തൊഴിലാളികൾക്ക് ഹെലികോപ്റ്റർ യാത്ര ഒരുക്കി വ്യവസായി; സഹകരണ മേഖലയിലെ വേറിട്ട മാതൃകയായി ബിഎൽഎം ചെയർമാൻ പ്രേംകുമാർ

തൊഴിലാളികളുടെ ക്ഷേമത്തിനായി മുന്നാറിൽ 300 പേർക്ക് ഹെലികോപ്റ്റർ യാത്ര ഒരുക്കി ആർ. പ്രേംകുമാർ
Premkumar
Premkumar
Published on

തൊഴിലാളികളുടെ ക്ഷേമവും അവരുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും തന്നെയാണ് യഥാർത്ഥ വിജയമെന്ന ആശയം പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ചെന്നൈയിൽനിന്നുള്ള മലയാളി വ്യവസായിയായ ആർ. പ്രേംകുമാർ. ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക ചെയർമാനായ അദ്ദേഹം, സൊസൈറ്റിയിൽ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന ഏകദേശം മുന്നൂറോളം തൊഴിലാളികൾക്കായി ഹെലികോപ്റ്റർ യാത്ര ഒരുക്കി ശ്രദ്ധേയമായ മാതൃക സൃഷ്ടിച്ചു.

മുന്നാറിന്റെ മനോഹരമായ മലനിരകളും ഹരിതാഭമായ പ്രകൃതി ദൃശ്യങ്ങളും ആകാശത്തുനിന്ന് കാണാനുള്ള ഈ അപൂർവ അവസരം തൊഴിലാളികൾക്ക് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി മാറി. സാധാരണ ജീവിത സാഹചര്യങ്ങളിൽ ഇത്തരം ഒരു ആകാശയാത്ര അനുഭവിക്കാനുള്ള സാധ്യത പോലും ഇല്ലാത്ത പലർക്കും ഇത് വലിയ സന്തോഷവും അത്ഭുതവുമായിരുന്നു.

Premkumar
പകിട്ടുണ്ട്... യാത്രക്കാരില്ല, നഷ്ടത്തിൽ കിതച്ച് മെട്രോ റെയിലുകൾ; വരുമോ തിരുവനന്തപുരത്തും കോഴിക്കോട്ടും പദ്ധതി?

കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ദക്ഷിണേന്ത്യയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. സാധാരണക്കാരായ ആളുകൾക്ക് തൊഴിലും സ്ഥിരമായ വരുമാനവും ഉറപ്പാക്കുന്നതിലൂടെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി മാറാൻ സ്ഥാപനത്തിന് കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കുന്നു. ജാതി, മതം, രാഷ്ട്രീയ വ്യത്യാസങ്ങൾ എന്നിവ പരിഗണിക്കാതെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് സ്ഥാപനത്തിന്റെ പ്രധാന നയമെന്നും പറയുന്നു.

ലാഭം മാത്രം ലക്ഷ്യമിടുന്നതല്ല യഥാർത്ഥ ബിസിനസ് എന്നത് തന്നെയാണ് തന്റെ വിശ്വാസമെന്ന് ആർ. പ്രേംകുമാർ അഭിപ്രായപ്പെടുന്നു. കൂടെയുള്ളവരുടെ ജീവിത നിലവാരം ഉയർത്തുകയും അവരെ വളർച്ചയുടെ ഭാഗമാക്കുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്.

തൊഴിലാളികളുടെ മുഖത്ത് കാണുന്ന സന്തോഷവും അത്ഭുതവും തന്നെയാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് ആർ. പ്രേംകുമാർ പ്രതികരിച്ചു. സഹകരണ മേഖലയ്ക്ക് പുതിയൊരു ദിശയും പ്രചോദനവും നൽകുന്ന നടപടിയായാണ് ഈ പ്രവർത്തനം വിലയിരുത്തപ്പെടുന്നത്.

English Summary: A Kerala-based cooperative initiative led by entrepreneur R. Premkumar arranged helicopter rides for around 300 workers in Munnar, highlighting a unique welfare model in the cooperative sector

Madism Digital
madismdigital.com