പൊതുജനങ്ങളുടെ കൈവശമുള്ളത് 41.8 ലക്ഷം കോടി രൂപ; രാജ്യത്ത് യു.പി.ഐ ഉപയോഗം കുറയുന്നു, ജനങ്ങള്‍ പണമിടപാടുകളിലേക്ക് മടങ്ങുന്നുവോ?

2019-20 ല്‍ 133 ശതമാനമായിരുന്ന യു.പി.ഐ ഇടപാടുകളുടെ വളര്‍ച്ച നിരക്ക് 2020-21 ല്‍ 95 ശതമാനമായി കുറഞ്ഞിരുന്നു. കൊവിഡിന് ശേഷം ഇത് 105 ശതമാനമായി ഉയര്‍ന്നുവെങ്കിലും 2025-26 ല്‍ ഇത് 20.3 ശതമാനത്തിലേക്ക് താഴ്ന്നു.
പൊതുജനങ്ങളുടെ കൈവശമുള്ളത് 41.8 ലക്ഷം കോടി രൂപ; രാജ്യത്ത് യു.പി.ഐ ഉപയോഗം കുറയുന്നു, ജനങ്ങള്‍ പണമിടപാടുകളിലേക്ക് മടങ്ങുന്നുവോ?
Published on

രാജ്യത്ത് യു.പി.ഐ ഇടപാടുകളുടെ വളര്‍ച്ച മന്ദഗതിയിലാവുകയും പണമിടപാടുകള്‍ വര്‍ധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. യു.പി.ഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എം.ഡി.ആര്‍) ഈടാക്കാന്‍ അനുമതി നല്‍കുന്ന ടാക്‌സേഷന്‍ ആന്റ് അദര്‍ ലോസ് (അമെന്‍ഡ്‌മെന്റ്) ബില്‍, 2026 പാര്‍ലമെന്റ് പാസാക്കിയ പാശ്ചാത്തലത്തിലാണ് പണമിടപാടുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കൊവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് (2020-21) പൊതുജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ വളര്‍ച്ചാ നിരക്ക് 17 ശതമാനത്തോളം ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-24 ഓടെ ഇത് നാല് ശതമാനമായി കുറഞ്ഞെങ്കിലും തുടര്‍ന്ന് വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ആര്‍.ബി.ഐ ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിശകലനം അനുസരിച്ച്, പൊതുജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ വളര്‍ച്ചാ നിരക്ക് 2024-25 ല്‍ 6.5 ശതമാനമായും 2025-26 ല്‍ 12 ശതമാനമായും ഉയര്‍ന്നു. 2026 ജൂലൈ 31 ലെ കണക്കനുസരിച്ച്, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പൊതുജനങ്ങളുടെ കൈവശമുള്ള പണം 41.8 ലക്ഷം കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 13 ശതമാനം കൂടുതലാണ്.

അതേസമയം, നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം യു.പി.ഐ ഇടപാടുകളുടെ വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2019-20 ല്‍ 133 ശതമാനമായിരുന്ന യു.പി.ഐ ഇടപാടുകളുടെ വളര്‍ച്ച നിരക്ക് 2020-21 ല്‍ 95 ശതമാനമായി കുറഞ്ഞിരുന്നു. കൊവിഡിന് ശേഷം ഇത് 105 ശതമാനമായി ഉയര്‍ന്നുവെങ്കിലും 2025-26 ല്‍ ഇത് 20.3 ശതമാനത്തിലേക്ക് താഴ്ന്നു. 2026 ഓഗസ്റ്റിലെ കണക്കനുസരിച്ച് യു.പി.ഐ ഇടപാടുകളുടെ വളര്‍ച്ചാ നിരക്ക് 18.7 ശതമാനമായി വീണ്ടും കുറഞ്ഞു. എന്നിരുന്നാലും ഈ 18.7 ശതമാനം വളര്‍ച്ച പണമിടപാടുകളിലെ 13 ശതമാനം വളര്‍ച്ചയേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പൊതുജനങ്ങളുടെ കൈവശമുള്ളത് 41.8 ലക്ഷം കോടി രൂപ; രാജ്യത്ത് യു.പി.ഐ ഉപയോഗം കുറയുന്നു, ജനങ്ങള്‍ പണമിടപാടുകളിലേക്ക് മടങ്ങുന്നുവോ?
എൽപിജി ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രം; റിഫൈനറികൾക്ക് ടാർഗറ്റ്, കോളടിച്ചത് റിലയൻസിന്

പണത്തിന്റെ കൈമാറ്റവും യു.പി.ഐ ഇടപാടുകളും ഒരുപോലെ ഉയരുന്നത് വര്‍ധിച്ച നാണയപ്പെരുപ്പത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യനും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് മുന്‍ ചെയര്‍മാനുമായ പ്രണബ് സെന്‍ വ്യക്തമാക്കി. നാണയപ്പെരുപ്പം കുറച്ചുകാണിക്കുന്നു എന്നതാണ് ഈ വളര്‍ച്ച സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്, 'മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് വ്യാപാരികള്‍ക്ക് മാത്രമാണ് ബാധകമാകുന്നത്, ഉപഭോക്താക്കള്‍ക്കല്ല' എന്നാണ്. എന്നാല്‍ ഈ ചാര്‍ജ് ഒടുവില്‍ ഉപഭോക്താക്കളിലേക്ക് തന്നെ കൈമാറ്റം ചെയ്യപ്പെടുമെന്ന ആശങ്ക പ്രതിപക്ഷാംഗങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഡിജിറ്റല്‍ പേയ്മെന്റുകളിലെ എം.ഡി.ആറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അനുയോജ്യമായ സമയത്തല്ലെന്ന് ഈ മാസം ആദ്യം ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കിയിരുന്നു. എങ്കിലും പേയ്മെന്റുകള്‍ പോലുള്ള പൊതു അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം നടത്തേണ്ടത് ആവശ്യമാണെന്നും അതിനുള്ള ചിലവ് ആരോടെങ്കിലും ഈടാക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരിയിലാണ് യു.പി.ഐ ഇടപാടുകള്‍ക്കുള്ള മെര്‍ച്ചന്റ് ചാര്‍ജ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി ഒഴിവാക്കിയത്. എന്നാല്‍ പുതിയ നിയമ ഭേദഗതിയിലൂടെ ഭാഗികമായി ചാര്‍ജ് തിരികെ കൊണ്ടുവരാനുള്ള നിയമപരമായ വാതില്‍ തുറക്കുകയാണ് ചെയ്യുന്നത്.

2,000 രൂപയ്ക്ക് മുകളിലുള്ള വലിയ ഇടപാടുകള്‍ക്ക് 0.25 ശതമാനം മുതല്‍ 0.5 ശതമാനം വരെ എം.ഡി.ആര്‍ ചുമത്താനാണ് കേന്ദ്രത്തിന്റെ ആലോചന. വാര്‍ഷിക വിറ്റുവരവ് 1.5 കോടി രൂപയ്ക്ക് മുകളിലുള്ള വന്‍കിട ബിസിനസുകളെയാണ് ഇതില്‍ പ്രാഥമികമായി ഉള്‍പ്പെടുത്തുക. എങ്കിലും ഇത് സംബന്ധിച്ച് അന്തിമ നിരക്കുകള്‍ സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എം.ഡി.ആര്‍ എന്നത് വ്യാപാരികള്‍ നല്‍കേണ്ട ഫീസാണ്. ഉപഭോക്താക്കള്‍ തങ്ങളുടെ യു.പി.ഐ ആപ്പുകളില്‍ നിന്ന് നേരിട്ട് ഈ തുക അധികമായി നല്‍കേണ്ടതില്ല. എങ്കിലും വ്യാപാരികള്‍ സാധനങ്ങളുടെ വിലയില്‍ ചെറിയ വര്‍ധന വരുത്താന്‍ സാധ്യതയുണ്ട്.

Summary

India is witnessing a slowdown in the growth of UPI transactions alongside a renewed rise in cash circulation, according to an analysis based on Reserve Bank of India and National Payments Corporation of India data. The trend comes amid Parliament passing the Taxation and Other Laws (Amendment) Bill, 2026, which opens the door for merchant discount rates (MDR) to be charged on certain UPI transactions. The growth rate of currency held by the public rose from 4% in 2023-24 to 6.5% in 2024-25 and 12% in 2025-26. As of July 31, 2026, currency with the public stood at ₹41.8 lakh crore, around 13% higher than the corresponding period a year earlier. Meanwhile, UPI transaction growth fell sharply from 105% after the pandemic to 20.3% in 2025-26 and further to 18.7% in August 2026.

Madism Digital
madismdigital.com