

We Rise. We Shine. We Come Alive... കേരള വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി സ്വന്തമായി ആന്തം പുറത്തിറക്കി കെഎംസിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍. മലയാളികളുടെ പ്രിയതാരവും കെഎംസിടിയുടെ ബ്രാന്‍ഡ് അംബാസഡറുമായ ആസിഫ് അലിയാണ് ആന്തത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.
പ്രശസ്ത സംവിധായകന്‍ ജിസ് ജോയ് സംവിധാനം ചെയ്ത ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് സംഗീത സംവിധായകന്‍ ദീപക് ദേവ് ആണ്. വിനോദ് വര്‍മ്മയുടെ വരികള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ഗായിക സേബ ടോമിയും വിനോദ് വര്‍മ്മയും ചേര്‍ന്നാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഗാനത്തിന് ഇതിനോടകം തന്നെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
അടുത്തിടെ, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാര്‍ന്ന പരിശീലനം ഉറപ്പാക്കാന്‍ കെഎംസിടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജിങ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് പ്രമുഖ സോഫ്‌റ്റ്വെയര്‍ കമ്പനിയായ ഐബിഎം ക്യു2ഡിയുമായി കെഎംസിടി കൈകോര്‍ക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഐബിഎം ക്യു2ഡിയുമായി കെഎംസിടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമര്‍ജിങ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
English Summary: “We Rise. We Shine. We Come Alive...” — KMCT Group of Institutions launches its own anthem, a first in Kerala’s education history. Popular Malayalam actor and KMCT brand ambassador Asif Ali plays the lead role in the anthem.