'ജന നായകന്' കോടികളുടെ നഷ്ടം; റിലീസ് ഡേറ്റ് ഉറപ്പിച്ചോ?

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഭോഗിപ്പൊങ്കൽ ദിവസമായ ജനുവരി 14നാവും 'ജന നായകൻ' തിയറ്ററുകളിലെത്തുക
Vijay
Vijay imahe credit : Jana Nayagan
Published on

'ജന നായകൻ' സെൻസർ സർട്ടിഫിക്കറ്റ് പ്രതിസന്ധി തുടരുന്നതിനാൽ, ചിത്രത്തിന് നഷ്ടം 50 കോടിയാണ്. റിലീസ് നീളുന്ന സാഹചര്യത്തിൽ മുൻകൂറായി ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകേണ്ടതിനെ തുടർന്നാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിൽ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ ഉത്തരവ് ഇന്ന് വരും. ദളപതി വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന്, അദ്ദേഹം അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം കൂടെയാണ് ജന നായകൻ.

ചിത്രം ആ​ഗോളതലത്തിൽ ജനുവരി 9നായിരുന്നു അദ്യം റിലീസ് തീരുമാനിച്ചിരുന്നത്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഭോഗിപ്പൊങ്കൽ ദിവസമായ ജനുവരി 14നാണ് രണ്ടാമത്തെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇതേകുറിച്ച് ഔദ്യോ​ഗികമായ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ലെന്ന് മാത്രമല്ല, സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തോട് നിർമാതാക്കളോ, വിജയ്‌യോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രത്തിന്റെ റിലീസ് വൈകിയതിൽ, രവി മോഹൻ, കാർത്തിക് സുബ്ബരാജ്, ജീവ, ചിമ്പു, തുടങ്ങിയ താരങ്ങൾ ഖേതം പ്രകടിപ്പിച്ചിരുന്നു.

ചെറിയ സിനിമകളോടുള്ള അവഗണന, സെൻസർ തടസങ്ങൾ, പ്രായോഗികമല്ലാത്ത നിയമങ്ങൾ എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സംവിധായകൻ കാർത്തിക് സുബ്ബരാജ് വിലയിരുത്തിയത്. 'വിജയ്‌ ചിത്രത്തിന് പ്രത്യേക റിലീസ് തീയതിയുടെ ആവശ്യമില്ലെന്നും, എന്നാണോ റിലീസ്, അന്നാണ് പൊങ്കൽ,' എന്നായിരുന്നു നടൻ രവി മോഹന്റെ പ്രതികരണം. കൂടാതെ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിൽ മോദി സർക്കാരിനെതിരെ കോൺഗ്രസ് എംപിമാരും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള അധികാര ദുർവിനിയോഗത്തിന് ഉദാഹരണമാണ് സെൻസർ ബോർഡ് നടപടിയെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മറ്റിയും ആരോപിച്ചു.

എച്ച്. വിനോദ് സംവിധാനം ചെയ്‌ത ‘ജനനായകൻ’ വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാണ്. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നടൻ വിജയ്‌യെ കൂടാതെ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

English Summary: Jana Nayakan faces a massive setback of around ₹50 crore due to delays in obtaining the censor certificate.

Related Stories

No stories found.
Madism Digital
madismdigital.com