എസ്എസ്എൽസി പരീക്ഷാ ഫലം നാളെ; എ പ്ലസ്സുകള്‍ കുറയും

പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാത്ത സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ;  എ പ്ലസ്സുകള്‍ കുറയും
Published on

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ. വൈകീട്ട് മൂന്നിനാണു ഫലപ്രഖ്യാപനം. പരീക്ഷാ ബോർഡ് യോഗത്തിനുശേഷം പുറത്തുവിട്ട തീരുമാനപ്രകാരം, സംസ്ഥാനത്തെ 4,17,497 വിദ്യാർത്ഥികളും ഗൾഫ്, ലക്ഷദ്വീപ് മേഖലകളിൽനിന്നുള്ള 1,019 വിദ്യാർത്ഥികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്. മൂല്യനിർണയം പതിവിലും കർക്കശമാക്കിയതിനാൽ ഇത്തവണ എ പ്ലസ്സുകള്‍ കുറയുമെന്നാണ് ലഭ്യമായ വിവരം.

സാധാരണ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാറുള്ളത്. ഇത്തവണ, പുതിയ മന്ത്രിസഭ നിലവിൽ വരാത്തതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലപ്രഖ്യാപനം നടത്തുക. പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് ഫലം നേരത്തെ പ്രസിദ്ധീകരിക്കുന്നത്.

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ;  എ പ്ലസ്സുകള്‍ കുറയും
10 ലക്ഷത്തിനു വാങ്ങി 15 ലക്ഷത്തിനു മറിച്ചുവിറ്റു, നിർണായക വഴിത്തിരിവായത് ഹോസ്റ്റൽ മുറിയിലെ ആ പിഡിഎഫ്; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച പുറത്തുവന്നത് ഇങ്ങനെ

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് www.results.kite.kerala.gov.in എന്ന എന്ന ക്ലൗഡ്‌ അധിഷ്ഠിത പോർട്ടൽ വഴിയോ 'SaphalamKITE' എന്ന മൊബൈൽ ആപ്പിലൂടെയോ ഫലം പരിശോധിക്കാൻ കഴിയും. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ ടെക്നോളജി ഫോർ എജുക്കേഷ(കൈറ്റ്)നും ചേർന്നാണ് ഈ സംവിധാനമൊരുക്കിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ ‘നമ്മുടെ കേരളം' (‘Nammude Keralam') ആപ്പിലും ഫലം പരിശോധിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ് ഡൗൺലോഡ് ചെയ്യാം. രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫായി ലഭിക്കും.

English Summary: Kerala SSLC Result 2026 will reportedly be announced tomorrow at 3 PM, with over 4.17 lakh students awaiting their Class 10 results. Students can check scores online through the official KITE results portal or the Saphalam KITE app

Madism Digital
madismdigital.com