10 ലക്ഷത്തിനു വാങ്ങി 15 ലക്ഷത്തിനു മറിച്ചുവിറ്റു, നിർണായക വഴിത്തിരിവായത് ഹോസ്റ്റൽ മുറിയിലെ ആ പിഡിഎഫ്; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച പുറത്തുവന്നത് ഇങ്ങനെ

ചോദ്യപ്പേപ്പർ ചോർന്നതിനും പരീക്ഷ റദ്ദാക്കിയതിനും തുടർന്നുണ്ടായ പ്രതിഷങ്ങൾക്കുമെല്ലാമിടയിൽ ഒന്നും സംഭവിക്കാത്തത് പോലെയായിരുന്നു ശുഭത്തിന്റെ പെരുമാറ്റം
10 ലക്ഷത്തിനു വാങ്ങി 15 ലക്ഷത്തിനു മറിച്ചുവിറ്റു, നിർണായക വഴിത്തിരിവായത് ഹോസ്റ്റൽ മുറിയിലെ ആ പിഡിഎഫ്; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച പുറത്തുവന്നത് ഇങ്ങനെ
Published on

മെയ് രണ്ട്, രാത്രി പതിനൊന്ന് മണി. കേരളത്തിൽ പഠിക്കുന്ന, രാജസ്ഥാനിലെ സികാർ സ്വദേശിയായ എംബിബിഎസ് വിദ്യാർഥി തന്റെ അച്ഛന് ഒരു പിഡിഎഫ് ഫയൽ അയച്ച് കൊടുത്തു, കൂടെ ഒരു മെസേജും. അതിങ്ങനെ: ''നീറ്റിന്റെ സാംപിൾ ചോദ്യക്കടലസാണ്.. കുട്ടികളാരെങ്കിലും തയ്യാറെടുക്കുന്നുണ്ടെങ്കിൽ അയച്ച കൊടുക്കണം...''

സികാറിൽ എൻട്രൻസ് കോച്ചിങ് വിദ്യാർഥികൾക്കായി ഹോസ്റ്റൽ നടത്തുന്ന ആ പിതാവിന് നീറ്റ് പരീക്ഷ നടക്കുന്നതിനു തലേന്നാണ് ആ ചോദ്യക്കടലാസ് കിട്ടുന്നത്. മകനയച്ച പിഡിഎഫ് പരീക്ഷാദിവസം രാവിലെയാണ് അദ്ദേഹം തുറന്നുനോക്കുന്നത്. ഉടൻ തന്നെ അദ്ദേഹം അതുമായി മുകൾനിലയിലെ കുട്ടികളെ അന്വേഷിച്ചോടി. പക്ഷേ എല്ലാവരും തന്നെ പരീക്ഷയ്ക്കായി പുറപ്പെട്ടിരുന്നു. മുകൾ നിലയിലെ പടികളിറങ്ങുമ്പോൾ അദ്ദേഹം പിഡിഎഫ് ഒന്നുകൂടി തുറന്നുനോക്കി. ശേഷം തന്റെ സുഹൃത്തായ കെമിസ്ട്രി അധ്യാപകന് അത് ഫോർവേഡ് ചെയ്തുകൊടുത്തു.

അധ്യാപകന്റെ കയ്യിലെത്തിയ പിഡിഎഫ്, കഥയിലെ നിർണായക വഴിത്തിരിവായത് പെട്ടെന്നായിരുന്നു. യഥാർഥ ചോദ്യക്കടലാസും പിഡിഎഫും തമ്മിൽ ഒത്തുനോക്കിയ അധ്യാപകൻ ഞെട്ടി. ചോദ്യക്കടലാസിലെ 135 ചോദ്യങ്ങളും അതേപോലെ പിഡിഎഫിൽ. സഹപ്രവർത്തകയായ ബയോളജി അധ്യാപികയ്ക്ക് അദ്ദേഹമത് ഫോർവേഡ് ചെയ്തു.. ബയോളജി പേപ്പറിലെയും ഭൂരിഭാഗം ചോദ്യങ്ങളും പിഡിഎഫിലെ ചോദ്യപ്പേപ്പറിൽ.

10 ലക്ഷത്തിനു വാങ്ങി 15 ലക്ഷത്തിനു മറിച്ചുവിറ്റു, നിർണായക വഴിത്തിരിവായത് ഹോസ്റ്റൽ മുറിയിലെ ആ പിഡിഎഫ്; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച പുറത്തുവന്നത് ഇങ്ങനെ
വേനല്‍ക്കാലത്ത് ഇടിമിന്നലുകളെ കരുതിയിരിക്കണം; കേരളം നേരിടുന്നത് പുതിയ കാലാവസ്ഥാ വെല്ലുവിളികള്‍, എന്താണ് 'കൺവെക്റ്റീവ് സ്റ്റോമുകൾ'?

അപകടം മണത്ത ഇരുവരും ഉടൻ തന്നെ ഹോസ്റ്റൽ ഉടമയെ വിളിച്ച്, പരാതി രജിസ്റ്റർ ചെയ്യാൻ സികാർ പൊലീസിനെ സമീപിച്ചു. എന്നാൽ പരീക്ഷ കഴിഞ്ഞതിനാൽ പരാതിയുടെ ഉദ്ദേശ്യശുദ്ധി പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് പൊലീസ് ആവശ്യം തള്ളി. പരീക്ഷ റദ്ദാക്കാനുള്ള ഇരുവരുടെയും ഒത്തുകളിയാണിതെന്നായിരുന്നു പൊലീസിന്റെ വാദം. ചോദ്യക്കടലാസ് ചോർച്ചയാണ് പരാതിക്കാർ സംശയിക്കുന്നതെങ്കിൽ എന്തിന് പരീക്ഷ കഴിയും വരെ കാത്തുവെന്നും സികാർ പൊലീസ് സംശയമുന്നയിച്ചു.

പക്ഷേ ഹോസ്റ്റൽ ഉടമയും അധ്യാപകരും പ്രശ്‌നം അങ്ങനെ തള്ളിക്കളയാൻ ഒരുക്കമായിരുന്നില്ല. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി, ഇവർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഥവാ എൻടിഎയ്ക്ക് ഇമെയിൽ സന്ദേശമയച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. വിഷയത്തിൽ പരിശോധന ആവശ്യപ്പെട്ട് എൻടിഎ സിബിഐയ്ക്ക് എഴുതി. മെയ് എട്ടിനു രാജസ്ഥാൻ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അഥവാ എസ്ഒജിക്ക് അന്വേഷണച്ചുമതലയും വന്നു. പക്ഷേ പരീക്ഷ കഴിഞ്ഞ് അപ്പോഴേക്കും നാല് ദിവസം പിന്നിട്ടിരുന്നു.

തെളിവുകൾക്ക് ഒരു ക്ഷാമവും ഉണ്ടായില്ല. ഹോസ്റ്റൽ ഉടമയുടേതടക്കം വാട്‌സ്ആപ്പ് ചാറ്റുകൾ കേസിൽ നിർണായകമായി. പിഡിഎഫിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു എസ്ഒജിയുടെ മുന്നിലുണ്ടായിരുന്ന പ്രധാന കടമ്പ.

സുരക്ഷാപ്രശ്‌നങ്ങൾ മാനിച്ച്, കേസിൽ അവിചാരിതമായി വന്നുപെട്ട ഹോസ്റ്റൽ ഉടമയുടെയോ അദ്ദേഹത്തിന്റെ മകന്റെയോ അധ്യാപകന്റെയോ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ എസ്ഒജി തയ്യാറായില്ല. പക്ഷേ ഇവരുടെ സഹായത്തോടെ തന്നെ സികാറിലേക്ക് ഈ പേപ്പർ അയച്ച രണ്ട് സഹോദരങ്ങളെ എസ്ഒജി പിടികൂടി. ഇവർ വഴി, ഹരിയാനയിലെ ഒന്നാം വർഷ ബിഎഎംസ് വിദ്യാർഥിയാണ് ഇവർക്ക് പേപ്പർ എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാളിൽ നിന്നാണ് രാജ്യത്തെ പിടിച്ചുലച്ച, നീറ്റ് പരീക്ഷ റദ്ദാക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ച ചോദ്യപ്പേപ്പർ ചോർച്ചയിലെ പ്രധാന പ്രതിയിലേക്ക് എസ്ഒജി എത്തിയത്.

10 ലക്ഷത്തിനു വാങ്ങി 15 ലക്ഷത്തിനു മറിച്ചുവിറ്റു, നിർണായക വഴിത്തിരിവായത് ഹോസ്റ്റൽ മുറിയിലെ ആ പിഡിഎഫ്; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച പുറത്തുവന്നത് ഇങ്ങനെ
'സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം', മോദിയുടെ ആഹ്വാനത്തിന് പിന്നിലെ യുക്തിയെന്ത് ?

നാഷിക്കിൽ ആയുർവേദ മെഡിസിൻ വിദ്യാർഥിയായ മുപ്പതുകാരനായ ശുഭം ഖെർനാറിന്റെ പക്കൽ ചോദ്യപ്പേപ്പറിന്റെ അസ്സൽ കോപ്പിയുണ്ടായിരുന്നു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന പൂണെ സ്വദേശിയിൽ നന്ന് പത്ത് ലക്ഷം രൂപയ്ക്കാണ് ശുഭം ചോദ്യപ്പേപ്പർ വാങ്ങിയത്. ഇത് പിന്നീട് ഹരിയാനയിലെ ഒരു ഏജന്റിന് 15 ലക്ഷം രൂപയ്ക്ക് വിറ്റു. അതീവരഹസ്യമായി കോഡ് ഭാഷയിൽ പ്രവർത്തിക്കുന്ന ഒരു മെസേജിങ് ആപ്പ് വഴിയാണ് ഡീലുകളൊക്കെയും നടന്നത്. പിന്നീടത് ഹരിയാന, ജയ്പൂർ, ജമ്മുകശ്മീർ എന്നിവടങ്ങളിലേക്കും എത്തി. പിഡിഎഫ് ആയും ഹാർഡ് കോപ്പിയായും ചോദ്യപ്പേപ്പർ പ്രചരിച്ചു എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

ചോദ്യക്കടലാസ് ചോർന്നതിനും പരീക്ഷ റദ്ദാക്കിയതിനും തുടർന്നുണ്ടായ പ്രതിഷങ്ങൾക്കുമെല്ലാമിടയിൽ ഒന്നും സംഭവിക്കാത്തത് പോലെയായിരുന്നു ശുഭത്തിന്റെ പെരുമാറ്റം. പിടിക്കപ്പെടാതിരിക്കാൻ മുടി വെട്ടി ഷേപ്പിൽ മാറ്റം വരുത്തിയായിരുന്നു നടപ്പ്. പക്ഷേ സിബിഐ പൂർണ സജ്ജമായിരുന്നു.. ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ തികച്ചും അപ്രതീക്ഷിതമായാണ് പ്രതിയെ ഇവർ പിടികൂടുന്നത്. പഴയ ഫോട്ടോഗ്രാഫുകളും സർവയലൈൻസ് ഡേറ്റയും എല്ലാം ശേഖരിച്ച് പൂർണ സജ്ജമായിരുന്നു അന്വേഷണസംഘം.

പരീക്ഷ തുടങ്ങുന്നതിന് 45 മണിക്കൂർ മുമ്പാണ് പേപ്പർ ചോർന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സികാറിലെ ചില കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, സാംപിൾ പേപ്പർ എന്ന നിലയ്ക്ക് ഇവ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നതായും വിവരമുണ്ട്.

English summary: Bought for ₹10 lakh and resold for ₹15 lakh, the NEET question paper leak came to light after a crucial PDF was sent to a hostel owner. What began as a suspicious discovery soon exposed a wider network involving middlemen and candidates. Investigations are underway to trace the origin of the leak and hold those responsible accountable, raising serious concerns over the credibility and security of the national-level medical entrance examination.

Madism Digital
madismdigital.com