ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപ പ്രവാഹം; ഓഹരി വിപണിയിലെ കുതിപ്പിൽ ലാഭം കൊയ്യാൻ മലയാളികളും മുന്നിൽ!

മാർച്ചിൽ ഇക്വിറ്റി ഫണ്ടുകളിലേക്ക് 40,450 കോടിയുടെ നിക്ഷേപ പ്രവാഹം; 56% വർധനയുമായി കുതിപ്പ് തുടരുന്നു
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപ പ്രവാഹം; ഓഹരി വിപണിയിലെ കുതിപ്പിൽ ലാഭം കൊയ്യാൻ മലയാളികളും മുന്നിൽ!
Published on

ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണിയിൽ മാർച്ചിൽ പ്രകടമായത് വൈരുദ്ധ്യങ്ങൾ നിറഞ്ഞ ചലനങ്ങൾ. ഇക്വിറ്റി ഫണ്ടുകളിലേക്ക് നിക്ഷേപകർ പണം വാരിക്കോരി എറിഞ്ഞപ്പോൾ, ഡെറ്റ് ഫണ്ടുകളിൽ നിന്ന് വൻതോതിലുള്ള പിൻവാങ്ങൽ ദൃശ്യമായി. സാമ്പത്തിക വർഷാവസാന ക്രമീകരണങ്ങളുടെ ഭാഗമായി ഡെറ്റ് ഫണ്ടുകളിൽ നിന്നുണ്ടായ ഈ വൻതോതിലുള്ള നിക്ഷേപ ചോർച്ച മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ ആകെ ആസ്തി മൂല്യത്തിൽ (AUM) ഇടിവുണ്ടാക്കാനും കാരണമായി.

മാർച്ചിൽ ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം 40,450 കോടി രൂപയായി ഉയർന്നു. ഫെബ്രുവരിയിലെ 25,977 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 56 ശതമാനത്തിന്റെ ഗണ്യമായ വർധനയാണിത്. മുൻവർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 25,082 കോടി രൂപയേക്കാൾ 61 ശതമാനം അധികമാണിത്. വിവിധ വിഭാഗങ്ങളിൽ 10,054 കോടി രൂപ സമാഹരിച്ച ഫ്ളെക്‌സി ക്യാപ് ഫണ്ടുകളാണ് മുന്നിൽ. തുടർച്ചയായ രണ്ടാം മാസമാണ് ഈ വിഭാഗം 10,000 കോടി കടക്കുന്നത്. സ്മോൾക്യാപ് ഫണ്ടുകളിലേക്ക് 6,263 കോടി രൂപയും മിഡ് ക്യാപ് ഫണ്ടുകളിലേക്ക് 6,063 കോടി രൂപയും നിക്ഷേപമായി ഒഴുകിയെത്തി. വാല്യൂ/കോൺട്രാ, ഫോക്കസ്ഡ് ഫണ്ടുകൾ യഥാക്രമം 196 ശതമാനവും 169 ശതമാനവും വളർച്ച കൈവരിച്ചു. അതേസമയം, ELSS ഫണ്ടുകളിൽ നിന്ന് 437 കോടി രൂപയും ഡിവിഡൻ്റ് ഫണ്ടുകളിൽ നിന്ന് 59.21 കോടി രൂപയും പിൻവലിക്കപ്പെട്ടു.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപ പ്രവാഹം; ഓഹരി വിപണിയിലെ കുതിപ്പിൽ ലാഭം കൊയ്യാൻ മലയാളികളും മുന്നിൽ!
പി പി എഫ് അക്കൗണ്ട് ഇനിയുമെടുത്തില്ലേ? ഏപ്രിൽ അഞ്ചിനു മുൻപ് നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം

മറ്റൊരു വശത്ത്, ഡെറ്റ് ഫണ്ടുകളിൽ നിന്ന് നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുകയും ചെയ്തു. മാർച്ചിൽ മാത്രം 2.94 ലക്ഷം കോടി രൂപയാണ് പുറത്തുപോയത്. ഫെബ്രുവരിയിൽ ഈ വിഭാഗത്തിൽ 42,106 കോടി രൂപയുടെ നിക്ഷേപം വന്നിരുന്നതാണ് ശ്രദ്ധേയം. ലിക്വിഡ് ഫണ്ടുകളിലാണ് ഏറ്റവും കൂടുതൽ പിൻവലിക്കൽ രേഖപ്പെടുത്തിയത്—1.34 ലക്ഷം കോടി രൂപ. ഓവർനൈറ്റ് ഫണ്ടുകളിൽ നിന്ന് 40,227 കോടി രൂപയും മണി മാർക്കറ്റ് ഫണ്ടുകളിൽ നിന്ന് 29,206 കോടി രൂപയും പിൻവലിക്കപ്പെട്ടു. ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകളിൽ നിന്ന് താരതമ്യേന കുറഞ്ഞ 329 കോടി രൂപ മാത്രമാണ് പുറത്തുപോയത്.

ഹൈബ്രിഡ് ഫണ്ട് വിഭാഗത്തിലും മാർച്ചിൽ നിക്ഷേപകർ പിൻവാങ്ങുന്ന പ്രവണതയാണ് പ്രകടമായത്. ഈ വിഭാഗത്തിൽ നിന്ന് ആകെ 16,538 കോടി രൂപ പിൻവലിക്കപ്പെട്ടപ്പോൾ, ആർബിട്രേജ് ഫണ്ടുകളിൽ നിന്ന് മാത്രം 21,113 കോടി രൂപ പുറത്തുപോയി. എന്നാൽ, മൾട്ടി-അസറ്റ് അലോക്കേഷൻ ഫണ്ടുകൾ 5,212 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിച്ച് കരുത്തുകാട്ടി. പാസീവ് ഫണ്ടുകളിലാകട്ടെ 30,767 കോടി രൂപയുടെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇൻഡക്സ് ഫണ്ടുകൾ 8,168 കോടി രൂപയും ഇ.ടി.എഫ് (ETF) വിഭാഗം 19,802 കോടി രൂപയും സമാഹരിച്ചതും വിപണിക്ക് ആശ്വാസമായി.

മാർച്ചിൽ 24 പുതിയ ഫണ്ട് പദ്ധതികൾ വിപണിയിലെത്തി. ഇവയിലൂടെ മൊത്തം 3,985 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ എച്ച്.ഡി.എഫ്.സി ക്രിസിൽ-ഐബിഎക്സ് ഫിനാൻഷ്യൽ സർവീസസ് 912 മാസം ഡെറ്റ് ഇൻഡക്സ് ഫണ്ടാണ് 755 കോടി രൂപ സമാഹരിച്ച് മുന്നിൽ നിന്നത്.

ഡെറ്റ് ഫണ്ടുകളിൽ നിന്നുള്ള വൻ പിൻവലിക്കൽ മൊത്തം ആസ്തി മൂല്യത്തെയും ബാധിച്ചു. ഫെബ്രുവരിയിലെ 81.77 ലക്ഷം കോടി രൂപയായിരുന്ന എ.യു.എം മാർച്ചിൽ 73.48 ലക്ഷം കോടി രൂപയായി കുറഞ്ഞു.

English Summary: India’s mutual fund market saw strong equity inflows in March, while massive withdrawals from debt and hybrid funds dragged total AUM down significantly

Related Stories

No stories found.
Madism Digital
madismdigital.com