ഊബറിൽ വൻ പിരിച്ചുവിടൽ; ആഗോള തലത്തിൽ 3,300 പേർക്ക് തൊഴിൽ നഷ്ടമാകും

പല ടീമുകളെയും പരസ്പരം ലയിപ്പിക്കാനും ചില തസ്കികകൾ പൂർണ്ണമായും ഒഴിവാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ഊബറിൽ വൻ പിരിച്ചുവിടൽ; ആഗോള തലത്തിൽ 3,300 പേർക്ക് തൊഴിൽ നഷ്ടമാകും
Published on

പ്രമുഖ ഓൺലൈൺ ടാക്സി സേവന ദാതാക്കളായ ഊബർ തങ്ങളുടെ ആ​ഗോള ജീവനക്കാരിൽ നിന്ന് പത്ത് ശതമാനം പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഏക​ദേശം 3,300 പേർക്കാണ് പുതിയ മാറ്റങ്ങളിലൂടെ തൊഴിൽ നഷ്ടമാകുന്നത്. 2020ൽ കോവിഡ് മഹാമാരിയുടെ കാലത്ത് നടത്തിയ പിരിച്ചുവിടലിന് ശേഷം കമ്പനി നടത്തുന്ന ഏറ്റവും വലിയ തൊഴിൽ വെട്ടിച്ചുരുക്കലാണിത്. ഊബർ സിഇഒ ദാരാ ഖോസ്രേഷാഹി ജീവനക്കാർക്ക് നൽകിയ സന്ദേശത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

നിലവിൽ ലോകമെമ്പാടുമായി ഏകദേശം 34,000 ജീവനക്കാരാണ് ഊബറിനുള്ളത്. കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ലളിതവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സിഇഒ വ്യക്തമാക്കി. മാനേജ്മെന്റ് തലത്തിലുള്ള സങ്കീർണതകൾ ഒഴിവാക്കി സുപ്രധാന തീരുമാനങ്ങൾ വേ​ഗത്തിലാക്കുക എന്നതാണ് ഈ കൂട്ടപ്പിരിച്ചുവിടലിലൂടെ കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി പല ടീമുകളെയും പരസ്പരം ലയിപ്പിക്കാനും ചില തസ്കികകൾ പൂർണ്ണമായും ഒഴിവാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ലാഭിക്കുന്ന തുക കമ്പനിയുടെ ഭാവി വളർച്ചയ്ക്കും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുമായി ഉപയോഗിക്കാനാണ് ഊബറിന്റെ പദ്ധതി. കൂടാതെ, ജീവനക്കാരുടെ വർക്ക് ഫ്രം ഹോം പോളിസികളിലും കമ്പനി വലിയ മാറ്റം വരുത്തുന്നുണ്ട്. പുതിയ നിയമപ്രകാരം ഒരു ശതമാനം ജീവനക്കാർക്ക് മാത്രമേ പൂർണ്ണമായും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദമുള്ളൂ. ബാക്കിയുള്ള എല്ലാ ജീവനക്കാരും ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും നിർബന്ധമായും ഓഫീസിൽ എത്തി ജോലി ചെയ്യേണ്ടതുണ്ട്.

ചില ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രവർത്തനങ്ങളും ഊബർ പൂർണ്ണമായും അവസാനിപ്പിക്കുകയാണ്. നൈജീരിയ, ഉ​ഗാണ്ട എന്നീ രാജ്യങ്ങളിലെ സേവനങ്ങളാണ് കമ്പനി ഇപ്പോൾ നിർത്തലാക്കുന്നത്.

ഭാവിയിൽ ഡ്രൈവർമാരില്ലാതെ പ്രവർത്തിക്കുന്ന ഓട്ടോണമസ് വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനുള്ള ഊബറിന്റെ തയ്യാറെടുപ്പുകളും ഈ മാറ്റങ്ങൾക്ക് പിന്നിലുണ്ട്. വരും വർഷങ്ങളിൽ റോബോടാക്സി മേഖലയിൽ പത്ത് ബില്യൺ ഡോളറിലധികം നിക്ഷേപിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഇതോടെ മനുഷ്യരായ ഡ്രൈവർമാരെ ആശ്രയിക്കുന്ന നിലവിലെ രീതിയിൽ നിന്ന് മാറി ഡ്രൈവർമാരില്ലാത്ത സാങ്കേതികവിദ്യയ്ക്ക് മുൻഗണന നൽകുന്ന പുതിയ ബിസിനസ്സിലേക്ക് കമ്പനി മാറും. ഈ പുതിയ മാറ്റങ്ങൾക്ക് അനുയോജ്യരായ ജീവനക്കാരെ വാർത്തെടുക്കേണ്ടതുണ്ട് എന്നതും നിലവിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കടന്നുവരവല്ല ഈ പിരിച്ചുവിടലിന് കാരണമെന്ന് സിഇഒ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.

ഊബറിൽ വൻ പിരിച്ചുവിടൽ; ആഗോള തലത്തിൽ 3,300 പേർക്ക് തൊഴിൽ നഷ്ടമാകും
22,000 കോടിയുടെ ബാധ്യത തീർക്കാൻ വെറും 6.25 കോടിയോ?; സുഭാഷ് ചന്ദ്രയുടെ നീക്കത്തിന് തടയിട്ട് എൻസിഎൽടി

ഇതിന് പുറമെ, ചില ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രവർത്തനങ്ങളും ഊബർ പൂർണ്ണമായും അവസാനിപ്പിക്കുകയാണ്. നൈജീരിയ, ഉ​ഗാണ്ട എന്നീ രാജ്യങ്ങളിലെ സേവനങ്ങളാണ് കമ്പനി ഇപ്പോൾ നിർത്തലാക്കുന്നത്. ഈ വർഷം ആദ്യം ടാൻസാനിയയിലും ഊബർ തങ്ങളുടെ സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഊബർ ഈറ്റ്സ് പോലെയുള്ള ഭക്ഷണ വിതരണ മേഖലയിൽ മറ്റ് കമ്പനികളിൽ നിന്ന് നേരിടുന്ന കടുത്ത മത്സരവും ബിസിനസ്സ് പുനഃക്രമീകരിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചിട്ടുണ്ട്.

Summary

Uber has announced it will lay off approximately 3,300 employees, which accounts for 10% of its global workforce, in a major restructuring effort. CEO Dara Khosrowshahi stated that the job cuts aim to simplify the company's management structure, eliminate bureaucracy, and speed up decision-making. The restructuring is also heavily driven by Uber's strategic shift toward autonomous vehicles (robotaxis), with plans to invest heavily in the sector. Additionally, Uber is strictly limiting fully remote work to just 1% of its staff and is shutting down its operations in some African countries like Nigeria and Uganda.

Madism Digital
madismdigital.com