ്രതിമാസം 320 ടണ്ണിലധികം പഴം, പച്ചക്കറി വിഭവങ്ങള്‍ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയര്‍ എക്‌സ്‌പോര്‍ട്ട് വഴി ജിസിസി രാജ്യങ്ങളിലേക്ക് എത്തുന്നു. നാഷണല്‍ എയര്‍വേസിന്റെ പ്രത്യേക ചാര്‍ട്ടേഡ് വിമാനമാണ് ലുലു സര്‍വീസ് നടത്തുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ബൃഹത്തായ കയറ്റുമതി പദ്ധതികളാണ് ലുലുഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് നടപ്പിലാക്കിയത്. വിമാനമാര്‍ഗവും, കപ്പല്‍ ഷിപ്പ്‌മെന്റുകള്‍ വഴിയും കേരളത്തില്‍ നിന്ന് മാത്രം കഴിഞ്ഞ ഫെബ്രുവരി മുതല്‍ ലുലു കയറ്റുമതി ചെയ്തത് 5,200 മെട്രിക് ടണ്ണിലധികം കാര്‍ഷിക ഉത്പ്പന്നങ്ങളാണ്. രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നായി ലുലുവിന്റെ കാര്‍ഗോ സര്‍വീസ് വഴിയുള്ള കയറ്റുമതി തുടരുകയാണ്. പഴം, പച്ചക്കറി വിഭവങ്ങള്‍ക്ക് പുറമേ ഇറച്ചി മീന്‍ വിഭവങ്ങളും കയറ്റിയയ്ക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് മാത്രം 5200 മെട്രിക് ടണ്‍;  ജിസിസിയിലേക്ക് കാര്‍ഷികോത്പ്പന്ന കയറ്റുമതിയില്‍ നേട്ടം കൊയ്ത് ലുലു ഗ്രൂപ്പ്
കേരളത്തിലെ സ്പാ വ്യവസായം: കെട്ടറ്റ നിയമങ്ങളും നിയന്ത്രണമില്ലാത്ത വളര്‍ച്ചയും

കഴിഞ്ഞ ദിവസം വരെ 3094 മെട്രിക്ക് ടണ്‍ പഴം പച്ചക്കറി, കാര്‍ഷികോത്പ്പന്നങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാര്‍ഗോ ഷിപ്പുകളിലൂടെയും ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ട്‌സ് ജിസിസിയില്‍ എത്തിച്ചു. ഇതില്‍ 2,951 മെട്രിക് ടണ്‍ വിമാനമാര്‍ഗമാണ് പ്രവാസലോകത്ത് എത്തിച്ചത്. 36 ചാര്‍ട്ടേഡ് വിമാസ സര്‍സുകള്‍ വഴിയുള്ള ഓപ്പറേഷനിലൂടെ മാത്രം 851 മെട്രിക് ടണ്‍ പഴം-പച്ചക്കറി വിഭവങ്ങള്‍ ജി.സി.സിയില്‍ എത്തി. ഷിപ്പ്‌മെന്റ് വഴിയുള്ള കാര്‍ഗോകളിലൂടെ 143 മെട്രിക്ക് ടണ്‍ കാര്‍ഷിക വിഭവങ്ങളും ജസിസി രാജ്യങ്ങളിലേക്ക് എത്തി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൊമേഴ്‌സ്യല്‍ വിമാനങ്ങളിലായി 2,106 ടണ്‍ പഴം- പച്ചക്കറി വിഭവങ്ങളും എത്തിച്ചു. മാര്‍ച്ചില്‍ 241 ടണ്‍, ഏപ്രില്‍ 336 ടണ്‍ , മെയ്മാസത്തില്‍ 341 ടണ്‍, ജൂണ്‍ 260 ടണ്‍, ജൂലൈ-211 ടണ്‍, ആ?ഗസ്റ്റില്‍ 252 ടണ്‍, സെപ്റ്റംബറില്‍ 183, ഒക്ടോബറില്‍ 223 ടണ്‍, നവംബര്‍ മാസം ഇതുവരെ 57 ടണ്‍ എന്നിങ്ങനെയാണ് കയറ്റുമതിയിടെ കണക്കുകള്‍.

ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്ന് വിമാന സര്‍വീസുകളിലും പ്രത്യേക കാര്‍?ഗോ സര്‍വീസുകള്‍ വഴിയും മത്സ്യം, ഇറച്ചി ഉത്പ്പന്നങ്ങളും കയറ്റുമതി നടത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ നിര്‍ദേശാനുസരണം ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ട് ആസൂത്രണം ചെയ്ത പദ്ധയിലൂടെയാണ് പ്രവാസമേഖലയിലേക്കുള്ള ഭക്ഷ്യോത്പ്പന്നങ്ങളും കാര്‍ഷിക വിഭവങ്ങളുടേയും കയറ്റുമതി കൂടുതല്‍ വേഗത്തിലാക്കിയത്. വിഷു, ഓണം സീസണുകളും കൃത്യമായ ആസൂത്രണത്തോടെ പഴം-പച്ചക്കറി കാര്‍ഷിക വിഭവങ്ങള്‍ എത്തിച്ചു. അനുദിനം പ്രവാസലോകത്ത് ഭക്ഷ്യലഭ്യത ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ ചരക്കുകയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തുമ്പോള്‍ സിയാല്‍ വഴിയുള്ള കയറ്റുമതിയില്‍ വന്‍ നേട്ടമാണ് തുടരുന്നത്. നല്ലൊരു പങ്കും ലുലുവിന്റെ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ക്കും യാത്രാ വിമാനങ്ങള്‍ വഴിയുള്ള കയറ്റുമതിയും വഹിക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് മാത്രം 5200 മെട്രിക് ടണ്‍;  ജിസിസിയിലേക്ക് കാര്‍ഷികോത്പ്പന്ന കയറ്റുമതിയില്‍ നേട്ടം കൊയ്ത് ലുലു ഗ്രൂപ്പ്
സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ കുറവ്; ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യ താഴെനിന്ന് മൂന്നാമത്

ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്ന് വിമാന സര്‍വീസുകളിലും പ്രത്യേക കാര്‍?ഗോ സര്‍വീസുകള്‍ വഴിയും മത്സ്യം, ഇറച്ചി ഉത്പ്പന്നങ്ങളും കയറ്റുമതി നടത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ നിര്‍ദേശാനുസരണം ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ട് ആസൂത്രണം ചെയ്ത പദ്ധയിലൂടെയാണ് പ്രവാസമേഖലയിലേക്കുള്ള ഭക്ഷ്യോത്പ്പന്നങ്ങളും കാര്‍ഷിക വിഭവങ്ങളുടേയും കയറ്റുമതി കൂടുതല്‍ വേഗത്തിലാക്കിയത്. വിഷു, ഓണം സീസണുകളും കൃത്യമായ ആസൂത്രണത്തോടെ പഴം-പച്ചക്കറി കാര്‍ഷിക വിഭവങ്ങള്‍ എത്തിച്ചു. അനുദിനം പ്രവാസലോകത്ത് ഭക്ഷ്യലഭ്യത ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് തുടരുന്നത്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ ചരക്കുകയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തുമ്പോള്‍ സിയാല്‍ വഴിയുള്ള കയറ്റുമതിയില്‍ വന്‍ നേട്ടമാണ് തുടരുന്നത്. നല്ലൊരു പങ്കും ലുലുവിന്റെ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ക്കും യാത്രാ വിമാനങ്ങള്‍ വഴിയുള്ള കയറ്റുമതിയും വഹിക്കുന്നുണ്ട്.

Summary

Lulu Group has strengthened its exports to GCC countries amid the ongoing conflict in West Asia. The group operates four chartered flights every month exclusively from Kochi Airport, transporting more than 320 tonnes of fruits and vegetables to GCC countries. The exports are handled through Fair Exports, the export division of Lulu Group, using specially chartered aircraft operated by National Airways.